ദീപ്തിയെ പോലെ ഒരു നടിയെ കിട്ടിയതാണ് നീനയുടെ വിജയം: ലാല്‍ ജോസ്
ലാല്‍ ജോസ് ഒരുക്കിയ നീന എന്ന ചിത്രം മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്. അടുത്തിടെ ഇറങ്ങിയ നിലവാരമുള്ള, സംവിധായകന്റെ കൈയ്യൊപ്പുള്ള മികച്ച ചിത്രമാണ് നീനയെന്ന് പ്രേക്ഷകര്‍ പറയുന്നു.
എന്നാല്‍ നീന എന്ന ചിത്രത്തിന്റെ വിജയം ദീപ്തി സതിയെ പോലൊരു നടിയെ കിട്ടിയതാണെന്ന് ലാല്‍ ജോസ് പറയുന്നു. ഏഷ്യനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ജോസ് തന്റെ പുതിയ ചിത്രത്തിന്റെ വിജയരഹസ്യത്തെ കുറിച്ച് പറഞ്ഞത്.

സിഗരറ്റ് വലിച്ച് ഒരാളെ കാത്തിരിക്കുന്ന രംഗം അഭിനയിക്കാനാണ് ഓഡിഷനില്‍ ദീപ്തിയോട് ആവശ്യപ്പെട്ടത്. ആ രംഗം കണ്ടപ്പോഴാണ് നീനയാകാന്‍ ദീപ്തി സതി മതിയെന്നു ഉറപ്പിച്ചതെന്ന് ലാല്‍ ജോസ് പറയുന്നു.
ആല്‍ക്കഹോളിക് ആയ നായികയെയാണ് അവതരിപ്പിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ ആദ്യം ആശങ്കയുണ്ടായിരുന്നു എന്ന് ദീപ്തി സതി പറഞ്ഞു. നായികയായി തെരഞ്ഞെടുത്തുവെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. എന്നാല്‍ മുഴുനീളം ആല്‍ക്കഹോളിക് ആയ കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത് എന്നു പറഞ്ഞപ്പോള്‍ സമ്മര്‍ദ്ദത്തിലായി.
ഒരു റെഫറന്‍സും ചെയ്യേണ്ടെന്നാണ് ലാല്‍ ജോസ് പറഞ്ഞത്. എന്തായാലും ലാല്‍ ജോസ് ഓകെ പറഞ്ഞപ്പോള്‍ ആത്മവിശ്വാസം കിട്ടി. പക്ഷേ യൂട്യൂബില്‍ ഇത്തരം ക്യാരക്ടറുള്ള ഡോക്യുമെന്ററികള്‍ കണ്ടിരുന്നുവെന്നു ദീപ്തി സതി പറഞ്ഞു.


Click it and Unblock the Notifications