For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കീബോര്‍ഡിന് പാട്ട് പാടാന്‍ അറിയുമെങ്കില്‍ അതും ചെയ്തേനെ; ആ അവസ്ഥയായിരുന്നു; ദീപക് ദേവ് പറയുന്നു

  |

  2003ല്‍ പുറത്ത് ഇറങ്ങിയ ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംഗീത സംവിധായകനാണ് ദീപക് ദേവ്. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളായിരുന്നു പിന്നീട് ദീപക് ദേവിന്റെ കീബോര്‍ഡില്‍ പിറന്നത്. എല്ലാതരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ ഇദ്ദേഹത്തിന് കഴിയാറുണ്ട്. ബ്രോഡാഡിയ്ക്ക് ശേഷം ദീപക് ദേവിന്റെ സംഗീത സംവിധാനത്തില്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്വന്റിവണ്‍ ഗ്രാംസ്. ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണിത്. അനൂപ് മേനോന്‍, രഞ്ജി പണിക്കര്‍, അനു മോഹന്‍ എന്നിങ്ങിനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയുടെ പാട്ടും ഫസ്റ്റ്ലുക്ക് പോസ്റ്ററും ട്രെയിലറുമെല്ലാ പുറത്ത് വന്നിരുന്നു.നല്ല പ്രതികരണമായിരുന്നു ഇവയ്ക്ക് ലഭിച്ചത്.

  മോഹന്‍ലാലിനോടൊപ്പം ലൂസിഫര്‍, മമ്മൂട്ടിക്കൊപ്പം എപ്പോള്‍? ഗംഭീര സിനിമയെ കുറിച്ച് ടൊവിനോ...

  ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു ഹരി ശങ്കറിന്റെ ശബ്ദത്തില്‍ 21 ഗ്രാംസിലെ ആദ്യ ഗാനം പുറത്ത് വന്നത്. 'വിജനമാം താഴ്വാരം'... എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിത ഈ ഗാനത്തിന്റെ പിറവിയെ കുറിച്ചും തന്റെ സംഗീത യാത്രയെ കുറിച്ചും മനസ് തുറക്കുകയാണ് ദീപക് ദേവ്. ഫില്‍മീ ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  സുമിത്രയുടെ വില്ലനോ സീരിയലിലെ നായകനോ, കുടുംബവിളക്കിലെ കഥാപാത്രത്തെ കുറിച്ച് ജിത്തു...

  21 ഗ്രാംസിലെ ഗാനം

  21 ഗ്രാംസിലെ ഗാനം

  21 ഗ്രാംസിലെ വിജനമാം താഴ്വാരം... എന്ന് തുടങ്ങുന്ന ഗാനം മാത്രമേ ഒരു ഫാമിലി പശ്ചാത്തലമുളളൂ. ഒരു ഇന്‍വെസ്റ്റിഗേഷന്‍
  ത്രില്ലറാണ് ചിത്രം. ആ ഒരൊറ്റ പാട്ടില്‍ കിട്ടുന്ന ഇമോഷന്‍ ഈ കഥാപാത്രങ്ങളെ എപ്പോള്‍ ഈ പടത്തില്‍ കാണുമ്പോഴും കിട്ടണമെന്ന് മാത്രമാണ് ഡയറക്ടര്‍ പറഞ്ഞത്. അങ്ങനെ ഈ ഗാനം ഉണ്ടാക്കി. ചെയ്തു വന്നപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി. പുതുമുഖ സംവിധായകനാണ് അദ്ദേഹം. എന്നാല്‍ വളരെ മികച്ച രീതിയിലാണ് സിനിമ ഒരുക്കിയിരുന്നത്. ഈ ഗാനം കേള്‍ക്കുമ്പോള്‍ ഒരു പെയിന്‍ ഉണ്ടാകണം. മനസ് വേദനിച്ച് പാടുന്ന ഒരു ഫീല്‍ കിട്ടണമെന്നാണ് എന്നോട് പറഞ്ഞത്. ട്യൂണിനോടൊപ്പം വിനായക് ശശി കുമാറിന്റെ വരികള്‍ കൂടി ചേര്‍ന്നപ്പോള്‍ ആ ഒരു ഫീല്‍ കിട്ടിയെന്നാണ് താന്‍ വിശ്വസിക്കുന്നത്.

   ഹരിശങ്കര്‍ എത്തിയത്‌

  ഹരിശങ്കര്‍ എത്തിയത്‌

  ലോക്ക് ഡൗണിന്റെ സമയത്താണ് ഈ ഗാനം വര്‍ക്ക് ചെയ്യുന്നത്. ഇറങ്ങാന്‍ അല്‍പം വൈകിയത് ആണ്. എന്നാല്‍ ഇതിന്റെ വര്‍ക്കുകള്‍ എല്ലാം നടന്നത് ലോക്ക് ഡൗണിന്റെ സമയത്താണ്. അതുകൊണ്ട് തന്നെ ഈ പാട്ടിലും പടത്തിലും ഉണ്ടായ ചലഞ്ച് മ്യൂസിഷ്യന്‍സ് അധികം ഇല്ല എന്നാതാണ്. കീബോര്‍ഡില്‍ പാട്ടുകാരന്‍ വന്നിരുന്നുവെങ്കില്‍ അതും ചെയ്‌തേനെ എന്ന അവസ്ഥയിലായിരുന്നു
  അപ്പോള്‍. ഈ ഗാനം റെക്കോര്‍ഡ് ചെയ്യാന്‍ ആദ്യം മനസ്സില്‍ കരുതിയത് ചെന്നൈയിലുള്ള ഗായകന്മാരെ ആയിരുന്നു. എന്നാല്‍ അന്ന് യാത്രകള്‍ നടക്കില്ലായിരുന്നു. കൂടാതെ ഓണ്‍ലൈന്‍ റെക്കോര്‍ഡിംഗില്‍ അന്ന് അത്ര കോണ്‍ഫിഡന്‍സും ഇല്ലായിരുന്നു. എന്നാല്‍ പിന്നീട് ഞാന്‍ ചെയ്തു. ഇവിടെ ലഭിക്കുന്ന ഗായകന്മാരെ വെച്ച് ചെയ്യാമെന്ന് താന്‍ പറയുകയായിരുന്നു. അന്ന് എല്ലാവരും ഓരേ സ്വരത്തില്‍ പറഞ്ഞ പേരായിരുന്നു ഹരി ശങ്കറിന്റെത്. തൊട്ട് അടുത്താണ് താമസിക്കുന്നത്. അദ്ദേഹത്തെ വിളിച്ചു. പാട്ട് കേട്ടപ്പോള്‍ ഹരി ശങ്കറിന് വേണ്ടി മാറ്റിവെച്ച പാട്ട് പോലെ തോന്നി. 100 ശതമാനം നീതി പുലര്‍ത്തി കൊണ്ടാണ് പാട്ട് പാടിയത്.

  സിനിമയിലേയ്ക്ക് ഗായകരെ തിരഞ്ഞെടുക്കുന്നത്

  സിനിമയിലേയ്ക്ക് ഗായകരെ തിരഞ്ഞെടുക്കുന്നത്

  സാധാരണ ഒരു ട്യൂണ്‍ ലോക്ക് ചെയ്യുന്നത് വരെ സിംഗറിനെ കാണാതിരിക്കാനാണ് ശ്രമിക്കാറുള്ളത്. ചിലപ്പോള്‍ ഇന്ന സിംഗറിന് പാട്ട് കൊടുക്കണമെന്ന് പറയും. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. അങ്ങനെയാണെങ്കില്‍ സിംഗറിന് വേണ്ടി പാട്ട് ഉണ്ടാക്കും. അത് പടത്തിന് ദോഷം ചെയ്യുമെന്ന് താന്‍ അവരോട് പറയാറുമുണ്ട്. ബ്ലാങ്ക് മൈന്റില്‍ പാട്ട് ഉണ്ടാക്കുന്നത് ഗായകന് വേണ്ടിയല്ല, തിരക്കഥയ്ക്ക് വേണ്ടിയാണ് ഗാനം ചിട്ടപ്പെടുത്തുന്നത്. ഇത് ഉണ്ടാക്കി കഴിഞ്ഞ് പല പാട്ടുകാരുടെ ശബ്ദത്തില്‍ പാട്ട് ഇമേജ് ചെയ്തു നോക്കും. ചിലരുടേത് പെര്‍ഫക്ടായി തോന്നും. അങ്ങനത്തെ പാട്ടുകാര്‍ പാടുന്ന സമയത്ത് അതിശയമോ അത്ഭുതമോ തോന്നില്ല. കാരണം ഇവര്‍ വന്ന് പാടുന്നതിനെ മുമ്പേ ഇവരുടെ ശബ്ദത്തില്‍ പാട്ടുകള്‍ സങ്കപ്പിച്ച് കഴിഞ്ഞു. ആ സങ്കല്‍പത്തിന് പെര്‍ഫക്ട് ആയി സിങ്കായി കഴിഞ്ഞാല്‍ പാടുന്ന സമയത്ത് അതിശയം ഉണ്ടാകില്ല. കാരണം നേരത്തെ തന്നെ സൂപ്പറെന്ന് മനസ്സില്‍ പറഞ്ഞിട്ടുണ്ടാവും. ഇതാണ് ഒരു പെര്‍ഫക്ട് സിംഗര്‍ കാസ്റ്റിംഗ്.ചില സമയത്ത് പുതിയ പാട്ട്കാരെ കൊണ്ട് പാടിച്ച് നോക്കും. ചിലത് ശരിയാകില്ല. മറ്റൊന്ന് വിചാരിച്ചതിലും നന്നായി വരും.

   പുതിയ ഗായകര്‍

  പുതിയ ഗായകര്‍

  ബ്രോ ഡാഡിയിലെ കാണാക്കുയിലെ ഗാനം പുതിയ പാട്ടുകാരനെ കൊണ്ടായിരുന്നു പാടിച്ചത്. തന്റെ പാട്ടായ പറയാതെ അറിയാതെ.. എന്ന് തുടങ്ങുന്ന ഗാനം കവര്‍ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് കണ്ടിട്ടാണ് വിളിക്കുന്നത്. എന്നാല്‍ പുതിയ പാട്ടുകാര്‍ക്ക് ഞാന്‍ പ്രതീക്ഷ കൊടുക്കാറില്ല. ഇവരുടെ ശബ്ദം ഇഷ്ടമാണെങ്കിലും പാട്ടു പാടാന്‍ വേണ്ടിയാണ് വിളിക്കുന്നതെന്ന് പറയാറില്ല. ട്രാക്ക് പാടാന്‍ വേണ്ടിയാണ് എന്നാണ് പറയുക. കാരണം ഇവര്‍ക്ക് പ്രതീക്ഷ കൊടുത്തിട്ട് ഒടുവില്‍ സങ്കടപ്പെടുത്തത് കാണാന്‍ സാധിക്കാത്തത് കൊണ്ടാണ്. ഇതും ട്രാക്ക് പാടാന്‍ വേണ്ടിയാണ് വിളിക്കുന്നത്. ഈ പയ്യന്‍ അല്ലാതെ വേറെ ആര്‍ക്കും ഈ ഗാനം പാടി എത്തിക്കാന്‍ കഴിയില്ലെന്ന് തോന്നി അങ്ങനെയാണ് കാണാക്കുയിലെ ഗാനം ഉണ്ടാവുന്നത്.

  Recommended Video

  ഇത് ബിഗ് ബിയെ വെല്ലും പടം, ഒറിജിനൽ ആറാട്ടുമായി ഇക്ക | Bheeshma Parvam Theatre Response | FIlmiBeat
   കവര്‍ ഗാനങ്ങള്‍

  കവര്‍ ഗാനങ്ങള്‍

  രണ്ട് രീതിയിലാണ് കവര്‍ഗാനങ്ങള്‍ വിലയിരുത്തുന്നത്. തുടക്കകാലത്ത് ഞാന്‍ ചെയ്ത ഗാനങ്ങള്‍ അന്നത്തെ ടെക്‌നോളജി മാക്‌സിമം ഉപയോഗിച്ചാണ് ചെയ്തത്. എന്നാല്‍ ഇന്ന് അതില്‍ വ്യത്യാസം വന്നിട്ടുണ്ട്. ഇന്ന് ചില മിടുക്കന്മാര്‍ പാട്ടിലെ ആത്മാവ് മനസ്സിലാക്കി കവര്‍ ചെയ്യും. അത് കേള്‍ക്കുമ്പോള്‍ നല്ല സന്തോഷം തോന്നും. അപ്പോള്‍ അവര്‍ക്ക് മെസേജ് അയക്കുകയും സ്റ്റുഡിയോയില്‍ വിളിച്ച് വരുത്തി അഭിനന്ദിക്കുകയും ചെയ്യും. നേരെ മറിച്ച് എന്തിന് ഇവര്‍ ചെയ്തു എന്നും തോന്നി പോകും. പാട്ടിനോടുള്ള സ്‌നേഹം കൊണ്ടാണ് ഇവര്‍ ചെയ്യുന്നത്. വിളിച്ചിട്ട് നമുക്ക് ഒന്നും പറയാനും പറ്റില്ല. ഒരു ചെവിയില്‍ കൂടി കേട്ട് മറ്റെ ചെവിയില്‍ കൂടി കളയുകയാണ് ചെയ്യുന്നത്; ദീപക് ദേവ് പറയുന്നു.

  English summary
  Deepak Dev Opens Up About His New Work With Singer K. S. Harisankar, Interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X