»   » ദിലീപിന്റെ രാമലീല പ്രദര്‍ശിപ്പിച്ചാല്‍ സംഭവിക്കുന്നത്, ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മ്മാതാവ്!

ദിലീപിന്റെ രാമലീല പ്രദര്‍ശിപ്പിച്ചാല്‍ സംഭവിക്കുന്നത്, ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മ്മാതാവ്!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപീ സംവിധാനം ചെയ്യുന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പലകാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി വെച്ചു. നിലവിലെ ദിലീപുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന പ്രശ്‌നങ്ങളും ചിത്രത്തെ ബാധിക്കുമെന്ന് കരുതുന്നതാണ് ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി നീട്ടിയതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് രാമലീല വൈകുന്നതെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ റിലീസിങ് തിയതിയും അറിയിച്ചിട്ടുണ്ട്.


തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും

ജൂലൈ 21ന് രാമലീല തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. ജൂലൈ ഏഴ് വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.


വിശ്വാസമുണ്ടെന്ന് നിര്‍മ്മാതാവ്

ചിത്രത്തില്‍ വിശ്വാസമുണ്ടെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. ദിലീപുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം രാമലീലയെ തകര്‍ക്കും എന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആ സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി വെച്ചതെന്നാണ് ആദ്യത്തെ റിപ്പോര്‍ട്ടുകള്‍.


പ്രേക്ഷകര്‍ ഏറ്റെടുക്കും

ചിത്രം നന്നായാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ മാറ്റി വെച്ച് രാമലീല വലിയ വിജയമാകുമെന്നാണ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ വമ്പന്‍ വിജയത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.


നായിക-പ്രയാഗ മാര്‍ട്ടിന്‍

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാര്‍ട്ടിനാണ്. മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


രാമനുണ്ണി-രാഷട്രീയ കഥ

രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമാണ് ചിത്രത്തില്‍. സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.


English summary
Dileep's movie Ramaleela release date.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X