ദിലീപ് എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നു; ജീത്തു ജോസഫ്
ദൃശ്യം എന്ന ചിത്രത്തിന്റെ മഹാവിജയത്തിന് ശേഷം ദിലീപിനെ നായകനാക്കി ജീത്തു ജോഫ് ഒരുക്കുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മൈ ബോസ് എന്ന ചിത്രത്തിന് ശേഷം ദിലീപും ജീത്തു ജോസഫും ഒന്നിക്കുന്നു എന്നത് പ്രേക്ഷകന് വലിയ പ്രതീക്ഷ നല്‍കുന്നു.
ദിലീപിന്റെ പെരുമാറ്റവും മറ്റും ചിത്രത്തിന്റെ ഷൂട്ടിങ് വളരെ എളുപ്പമുള്ളതാക്കി എന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഷൂട്ടിങിന് വരുമ്പോള്‍ ദിലീപ് പറഞ്ഞു, ഞാനൊരു വെള്ള കടലാസ് മാത്രമാണ്, എന്നില്‍ സംവിധായകന് എന്തും വരക്കാം. തന്റെ സംവിധാനത്തിലോ കഥയിലോ കഥാപാത്രത്തിലോ ദിലീപിന് ഒരു പേടിയും സംശയവുമുണ്ടായിരുന്നതുമില്ല- ജീത്തു പറയുന്നു തുടര്‍ന്ന് വായിക്കൂ...

ദിലീപ് എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നു; ജീത്തു ജോസഫ്
ജോസൂട്ടിയുടെ ജീവിതമാണ് സിനിമ. പത്ത് വയസ്സുമുതല്‍ 40 വയസ്സുവരെയുള്ള ജോസൂട്ടിയുടെ ജീവിത കഥ ചിത്രത്തില്‍ പറയുന്നുണ്ട്.

ദിലീപ് എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നു; ജീത്തു ജോസഫ്
ലൈഫ് ഓഫ് ജോസൂട്ടിയെ കുറിച്ച് ദിലീപിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനൊട്ടും സംശയമുണ്ടായിരുന്നില്ല. ദൃശ്യം പോലെ സീരിയസ് തന്നൊയിരിക്കും ലൈഫ് ഓഫ് ജോസൂട്ടി. പക്ഷെ ചിരിക്കാനുമുണ്ട്.

ദിലീപ് എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നു; ജീത്തു ജോസഫ്
പക്ഷെ ലൈഫ് ഓഫ് ജോസൂട്ടിയെ ദൃശ്യം എന്ന ചിത്രവുമായി താരതമ്യം ചെയ്യരുത്.

ദിലീപ് എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നു; ജീത്തു ജോസഫ്
നല്ല സിനിമ മാത്രമാണ് എന്റെ ലക്ഷം. ദൃശ്യത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ നേട്ടം ജോസൂട്ടിയ്ക്കും വേണമെന്നില്ല. അങ്ങനെ ഒന്നുണ്ടെങ്കില്‍ അത് രണ്ടാമത് മാത്രമാണ്.

ദിലീപ് എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നു; ജീത്തു ജോസഫ്
ലൈഫ് ഓഫ് ജോസൂട്ടിയുടെ ടാഗ് ലൈനില്‍ പറഞ്ഞതുപോലെ ട്വിസ്‌റ്റോ സസ്‌പെന്‍സോ ഒന്നും ലൈഫ് ഓഫ് ജോസൂട്ടിയിലില്ല.

ദിലീപ് എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നു; ജീത്തു ജോസഫ്
ദൃശ്യവും പാപനാശവും മോഹന്‍ലാലിനെയും കമല്‍ ഹസനെയും വച്ച് ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. തമിഴ് സംസ്‌കാരത്തിനനുസരിച്ച് ചെറിയ മാറ്റം വരുത്തണമെന്ന് മാത്രമേ കമല്‍ സര്‍ ആവശ്യപ്പെട്ടിട്ടുള്ളു. അല്ലാതെ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി.

ദിലീപ് എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നു; ജീത്തു ജോസഫ്
പൃഥ്വിരാജിനെ നായകനാക്കി ഒരു ചിത്രമാണ് അടുത്തതായി ചെയ്യുന്നത്. കാവ്യയെ നായികയാക്കി ഒരു സ്ത്രീ പക്ഷ സിനിമ അത് കഴിഞ്ഞ് ചെയ്യും- ജീത്തു ജോസഫ് പറഞ്ഞു.

Click it and Unblock the Notifications