»   » അച്ഛനെ പേടിച്ച് നാട് വിട്ടതാണ് തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചതെന്ന് ധ്യാന്‍ ശ്രീനിവാസന്‍!!

അച്ഛനെ പേടിച്ച് നാട് വിട്ടതാണ് തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചതെന്ന് ധ്യാന്‍ ശ്രീനിവാസന്‍!!

Posted By: Teresa John
Subscribe to Filmibeat Malayalam

തിരക്കഥകൃത്ത്, നടന്‍, സംവിധായകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച നടനാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ശ്രീനിവാസന്‍. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ സ്വയം കഴിവുണ്ടായാല്‍ മതിയെന്ന് തെളിയിച്ച ശ്രീനിയുടെ പാത അത് പോലെ പിന്തുടരുന്നവരാണ് മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ഇതിനകം അഭിനയം, സംവിധാനം, തിരക്കഥ, ഗായകന്‍ എന്നിങ്ങനെ അച്ഛനെക്കാളും ഒരുപടി മുന്നിലാണ് മൂത്തമകന്‍ വിനീത്.

പ്രമുഖ സിനിമാ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരുടെയും കരളലിയും!!!

രാജമൗലിയുടെ പുതിയ സിനിമയില്‍ നായകന്‍ മോഹന്‍ലാല്‍! പിണക്കം മറന്ന് ഈ പ്രമുഖനടിയും സിനിമയിലുണ്ട്!

ഇതിനൊപ്പം അഭിനയത്തില്‍ തന്റെ കഴിവ് തെളിയിച്ച ധ്യാനും വ്യത്യസ്ത വഴികള്‍ തേടി അച്ഛനെയും ചേട്ടനെയും പിന്തുടരുകയാണെന്ന് വേണം പറയാന്‍. നടന്‍ എന്നതിന് പുറമെ സംവിധായകന്‍ എന്ന ലേബലിലേക്കുള്ള യാത്രയിലാണ് ധ്യാനിപ്പോള്‍. അതിനിടെ താരം സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമ തന്റെ കഥ തന്നെയാണെന്നാണ് ധ്യാന്‍ പറയുന്നത്. അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്.

എട്ട് നിലയില്‍ പൊട്ടിയ എന്‍ജിനീയറിങ് പഠനം

ചെന്നൈയില്‍ നിന്നും എന്‍ജിനീയറിങ് പഠനം എട്ട് നിലയില്‍ പൊട്ടിയതിന് ശേഷമാണ് ധ്യാന്‍ സിനിമ ലോകത്തേക്ക് കടന്ന് വന്നത്. എന്നാല്‍ താന്‍ പഠനം ഇല്ലാതാക്കിയതിന്റെ ദേഷ്യം അച്ഛന്‍ തന്നോട് കാണിച്ചിരുന്നെന്നും ധ്യാന്‍ പറയുന്നു.

സിനിമയോടുള്ള മോഹം

സിനിമ കുടുംബത്തില്‍ ജനിച്ചത് കൊണ്ട് തന്നെ സിനിമയോടുള്ള മോഹം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ പഠനം കഴിഞ്ഞ് സിനിമ എന്ന ലക്ഷ്യം മാത്രമെ തനിക്ക് ഉണ്ടായിരുന്നുള്ളു എന്നാണ് ധ്യാന്‍ പറയുന്നത്. എന്നാല്‍ പരീക്ഷയില്‍ തോറ്റതിന്റെ ദേഷ്യത്തില്‍ അച്ഛന് അതിന് തന്നെ സമ്മതിച്ചില്ലെന്ന് മാത്രമല്ല, കൊന്നില്ല എന്നേ ഉള്ളുവെന്നാണ് ധ്യാന്‍ പറയുന്നത്.

തമിഴ് സിനിമയിലേക്ക്

അച്ഛന്റെ കാല് പിടിച്ച് മലയാള സിനിമയിലെത്താന്‍ പറ്റില്ലെന്ന് മനസിലായതോടെ തമിഴ് സിനിമ ലക്ഷ്യം വെച്ചായിരുന്നു ചെന്നൈയിലേക്ക് പോയിരുന്നത്. 'വടക്കന്‍ സെല്‍ഫി'യിലെ നിവിന്‍ പോളി ചെന്നൈയിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ നിന്നും സെല്‍ഫി എടുക്കുന്നതിന് തൊട്ട് മുന്നെയുള്ള സീന്‍ വരെ തന്റെ കഥ പോലെയായിരുന്നെന്നാണ് താരം പറയുന്നത്.

ഷോര്‍ട്ട് ഫിലിം

അതിനിടെ സുഹൃത്തുകളുടെ പ്രേരണയില്‍ താന്‍ ഒരു ഷോര്‍ട്ട് ഫിലിമിനുള്ള കഥ തയ്യാറാക്കിയിരുന്നു. തമിഴിലായിരുന്നു ചിത്രം. ഒടുവില്‍ 'ലോസ്റ്റ് ഇന്‍ ലവ്' എന്ന പേരിലുള്ള ചിത്രത്തില്‍ നായകനായി ധ്യാന്‍ തന്നെ അഭിനയിക്കുകയും ചെയ്തു.

ചേട്ടന്റെ സഹായം

ചിത്രം എടുക്കുന്നതിന് ചേട്ടന്‍ വിനീതായിരുന്നു ആദ്യം 50000 രൂപ തന്ന് സഹായിച്ചത്. പിന്നീട് ഒരു 50000 കൂടി തന്നെങ്കിലും താന്‍ അത് ഗോവയില്‍ പോയി അടിച്ചു പൊളിച്ച് കാശ് കളയുകയായിരുന്നു. ചിത്രം അതോടെ പാതിവഴിയിലാവുകയും ചെയ്തു.

വിനീതിന്റെ സഹായം

ഷൂട്ട് ചെയ്തിരുന്ന ചിത്രത്തിന്റെ പകുതി ഭാഗം എന്റെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്നു. ഇത് കണ്ട ചേട്ടന്‍ അഭിനയം നന്നായിട്ടുണ്ടെന്ന് പറയുക മാത്രമാണ് ചെയ്തത്. പിന്നീട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തിര എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ പോവുന്നത് താനാണെന്ന് പറയുകയായിരുന്നു.

തന്റെ സംവിധാനം

താന്‍ ഷോര്‍ട്ട് ഫിലിമിന് വേണ്ടി എഴുതിയ കഥ ഒന്നര മണിക്കൂര്‍ നീണ്ടതായിരുന്നു. അന്ന് പലരും കഥ സിനിമ ആക്കിയാല്‍ പോരെ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ അടുത്തിടെയാണ് അത് സിനിമയാക്കാം എന്ന് തീരുമാനിച്ചത്.

അജു വര്‍ഗീസ് ഓര്‍മ്മപ്പെടുത്തിയത്

അടുത്തിടെ കൂട്ടുകാര്‍ ഒന്നിച്ച് പല കഥകളും പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ അജു വര്‍ഗീസായിരുന്നു പഴയ ഷോര്‍ട്ട് ഫിലിമിന്റെ കാര്യം പറഞ്ഞത്. പിന്നീട് അത് തന്നെ സംവിധാനം ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നെന്നാണ് ധ്യാന്‍ പറയുന്നത്.

English summary
Dhyan Sreenivasan saying about his film life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam