»   » നടി ആക്രമിയ്ക്കപ്പെട്ടപ്പോള്‍ ദിലീപ് അനുഭവിച്ച വിഷമത്തിന് കൈയ്യും കണക്കുമില്ലെന്ന് ലാല്‍

നടി ആക്രമിയ്ക്കപ്പെട്ടപ്പോള്‍ ദിലീപ് അനുഭവിച്ച വിഷമത്തിന് കൈയ്യും കണക്കുമില്ലെന്ന് ലാല്‍

By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ പല പ്രമുഖ താരങ്ങളും പ്രതികരിച്ചു. കുറ്റവാളികളെ കണ്ടെത്തണം എന്ന് ശക്തമായ ഭാഷയില്‍ സിനിമയ്ക്ക് പുറത്തുള്ള സാധാരണക്കാരും പറഞ്ഞു. എന്നാല്‍ കുറ്റവാളികളെ കണ്ടുപിടിയ്‌ക്കേണ്ട അത്യാവശ്യം മറ്റാരെക്കാളും കൂടുതല്‍ ആ ദിവസങ്ങളില്‍ മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന്റെതേയിരുന്നു.

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊന്നുമില്ലാത്ത ഒരു കാര്യം ദിലീപിനുണ്ട്, പൊളി പടങ്ങളും വിജയിക്കാന്‍ കാരണമതാണ്!

നടി ആക്രമിയ്ക്കപ്പെട്ട സംഭവം മറ്റ് താരങ്ങളെ പോലെ ഞെട്ടലോടെയാണ് ദിലീപും കണ്ടത്. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ദിപീപ് പ്രതികരിയ്ക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ കേസില്‍ ദിലീപിനെ കുറ്റക്കാരനാക്കാന്‍ ശ്രമിച്ചു.

മാധ്യമങ്ങളുടെ ആക്രമണം

സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നടിയെ അതിക്രമിച്ചതിന് പിന്നില്‍ ദിലീപാണെന്ന് പറയാതെ പറഞ്ഞു. ദിലീപ് വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയായിരുന്നു എന്നും പൊലീസ് ദിലീപിന്റെ മൊഴിയെടുത്തു അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു എന്നിങ്ങനെയൊക്കെയായിരുന്നു വാര്‍ത്തകള്‍.

പ്രതി അറസ്റ്റിലായപ്പോള്‍

ദിലീപും സിനിമാ പ്രവര്‍ത്തകരും എത്ര തവണ പറഞ്ഞിട്ടും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അറസ്റ്റിലായപ്പോള്‍ പ്രതി തന്നെ പറഞ്ഞു, നടിയെ ആക്രമിച്ചതിന് പിന്നില്‍ ലക്ഷ്യമിട്ടത് പണം മാത്രമായിരുന്നു എന്ന്. ക്വട്ടേഷനല്ല. മുന്‍പും പള്‍സര്‍ സുനി ഇത്തരത്തില്‍ നടികളെ ആക്രമിച്ചിട്ടുണ്ട്.

ലാല്‍ പറയുന്നു

ആ ദിവസങ്ങളില്‍ ദിലീപ് അനുഭവിച്ച സങ്കടങ്ങള്‍ക്ക് കൈയ്യും കണക്കുമില്ലെന്ന് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ലാല്‍ പറയുകയുണ്ടായി. രണ്ട് തവണ ഞാന്‍ ദിലീപിനെ വിളിച്ചിരുന്നു. ദേഷ്യവും സങ്കടവും നിറഞ്ഞ അവസ്ഥയിലായിരുന്നു ദിലീപ്. ആരാണെങ്കിലും അങ്ങനെയൊക്കെയായിപ്പോവും എന്ന് ലാല്‍ പറയുന്നു.

ദിലീപ് പരാതി നല്‍കി

എന്തായാലും തനിയ്‌ക്കെതിരെ വ്യാജ പാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ദിലീപ് ഡിജിപിയ്ക്ക പരാതി നല്‍കി. തന്നെ അപമാനിക്കുന്ന തരത്തിലും, നാണം കെടുത്തുന്ന രീതിയിലും കള്ളക്കഥകള്‍ പ്രചരിപ്പിച്ചു എന്നതാണ് ദിലീപിന്റെ പരാതി

English summary
Dileep was very upset says Lal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam