ദിലീപ് മറ്റ് നടന്മാര്‍ക്ക് മാതൃകയാണെന്ന് സിദ്ധാര്‍ത്ഥ്

By Aswathi

ഭരതന്റെയും കെപിഎസി ലളിതയുടെയും മകന്‍ എന്ന ലേബലോടുകൂടെയാണ് സിദ്ദാര്‍ത്ഥ് നമ്മള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയത്. അഭിനയത്തില്‍ കഴിവ് തെളിയിച്ച സിദ്ധാര്‍ത്ഥ് നിദ്ര എന്ന ചിത്രത്തിലൂടെ സംവിധാനവും തനിയ്ക്ക് വഴങ്ങുമെന്ന് കാണിച്ചു തന്നു.

ഇപ്പോള്‍ ചന്ദ്രേട്ടന്‍ എവിടെയാ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണ് സിദ്ദാര്‍ത്ഥ്. ദിലീപും അനുശ്രീയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ദാമ്പത്യമാണ് വിഷയം.

dileep-siddarth

രസികന്‍ എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിച്ചിട്ടുണ്ട് സിദ്ദാര്‍ത്ഥ്. ഇപ്പോള്‍ ദിലീപിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നു. സിദ്ധാര്‍ത്ഥിന്റെ അഭിപ്രായത്തില്‍ മറ്റ് നടന്മാര്‍ ദിലീപിനെ മാതൃകയാക്കണം.

തന്നെ ആരാധിക്കുന്ന ആരാധകരെ, പ്രേക്ഷകരെ മനസ്സിലാക്കുന്ന നടനാണ് ദിലീപെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. അവരുടെ അഭിമരുചികള്‍ മനസ്സിലാക്കിയ നടനാണ് ദിലീപ് എന്നാണ് സിദ്ദാര്‍ത്ഥിന്റെ പക്ഷം.

മറ്റ് നടന്മാര്‍ സിനിമയില്‍ എന്നു മാറ്റം അനിവാര്യമാണെന്ന് വിശ്വസിക്കുമ്പോള്‍ ദിലീപ് വ്യത്യസ്തനാണ്. ദിലീപിന് പ്രേക്ഷകര്‍ക്കിടയില്‍ ഒരു ഇമേജുണ്ട്. അത് അദ്ദേഹം എന്നും നിലനിര്‍ത്തുന്നു- സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X