ദിലീപിനൊപ്പം അഭിനയിക്കാന്‍ കഷ്ടമാണെന്ന് ലക്ഷ്മി മേനോന്‍

By Aswathi

ദിലീപിനൊപ്പം അഭിനയിക്കുന്നത് കംഫര്‍ട്ടബ്ള്‍ ആണെന്നാണ് എല്ലാ നടിമാരും പറയാറുള്ളത്. തമിഴില്‍ ശ്രദ്ധനേടിയ മലയാളി താരം ലക്ഷ്മി മേനോന് അതിനോട് ചെറുതായൊരു എതിരഭിപ്രായമുണ്ട്. ദിലീപിനെ പോലൊരു നടനൊപ്പം അഭിനയിക്കുക അല്പം കഷ്ടമാണെന്നാണ് ലക്ഷ്മി പറയുന്നത്.

വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് ദിലീപിനൊപ്പം അഭിനയിക്കു എന്നത് അല്പം കഷ്ടമാണെന്ന് ലക്ഷ്മി പറഞ്ഞത്. ദിലീപ് ഒരു സ്‌പൊണ്ടേനിയസ് ആക്ടറാണെന്നാണ് ലക്ഷ്മിയുടെ കമന്റ്. ജോഷി സംവിധാനം ചെയ്ത അവതാരം എന്ന ചിത്രത്തിലാണ് ലക്ഷ്മി മേനോന്‍ ദിലീപിനൊപ്പം എത്തിയത്.

dileep-lakshmi-menon

ഒരു ഷോട്ട് എടുക്കുന്നതിന് മുമ്പേ നമ്മള്‍ ഇങ്ങനെ ചെയ്യണം എന്നൊക്കെ പ്ലാന്‍ ചെയ്തു വച്ചിരിയ്ക്കും. എന്നാല്‍ ദിലീപേട്ടന്‍ വന്നാല്‍ സംഭാഷണത്തില്‍ അദ്ദേഹത്തിന്റേതായ ചില പൊടിക്കൈകളുണ്ടാവും. അത് നമ്മളെ കണ്‍ഫ്യൂഷനാക്കു എന്നാണ് ലക്ഷ്മി പറയുന്നത്.

എന്നിരിക്കിലും വളരെ ജോളിയാണത്രെ ദിലീപ്. സിനിമയിലെന്നപോലെ യഥാര്‍ത്ഥിലും ദിലീപ് വളരെ കോമഡിയാണെന്നാണ് ലക്ഷ്മിയും പറയുന്നത്. സെറ്റില്‍ നമ്മളെ കംഫര്‍ട്ടബഌക്കി നിര്‍ത്തും. തമിഴില്‍ അഭിനയിച്ചു പരിചയമുള്ള തനിയ്ക്ക് ഒാേരാ ഷോട്ടും എങ്ങനെയൊക്കെ ചെയ്യണമെന്നൊക്കെ ദിലീപേട്ടന്‍ പറഞ്ഞുതരും- ലക്ഷ്മി മേനോന്‍ പറഞ്ഞു.

തുടക്കത്തില്‍ ദലീപ് സര്‍ എന്നായിരുന്നു ഞാന്‍ വിളിച്ചത്. എന്നാല്‍ അത്ര വലിയ അകല്‍ച്ചയിട്ട് വിളിക്കുകയൊന്നും വേണ്ടെന്നും താനും സാധാരണക്കാരാണെന്നും ഏട്ടന്‍ എന്നു വിളിച്ചാല്‍ മതിയെന്നും പറഞ്ഞത് ദിലീപാണത്രെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X