കഥാപാത്രമാകാന്‍ ദിലീപേട്ടന്‍ ഏതറ്റംവരെയും പോകും: നമിത പ്രമോദ്

By Aswathi

കുഞ്ഞിക്കൂനന്‍, പച്ചക്കുതിര, ചക്കരമുത്ത്, ചാന്ത്‌പൊട്ട്, മായാമോഹിനി, സൗണ്ട് തോമ തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപിനെയല്ല, മറ്റൊരു ജീവിതത്തെ തന്നെയാണ് പ്രേക്ഷകര്‍ സ്‌ക്രീനില്‍ കണ്ടത്. വേഷങ്ങള്‍ക്കൊണ്ടു മറ്റും കഥപാത്രങ്ങളില്‍ ഇത്രയേറെ പരീക്ഷണം നടത്തിയ ഒരു നടന്‍ മലയാളത്തിലുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെ പറയാം.

സൗണ്ട് തോമ, വില്ലാളിവീരന്‍ എന്നീ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായി അഭിനയച്ച നടി നമിതാ പ്രമോദിന് ദിലീപിനെ കുറിച്ച് പറയുകണെങ്കില്‍ ഒരുപാടുണ്ട്. നടി പറയുന്നത് വായിക്കൂ...

എന്തിലും മര്‍മ്മം

കഥാപാത്രമാകാന്‍ ദിലീപേട്ടന്‍ ഏതറ്റംവരെയും പോകും

ദിലീപിന്റെ മര്‍മ്മ രസം പ്രേക്ഷകര്‍ക്ക് നന്നായി അറിയാവുന്നതാണ്. നമിതയും അത് തന്നെയാണ് പറയുന്നത്. എന്ത് കാര്യത്തിലും ദിലീപേട്ടന്‍ ഒരു നര്‍മ്മം കണ്ടെത്തും. അസാധ്യമായ ഹ്യൂമര്‍സെന്‍സാണ്.

ആരെയും കഥാപാത്രമാക്കും

കഥാപാത്രമാകാന്‍ ദിലീപേട്ടന്‍ ഏതറ്റംവരെയും പോകും

ദിലീപിന്റെ ഹാസ്യത്തരത്തിന് ആരെയും കഥാപാത്രമാക്കും. മിനിട്ടിന് മിനിട്ടിന് കോമഡികള്‍ പറയും. ആര്‍ക്കെങ്കിലും എന്തെങ്കിലും അബദ്ധം പറ്റിയാല്‍, അത് ദിലീപേട്ടന്റെ കണ്ണില്‍പെട്ടാല്‍ പിന്നെ പറയാനില്ലെന്നാണ് നമിത പറയുന്നത്. അതിനെ രസകരമായ ഒരു കഥയാക്കും

ഡാന്‍സിന്റെ കാര്യത്തില്‍

കഥാപാത്രമാകാന്‍ ദിലീപേട്ടന്‍ ഏതറ്റംവരെയും പോകും

ഞാനും ദിലീപേട്ടനും നൃത്തം അത്ര വശത്താക്കിയിട്ടുള്ള ആള്‍ക്കാരല്ല. സൗണ്ട് തോമയില്‍ ഒരു സ്പീഡുള്ള പാട്ടുണ്ട്. എനിക്ക് നൃത്തമനറിയില്ലെന്ന് ദിലീപ് ആദ്യമേ പറഞ്ഞിരുന്നുവത്രെ. ഓരോ സ്‌റ്റെപ്പ് തീരുമ്പോഴും ഹാവു, കഴിഞ്ഞു, ആശ്വാസം എന്നൊക്കെ പറയുന്നത് കേള്‍ക്കാം. പക്ഷെ എത്രപാടുള്ള സ്റ്റെപ്പാണെങ്കിലും അത് മാത്രമേ ചെയ്യൂ എന്ന നിര്‍ബന്ധമാണ്.- നമിത പ്രമോദ് പറഞ്ഞു.

കൂടെ വര്‍ക്ക് ചെയ്യുന്നവരോട്

കഥാപാത്രമാകാന്‍ ദിലീപേട്ടന്‍ ഏതറ്റംവരെയും പോകും

കൂടെ വര്‍ക്കു ചെയ്യുന്നവരെ കംഫര്‍ട്ടബഌയി നിര്‍ത്തും. തിരക്കഥാ ചര്‍ച്ചയിലൊക്കെ ദിലീപ് കാര്യമായി ഇടപെടുമത്രെ.

കഥാപാത്രമാകുന്നത്

കഥാപാത്രമാകാന്‍ ദിലീപേട്ടന്‍ ഏതറ്റംവരെയും പോകും

സൗണ്ട് തോമയുടെ സെറ്റില്‍ മുഴുവന്‍ കഥാപാത്രത്തിന്റെ ശബ്ദത്തില്‍ തന്നെയാണ് സംസാരിച്ചതെന്ന് നമിത ഓര്‍ക്കുന്നു. ചാന്തുപൊട്ടിന്റെ സെറ്റിലും അങ്ങിനെയാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

ഏതറ്റംവരെയും പോകും

കഥാപാത്രമാകാന്‍ ദിലീപേട്ടന്‍ ഏതറ്റംവരെയും പോകും

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ദിലീപേട്ടന്‍ ഏതറ്റംവരെയും പോകും. അത് കുഞ്ഞിക്കൂനന്‍ എന്ന കഥാപാത്രത്തിലൂടെ തന്നെ വ്യക്തമായതാണ്- നമിത പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X