For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാം നഷ്ടപ്പെട്ടിട്ടും അവളെന്നെ കുറ്റം പറഞ്ഞില്ല; ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെ കുറിച്ച് ധന്യയും ജോണും

  |

  സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ധന്യ മേരി വര്‍ഗീസ്. ഒപ്പം ധന്യയുടെ ഭര്‍ത്താവും നടനുമായ ജോണും സീരിയലുകളില്‍ അഭിനയിക്കുകയാണ്. മകനൊപ്പം സന്തുഷ്ടമായ ജീവിതം നയിക്കുന്നതിനൊപ്പം അഭിനയത്തിലും രണ്ടാളും സജീവമാണ്. അതേ സമയം ഇരുവരുടെയും ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നൊരു കാലം ഉണ്ടായിരുന്നു. അന്ന് ബിസിനസുകാരനായ ജോണ്‍ റിയല്‍ എസ്‌റ്റേറ്റ് കേസില്‍ കുടുങ്ങി.

  വീണ്ടും ബിക്കിനി ഫോട്ടോഷൂട്ടുമായി നടി അമല പോൾ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ധന്യയുടെ പേരിലും കേസ് വന്നിരുന്നു. ആ സമയം മറി കടന്ന് പോയത് എങ്ങനെയാണെന്ന് പറയുകയാണ് താരദമ്പതിമാരിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കേസ് വന്നതിനെ കുറിച്ചും അതില്‍ നിന്നും മറികടന്ന് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നതിനെ കുറിച്ചും ജോണും ധന്യയും പറയുന്നത്. വിശദയമായി വായിക്കാം....

  പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മോട്ടിവേഷന്‍ നല്‍കിയത് ജോണ്‍ ആണ്. ഞാന്‍ നന്നായി പ്രാര്‍ഥിക്കുന്ന ആളായത് കൊണ്ട് കൂടുതലും പ്രാര്‍ത്ഥനകളിലൂടെയാണ് പോയത്. കുറേ ധ്യാനമൊക്കെ കൂടി. അതേ സമയം ജോണ്‍ മോട്ടിവേഷന്‍ നല്‍കി കൊണ്ടേ ഇരുന്നു. നമ്മളെക്കാള്‍ പ്രശ്‌നങ്ങളുള്ള കുടുംബത്തിലേക്ക് നോക്കി നമ്മുടെ പ്രശ്‌നങ്ങള്‍ വളരെ ചെറുതാണെന്ന് തോന്നും. അത് പരിഹരിക്കാനാകുന്നത് ആണെന്നും കരുതി. പലരും അന്ന് ഞങ്ങളെ കുറിച്ച് മോശം പറഞ്ഞിട്ടുണ്ടാവും. അവരൊക്കെ പില്‍ക്കാലത്ത് നല്ലത് തിരുത്തി പറയാമല്ലോ എന്ന് ജോണ്‍ എന്നോട് പറഞ്ഞിരുന്നു.

  ദൈവം അറിയാതെ ഒന്നും നടക്കില്ലല്ലോ എന്ന് ഞാനും ചിന്തിച്ചു. അങ്ങനെ മുന്നോട്ട് പോവുകയായിരുന്നു. ഈ ലൈഫിലെ ആ സംഭവം ജീവിതത്തിലൊരു സെല്ലിങ് പോയിന്റായി കണ്ടിട്ടൊന്നുമില്ല. ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം സോള്‍വായി വളരെ സക്‌സസ്ഫുള്ളായി എന്നൊന്നും പറയാന്‍ പറ്റില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കുറേ പ്രോബ്ലംസ് ഞാന്‍ സോള്‍വ് ചെയ്തു. എങ്കിലും പൂര്‍ണ്ണമായും പ്രശ്‌നങ്ങളൊന്നും കഴിഞ്ഞിട്ടില്ല. റിയല്‍ എസ്റ്റേറ്റായിരുന്നുവല്ലോ വിഷയം, കഴിഞ്ഞ മാസവും കൂടി കുറച്ച് രജിസ്‌ട്രേഷനുമൊക്കെ ചെയ്ത് വരുന്നതായും ജോണ്‍ വ്യക്തമാക്കുന്നു.

  നമ്മുടെ ജീവിതം കണ്ട് മറ്റുള്ളവര്‍ക്ക് പ്രശ്‌നങ്ങളെന്ത് വന്നാലും മറികടക്കാനാകും എന്നൊരു തോന്നല്‍ വരട്ടെ എന്ന രീതിയിലാണ് ചിന്തിക്കുന്നത്. അത്ര പ്രശ്‌നങ്ങളുണ്ടായിട്ടും ഒരു തരത്തിലും ഇവളെന്നെ കുറ്റപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ് അതിലെ പ്രധാന കാര്യമെന്ന് ജോണ്‍ പറയുന്നു. ഇതുവരെ വഴക്ക് ഉണ്ടാക്കുമ്പോള്‍ എങ്കിലും കുറ്റം പറഞ്ഞിട്ടില്ലേ എന്ന അവതാരക ചോദിക്കുമ്പോള്‍ വഴക്ക് ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് ധന്യ പറയുന്നു. എല്ലാം കൊണ്ടു പോയി പണയം വെച്ച് കൈയ്യില്‍ നിന്ന് പോയിട്ടും ഇവള്‍ ഒരു തരത്തിലും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. ബാക്കി എല്ലാം മെറ്റിരീയിലായിട്ടുള്ള ജീവിതമാണ്. അന്ന് ആഡംബര കാറുകളിലായിരുന്നു യാത്ര. എന്നാല്‍ ഇന്ന് വളരെ സമാധാനത്തോട് കൂടി ചെറിയൊരു കാറില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നുണ്ട്.

  പ്ലസ് ടു മുതലുള്ള പ്രണയം വീട്ടില്‍ പൊക്കി; ക്ലാസ്‌മേറ്റ്‌സ് കണ്ട് വീണ്ടും ഇഷ്ടത്തിലായെന്ന് അശ്വതി ശ്രീകാന്ത്

  ഡയമണ്ടെന്ന് പറഞ്ഞ് കല്ലുകൊടുത്ത് എംജി ശ്രീകുമാറിനെയും പറ്റിച്ചു | FilmiBeat Malayalam

  അന്ന് ഒരു ഹോട്ട് പാനില്‍ ഇരിക്കുന്ന പോലൊരു അവസ്ഥയായിരുന്നു. ആകെ ടെന്‍ഷനാണ്. ഒരുപക്ഷേ മനസമാധാനമായി ഉറങ്ങുന്നത് ഇപ്പോഴാണ്. പുറത്തു നിന്ന് കാണുമ്പോള്‍ വലിയ ബിസിനസാണ്, വലിയ കാറിലാണ് സഞ്ചരിക്കുന്നത്, പക്ഷേ ഇതിലൊന്നും സമാധാനമായി പോവാന്‍ പറ്റിന്നില്ലെങ്കില്‍ അതിലൊന്നും ഒരു കാര്യവുമില്ലെന്ന് ധന്യ സൂചിപ്പിച്ചു. മൂന്ന് വയസ് വരെ മോന്റെ വളര്‍ച്ച ഞാന്‍ അറിഞ്ഞിട്ടില്ല. ഞങ്ങളുടെ ഫാമിലി ലൈഫ് നഷ്ടപ്പെട്ടിരുന്നു. അതില്‍ നിന്നൊന്നും നേടാനില്ലെന്ന് ധന്യയും ജോണും ഒരുമിച്ച് പറയുന്നു.

  കേട്ടത് സത്യം, സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞു; ഇനി ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്ന് പറഞ്ഞ് താരങ്ങൾ

  English summary
  Dhanya Mary Varghese And Hubby John Jacob Opens Up About How To Overcome That Trouble Situation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X