»   » പല്ലിശ്ശേരി പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് ദിലീപ്,എന്നിട്ടും കേസ് കൊടുക്കാന്‍ ധൈര്യമില്ലാത്തതെന്ത്?

പല്ലിശ്ശേരി പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് ദിലീപ്,എന്നിട്ടും കേസ് കൊടുക്കാന്‍ ധൈര്യമില്ലാത്തതെന്ത്?

Posted By: Rohini
Subscribe to Filmibeat Malayalam

മനോരമയുടെ മറുപുറത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് തനിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ക്കും തന്നെ വിമര്‍ശിച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കുന്നു. ദിലീപിനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ മുന്‍നിരയിലാണ് പല്ലിശ്ശേരി എന്ന സിനിമാ എഴുത്തുകാരന്‍.

ആക്രമിക്കപ്പെട്ട നടിയുമായി എനിക്ക് പ്രശ്‌നമുണ്ടായിരുന്നു, എന്നാലും ആ മൗനം എന്നെ വേദനിപ്പിച്ചു; ദിലീപ്

ദിലീപിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അത്രയേറെ ഗുരുതരമായ ആരോപണങ്ങളാണ് മംഗളം വാരികയിലൂടെ പല്ലിശ്ശേരി എഴുതിയത്. എന്നാല്‍ പല്ലിശ്ശേരി പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് ദിലീപ് പറയുന്നു. എന്നിട്ടും എന്തുകൊണ്ട് ദിലീപ് പല്ലിശ്ശേരിക്കെതിരെ കേസ് കൊടുക്കുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം

ഉപദ്രവിയ്ക്കുന്ന ആള്‍

വര്‍ഷങ്ങളായി എന്നെ ഉപദ്രവിച്ചുകൊണ്ടിരിയ്ക്കുന്ന ആളാണ് പല്ലിശ്ശേരി. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരിയ്ക്കുന്ന സമയത്ത് മുകേഷേട്ടന്‍ പറഞ്ഞ കഥകളിലൂടെയാണ് എനിക്ക് പല്ലിശ്ശേരി എന്ന ആളെ പരിചയം. അന്ന് തിലകന്‍ ചേട്ടനെ തല്ലി എന്നൊക്കെ പറഞ്ഞിട്ടുള്ള കഥകളുണ്ടായിരുന്നു. കേട്ട കാര്യങ്ങള്‍ അത്തരത്തിലുള്ളതായതിനാല്‍ എന്റെ മനസ്സില്‍ ഇയാള്‍ക്ക് ഒരു കോമാളിയുടെ രൂപമാണ്.

കണ്ടുമുട്ടിയത്

പിന്നീടൊരു സുപ്രഭാതത്തില്‍ ഞാന്‍ പെല്ലിശ്ശേരിയെ നേരിട്ട് കണ്ടു. എനിക്കയാള കണ്ടപ്പോള്‍ ഒരു കൗതുകമാണ് ആദ്യം തോന്നിയത്. പിന്നീട് പല അവസരത്തിലും ഇയാളെ കണ്ടു. ലൊക്കേഷനില്‍ 'ഒരു സ്‌മോള്‍' ഉണ്ടാവുമോ എന്നൊക്കെ ചോദിച്ച് വരാറുണ്ട്.

പൈസ ആവശ്യപ്പെട്ടപ്പോള്‍

അങ്ങനെ ഇടയ്ക്ക് ലൊക്കേഷനില്‍ വരും. നമ്മുടെ അടുത്ത് പൈസയ്ക്ക് ചോദിയ്ക്കും. പൈസ കൊടുത്ത് എഴുതിക്കേണ്ട ആവശ്യമില്ലല്ലോ. അതിന് ശേഷമാണ് എന്നെ കുറിച്ച് മോശമായ വാര്‍ത്തകള്‍ എഴുതി തുടങ്ങിയത്. എന്തിന് ഇത് എഴുതി എന്ന് ചോദിച്ചപ്പോള്‍ 'നമ്മള് ചോദിക്കുന്നത് തന്നില്ലെങ്കില്‍ ഇങ്ങനെയൊക്കെ ഉണ്ടാവും' എന്നായിരുന്നു മറുപടി.

കഥാവശേഷന്‍ സമയത്ത്

പിന്നെ ഒരിക്കല്‍ കഥാവശേഷന്‍ ഷൂട്ടിങ് നടക്കുന്ന സമയത്ത് പല്ലിശ്ശേരി വന്നു. അതിനിടയിലൊക്കെ എന്നെ കുറിച്ച് മോശമായി എഴുതുന്നുണ്ടായിരുന്നു. അന്ന് ലോക്കേഷനില്‍ വന്ന് എന്നോട് പറഞ്ഞു, മോനെ നമുക്കൊരു ഇന്റര്‍വ്യു എടുക്കണം, ചന്ദ്രേട്ടന്റെ പടമല്ലേ' എന്ന്. വേണ്ട എന്ന് പറഞ്ഞ് ഞാന്‍ മടക്കി അയച്ചു. പത്തോ അഞ്ഞൂറോ രൂപയ്ക്ക് വേണ്ടി നിങ്ങളെഴുതുന്ന ഇന്റര്‍വ്യു എനിക്ക് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. കഴിച്ചിട്ട് പോവാന്‍ പറഞ്ഞപ്പോള്‍ വേണ്ട എന്ന് പറഞ്ഞ് പിണങ്ങിപ്പോയി. പിന്നെ ഞാന്‍ കാണുന്നത് ഒരു ഇന്റര്‍വ്യു ആണ്. കഥാവശേഷത്തിന് പുരസ്‌കാരം ലഭിച്ചാല്‍ ദിലീപ് ഇനി അഭിനയിക്കില്ല എന്നൊക്കെയാണ് എഴുതി പിടിപ്പിച്ചിരിയ്ക്കുന്നത്.

പ്രസ്ഥാനം മാറിക്കളിച്ചു

പിന്നീട് അദ്ദേഹത്തെ ഞാന്‍ കാണുമ്പോള്‍, ഇപ്പോള്‍ അദ്ദേഹം ജോലി ചെയ്യുന്ന പ്രസ്ഥാനത്തില്‍ നിന്ന് മാറിയിരുന്നു. എന്താണ് മാറിയത് എന്ന് ചോദിച്ചപ്പോള്‍, അത് നമിക്ക് ശരിയാവില്ല എന്ന് പറഞ്ഞു. അത് കഴിഞ്ഞ് പിന്നീട് കുറേക്കാലം കഴിഞ്ഞപ്പോള്‍ അതേ പ്രസ്താനത്തിന്റെ എഡിറ്ററായിട്ടാണ് കാണുന്നത്.

ഏറ്റവുമൊടുവില്‍ കണ്ടത്

ഏറ്റവുമൊടുവില്‍ ഞങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത്, ' എന്റെ മകനെ അസിസ്റ്റന്റ് ഡയറക്ടറാകണം' എന്നാണ്. അതിന് ഞാന്‍ അവരെ കളിയാക്കി. ഇനി മകന്‍ സംവിധായകനായാല്‍ അയാളെ കുറിച്ചും കിടപ്പറ രഹസ്യങ്ങള്‍ എഴുതി പൈസ വാങ്ങില്ലേ എന്ന് ചോദിച്ചു. അത് പുള്ളിക്ക് വലിയ കുറച്ചിലായി. അതിന് ശേഷം ഒരു അവാര്‍ഡ് നൈറ്റിന് വേണ്ടി വിളിച്ചു. എനിക്കതിന് പോകാന്‍ കഴിഞ്ഞില്ല. അതിന് ശേഷം ശത്രുതയോട് ശത്രുതയാണ്- ദിലീപ് പറഞ്ഞു.

എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല

മറുപുറം അഭിമുഖം കണ്ടവരുടെയൊക്കെ സംശമാണിത്.. ഇത്രയൊക്കെ അടിസ്ഥാനമില്ലാത്ത കള്ളങ്ങള്‍ തന്റെ പേരില്‍ എഴുതി പിടിപ്പിച്ചു എന്ന് ദിലീപ് പറയുന്നു. എന്നിട്ടും എന്തുകൊണ്ട് ഇയാള്‍ക്കെതിരെ ഒരു കേസ് കൊടുക്കാന്‍ നടന്‍ ധൈര്യം കാണിക്കുന്നില്ല ?

English summary
Dileep open up about issue with Pallissery

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam