»   » തിരക്കഥകളെല്ലാം സുപ്രിയയുമായി ചര്‍ച്ച ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി

തിരക്കഥകളെല്ലാം സുപ്രിയയുമായി ചര്‍ച്ച ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്രയമിക്കപ്പെട്ട ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. എന്നാല്‍ വിമര്‍ശനങ്ങളെല്ലാം വളര്‍ച്ചയ്ക്ക് വളമാക്കി പൃഥ്വി മുന്നോട്ട് വന്നു. സുപ്രിയയുടെ പൂര്‍ണ പിന്തുണ ഓരോ ഘട്ടത്തിലും പൃഥ്വിയ്ക്കുണ്ടായിരുന്നു. ഓരോ പുരസ്‌കാര വേദിയിലും പൃഥ്വി അത് പറയുകയും ചെയ്തു.

ലൈംഗികാപരാധിയായി ഞാന്‍ അഭിനയിക്കും, പക്ഷെ... പൃഥ്വിരാജ് പറഞ്ഞത് വ്യക്തമാക്കുന്നു

ഭാര്യയെ ബഹുമാനിയ്ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഭര്‍ത്താവാണ് പൃഥ്വി എന്ന് നടന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യഗ്ലിഡ്‌സിനെ നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി സുപ്രിയയെ കുറിച്ച് സംസാരിക്കുകയുണ്ടായി.

വീട്ടിലെത്തുമ്പോള്‍ ഞാന്‍

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. ഒരു ഭര്‍ത്താവ് എന്ന നിലയിലും അച്ഛന്‍ എന്ന നിലയിലും ഞാന്‍ ഏറെ സന്തോഷവാനാണ്. ജീവിതത്തിലെ എന്റെ എല്ലാ കാര്യങ്ങളെയും ബാലന്‍സ് ചെയ്യുന്നത് വീടാണ്. അതിന് സുപ്രിയയ്ക്ക് നന്ദി.

ഏറ്റവും കഷ്ടം സുപ്രിയയ്ക്കാണ്

ഞങ്ങള്‍ രണ്ട് പേരില്‍ ഏറ്റവും കഷ്ടമുള്ള ജോലി സുപ്രിയയ്ക്കാണെന്ന് എനിക്കറിയാം. കുഞ്ഞിനെയും വീടിനെയും എന്നെയും സുപ്രിയ എപ്പോഴും സംരക്ഷിച്ചു നില്‍കുന്നു.

തിരക്കഥ ചര്‍ച്ച ചെയ്യുമോ?

അങ്ങനെ എല്ലാ തിരക്കഥകളും സുപ്രിയയുമായി ചര്‍ച്ച ചെയ്യാറില്ല. എന്നെ വളരെ അത്ഭുതപ്പെടുത്തുന്നതാണെങ്കില്‍ പറയും. മുംബൈ പൊലീസിന്റെ കഥപറഞ്ഞപ്പോള്‍ സുപ്രിയയ്ക്കും വളരെ താത്പര്യമായിരുന്നു. സിനിമയല്ലാതെ ഞങ്ങളുടെ സ്വകാര്യജീവിത്തില്‍ സംസാരിക്കാന്‍ മറ്റ് ഒരുപാട് വിഷയങ്ങളുണ്ട് - പൃഥ്വിരാജ് പറഞ്ഞു

പൃഥ്വിയും സുപ്രിയയും

2011 ലാണ് പൃഥ്വിരാജിന്റെയും ബിബിസി റിപ്പോര്‍ട്ടറായിരുന്ന സുപ്രിയ മേനോന്റെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. 2014 ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു, അലംകൃത എന്നാണ് പൃഥ്വിയും സുപ്രിയയും കുഞ്ഞിന് പേരിട്ടത്.

English summary
Did Supriya involve the script which Prithviraj choose

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam