ഇഷ്ടം വോട്കയും വൈനും, ബീറിന്റെ മണം ഇഷ്ടമല്ല, അച്ഛനും അമ്മയും അറിയാത്തത് ചിലത് സനുഷ പറയുന്നു

By Aswini

മലയാളികള്‍ക്ക് ഇന്നും ബാലതാരമാണ് സനുഷ. എന്നാല്‍ കാണുന്നത് പോലെ അത്ര കുട്ടിയൊന്നുമല്ല താരം. വോട്കയെ കുറിച്ചും വൈനിനെ കുറിച്ചും ബീറിനെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്. അച്ഛനും അമ്മയും അറിയാത്ത അങ്ങനെ ചില കാര്യങ്ങളെ കുറിച്ച് സനുഷ ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.

ഇതൊന്നും കഴിക്കാറില്ല. പക്ഷെ പറഞ്ഞ് കേട്ടത് വച്ച് സനുഷയ്ക്ക് വോട്കയാണത്രെ വിസ്‌കിയെക്കാള്‍ ഇഷ്ടം. ബീറിനെക്കാള്‍ ഇഷ്ടം വൈനും. ബീറിന്റെ മണം ഇഷ്ടമല്ല എന്നാണ് സനുഷ പറയുന്നത്. കഴിക്കാതെ എങ്ങിനെ മണം അറിയാം എന്ന ചോദ്യത്തിന് സനുഷയ്ക്ക് ഉത്തരമില്ല... 'നെക്സ്റ്റ് ക്വസ്റ്റ്യന്‍' എന്നായിരുന്നു ആ ചോദ്യത്തോടുള്ള പ്രതികരണം.

കൊടിവീരന്‍

കൊടിവീരന്‍

തമിഴില്‍ സനുഷയുടെ ഏറ്റവും പുതിയ ചിത്രമാണ് കൊടിവീരന്‍. ശശികുമാറിന്റെ സഹോദരിയായിട്ടാണ് ചിത്രത്തില്‍ സനുഷ എത്തുന്നത്. ഈ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് ഇഷ്ടങ്ങളെ കുറിച്ച് സനുഷ സംസാരിച്ചത്.

വീട്ടില്‍ കാണരുതേ

വീട്ടില്‍ കാണരുതേ

അച്ഛനും അമ്മയും ഈ അഭിമുഖം കാണരുതേ എന്ന് പറഞ്ഞുകൊണ്ടാണ് സനുഷ ഇക്കാര്യങ്ങളത്രെയും പറഞ്ഞത്. ബീറാണോ വൈനാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ വൈന്‍ എന്ന് ഉത്തരം. വോട്കയോ വിസ്‌കിയോ എന്ന ചോദ്യത്തിന് വോട്ക എന്നും മറുപടി പറഞ്ഞു.

വേറെയുമുണ്ട്

വേറെയുമുണ്ട്

വീട്ടുകാര്‍ അറിയാത്ത വേറെയും ചില കാര്യങ്ങള്‍ സനുഷ വെളിപ്പെടുത്തി. കൂട്ടുകാരുടെ പ്രണയത്തിന് സനുഷ സഹായം ചെയ്തു കൊടുക്കാറുണ്ട്. അനിയനും ചില ടിപ്‌സുകളൊക്കെ പറഞ്ഞുകൊടുത്തിട്ടുണ്ടത്രെ.

സനുഷയുടെ പ്രണയം

സനുഷയുടെ പ്രണയം

എന്നാല്‍ തനിക്ക് മറ്റാരോടും പ്രണയം തോന്നിയിട്ടില്ല എന്നാണ് സനുഷ പറയുന്നത്. എനിക്കെന്നോടാണ് ഏറ്റവും ഇഷ്ടം. ജീവിതത്തോടാണ് പ്രണയം എന്ന് സനുഷ ഉത്തരം പറഞ്ഞു.

ബാലതാരമായി തുടക്കം

ബാലതാരമായി തുടക്കം

1998 ല്‍ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് സനുഷയുടെ തുടക്കം. തുടര്‍ന്ന് ദാദാ സാഹിബ്, കരുമാടിക്കുട്ടന്‍, രാവണപ്രഭു, മേഘമല്‍ഹാര്‍, കണ്‍മഷി, മീശമാധവന്‍ തുടങ്ങി 20 ല്‍ അധികം ചിത്രങ്ങളില്‍ ബാലതാരമായി എത്തി.

നായികയായി തുടക്കം

നായികയായി തുടക്കം

നായികയായി സനുഷ അരങ്ങേറ്റം കുറിച്ചത് തമിഴ് സിനിമയിലാണ്. 2009 ല്‍ പുറത്തിറങ്ങിയ റേനിഗുഡ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. ആര്‍ പനീര്‍ശെല്‍വമാണ് ചിത്രം സംവിധാനം ചെയ്തത്. സനുഷ ഉള്‍പ്പടെ അഭിനേത്താക്കളുടെയെല്ലാം അരങ്ങേറ്റമായിരുന്നു. തുടര്‍ന്ന് തമിഴില്‍ ധാരാളം അവസരങ്ങള്‍ വന്നു.

മലയാളത്തില്‍

മലയാളത്തില്‍

സനുഷ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് സനുഷ പിന്നീട് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലും നായികയായെത്തി. അതിന് ശേഷം നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ അധികം സനുഷയ്ക്ക് മലയാളത്തില്‍ കിട്ടിയില്ല. സപ്തമശ്രീ തസ്‌കരാ, മിലി, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളിലെല്ലാം സെക്കന്റ് ഹീറോയിന്‍ ആയിരുന്നു.

തെലുങ്കിലും

തെലുങ്കിലും

മലയാളത്തിലും തമിഴിലും കന്നടയിലും മാത്രമല്ല തെലുങ്ക് സിനിമകളിലും സനുഷ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ബംഗാരം, ജീനിയസ് എന്നിവയാണ് സനുഷയുടെ തെലുങ്ക് ചിത്രങ്ങള്‍. തമിഴിലും മലയാളത്തിലും തന്നെയാണ് നടി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

ഇടവേളയ്ക്ക് ശേഷം

ഇടവേളയ്ക്ക് ശേഷം

പഠനത്തിന്റെ തിരക്കില്‍ ചെറിയൊരു ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു. കൊടിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മടങ്ങി വരവിനൊരുങ്ങുകയാണ് ഇപ്പോള്‍ താരം. ശശികുമാറിനെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊടിവീരന്‍. സനുഷയെ കൂടാതെ ഷംന കാസിനും മഹിമ നമ്പ്യാരും ചിത്രത്തിലെ നായികാ നിരയിലുണ്ട്. ഷംന മൊട്ടയടിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കൊടിവീരനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X