»   » ഒരു നടിയുടെ അശ്ലീല ചിത്രം കാണിച്ച് ഇങ്ങനെയാകണ്ടേ എന്ന് ചോദിച്ച സംവിധായകന് സുരഭി നല്‍കിയ മറുപടി

ഒരു നടിയുടെ അശ്ലീല ചിത്രം കാണിച്ച് ഇങ്ങനെയാകണ്ടേ എന്ന് ചോദിച്ച സംവിധായകന് സുരഭി നല്‍കിയ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലും വലിയ തോതില്‍ കാസ്റ്റിങ് കൗച്ചിങ് നടക്കുന്നുണ്ട് എന്ന വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കേട്ടത്. നടി പാര്‍വ്വതിയാണ് പ്രമുഖ സംവിധായകന്‍ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് വെളിപ്പെടുത്തിയത്. അത്തരം സാഹചര്യങ്ങളിലൂടെയൊക്കെ കടന്നു പോകുന്ന നായികമാര്‍ക്ക് മാത്രമേ നിലനില്‍പുള്ളൂ എന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും ഇതുവരെ വിളിച്ചില്ല എന്ന് ദേശീയ പുരസ്‌കാരം നേടിയ നടി സുരഭി

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി നില്‍ക്കുന്ന നടി സുരഭിയ്ക്ക് ഇത്തരത്തിലുള്ള അനുഭവം സിനിമയില്‍ ഉണ്ടായിട്ടുണ്ടോ?. മനോരമയിലെ നേരെ ചൊവ്വേ എന്ന അഭിമുഖത്തില്‍ നേരിട്ട ചോദ്യത്തോട് സുരഭി പ്രതികരിച്ചു. അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. തമാശയ്‌ക്കെങ്കിലും അശ്ലീല സംഭാഷണങ്ങളുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് സുരഭി പറഞ്ഞത്.

ദുരനുഭവം ഉണ്ടായിട്ടില്ല

സിനിമയില്‍ എനിക്കൊരിക്കലും ദുരനുഭവം ഉണ്ടായിട്ടില്ല. ചെറിയ ചെറിയ റോളുകളാണ് ഞാന്‍ സിനിമയില്‍ ചെയ്തിട്ടുള്ളത്. സൗഹൃദത്തിന്റെയോ ബന്ധത്തിന്റെയോ പേരില്‍ കിട്ടുന്ന അത്തരം വേഷങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ ജോലി മാത്രമേ ഉണ്ടാകൂ. ആ ജോലി ചെയ്യുക പൈസ വാങ്ങി തിരിച്ചു പോരുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.

പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍

പാര്‍വ്വതിയെ പോലുള്ള മുന്‍നിര നായികമാര്‍ അത്തരം വെളിപ്പെടുത്തല്‍ നടത്തുമ്പോഴാണ് മലയാള സിനിമയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്ന് അറിയുന്നത്. എന്നെ സംബന്ധിച്ച് നേരിട്ടൊരു അനുഭവം ഉണ്ടായിട്ടില്ല.

ഒരു സംവിധായകന്റെ ചോദ്യം

പക്ഷെ ഒരിക്കല്‍ ഒരു സംവിധായകനില്‍ നിന്നൊരു അനുഭവം ഉണ്ടായി. വളരെ തമാശയിലാണ് അദ്ദേഹമത് ചോദിച്ചത്. പക്ഷെ അതെന്റെ സ്ത്രീത്വത്തെ വ്രണപ്പെടുത്തി. മറ്റൊരു നടിയും അല്പം അധികം തുണി കുറഞ്ഞ ചിത്രം കാണിച്ച് 'ഇത് പോലെയൊക്കെ ആകണ്ടേ സുരഭി' എന്ന് ചോദിച്ചു. വളരെ തമാശയെന്നോണമാണ് അദ്ദേഹം ചോദിച്ചത്. പക്ഷെ എന്നെ അത് വേദനിപ്പിച്ചു.

അതിന് നല്‍കിയ മറുപടി

അപ്പോള്‍ തന്നെ അതിന് ഞാന്‍ മറുപടി നല്‍കി. 'നിങ്ങളുടെ മകള്‍ക്ക് 18 വയസ്സായില്ലേ. അവള്‍ക്ക് എന്നെക്കാള്‍ നല്ല പുഷ്ടിയുണ്ട്. അവളീ കുപ്പായം ഇട്ടാല്‍ ഉഷാറായിരിക്കും. നിങ്ങള്‍ക്കതല്ലേ നല്ലത്' എന്ന് ഞാന്‍ ചോദിച്ചു. അത് കേട്ടപ്പോള്‍ പുള്ളി ഐസായിപ്പോയി. പിന്നെ അതിന്റെ പേരില്‍ യാതൊരു സംഭാഷണവും നടന്നിട്ടില്ല.

സിനിമയില്‍ പുരുഷമേധാവിത്വമുണ്ടോ?

സമൂഹത്തില്‍ പൊതുവേ ഉള്ള ആണുങ്ങളുടെ സ്വഭാവമുണ്ടല്ലോ.. അത് മാത്രമേ സിനിമാ ലോകത്തുമുള്ളൂ. സമൂഹത്തിന്റെ ഭാഗമാണ് അത്. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട് എന്നപോലെ സിനിമയിലുമുണ്ട്. അതിനെ അതിന്റെ രീതിയില്‍ കൈകാര്യം ചെയ്യുക എന്ന് മാത്രമേയുള്ളൂ. എന്റെ സുഹൃത്തുക്കളില്‍ തൊണ്ണൂറ് ശതമാനവും ആണ്‍ സുഹൃത്തുക്കളാണ്- സുരഭി പറഞ്ഞു.

English summary
I never face casting couch in film industry says Surabhi Lakshmi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam