»   » ഒരു സാധരണകാരന്‍ എങ്ങനെയാണോ അങ്ങനെ, ഫഹദിനെ തെരഞ്ഞെടുത്തതിന്റെ കാരണം

ഒരു സാധരണകാരന്‍ എങ്ങനെയാണോ അങ്ങനെ, ഫഹദിനെ തെരഞ്ഞെടുത്തതിന്റെ കാരണം

Posted By:
Subscribe to Filmibeat Malayalam

കഥപാത്രങ്ങളോട് ഫഹദ് കാണിക്കുന്ന ആത്മാര്‍ത്ഥത ഒന്ന് വേറെ തന്നെയാണ്. അഭിനയിക്കുകയല്ല, ആ കഥപാത്രമാകുന്നതാണ് ഫഹദ് എന്ന നടന്റെ വിജയം. അടുത്തിടെ ഫഹദ് ചില പരാജയങ്ങളൊക്കെ നേരിട്ടിരുന്നു. എന്നാല്‍ ഏത് നടനും സംഭവിക്കുന്ന പരാജയങ്ങളാണ് ഫഹദിനും സംഭവിച്ചിട്ടുള്ളൂ. എന്തായാലും 2016 മുതല്‍ പുതിയ തീരുമാനങ്ങള്‍ ഫഹദ് എടുത്ത് കഴിഞ്ഞു. ഒരു വര്‍ഷം ഒറ്റ സിനിമ ചെയ്യാനാണ് ഫഹദിന്റെ തീരുമാനം. അതും മികച്ച തിരക്കഥ നോക്കി.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരമാണ് ഫഹദിന്റെ പുതിയ ചിത്രം. ചിത്രത്തിലേക്ക് ഫഹദിനെ നായകനാക്കാന്‍ സംവിധായകന് വ്യക്തമായ കാരണം ഉണ്ടായിരുന്നുവത്രേ. അതെന്താണെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍ പറയുന്നു. തുടര്‍ന്ന് കാണൂ..

ഒരു സാധരണകാരന്‍ എങ്ങനെയാണോ അങ്ങനെ, ഫഹദിനെ തെരഞ്ഞെടുത്തതിന്റെ കാരണം

ഒരു സാധരണകാരനായ മഹേഷ് എന്ന ഫോട്ടോഗ്രാഫറുടെ കഥയാണ് മഹേഷിന്റെ പ്രതികാരം. ചെറുപ്പത്തിലെ അമ്മ നഷ്ട്‌പ്പെട്ടു, പിന്നീട് അച്ഛന് പ്രായമായപ്പോള്‍ വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു മഹേഷ്(ഫഹദ് ഫാസില്‍). പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രണയവും മറ്റ് സംഭവങ്ങളുമാണ് ചിത്രം.

ഒരു സാധരണകാരന്‍ എങ്ങനെയാണോ അങ്ങനെ, ഫഹദിനെ തെരഞ്ഞെടുത്തതിന്റെ കാരണം

ഒരു നാടന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. എന്നാല്‍ കാലം ഒരുപാട് പിറകോട്ട് പോകുന്നുമില്ല.

ഒരു സാധരണകാരന്‍ എങ്ങനെയാണോ അങ്ങനെ, ഫഹദിനെ തെരഞ്ഞെടുത്തതിന്റെ കാരണം

മഹേഷ് എന്ന സാധരണക്കാരന്റെ വേഷമാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയപ്പോള്‍ പോലും ഫഹദ് എന്ന നടനെ ഞങ്ങള്‍ മനസില്‍ കണ്ടിരുന്നു. അങ്ങനെയാണ് ആ കഥപാത്രത്തെ രൂപപ്പെടുത്തിയതും. സംവിധായകന്‍ ദിലീഷ് പോത്തന്‍ പറയുന്നു.

ഒരു സാധരണകാരന്‍ എങ്ങനെയാണോ അങ്ങനെ, ഫഹദിനെ തെരഞ്ഞെടുത്തതിന്റെ കാരണം

ഒരു സാധരണകാരന്‍ എങ്ങനെയാണോ, അതുപോലെ അവതരിപ്പിക്കാന്‍ കഴിയണം. എന്തായാലും ഫഹദിന് മാത്രമേ ഇത്തരമൊരു വേഷം അവതരിപ്പിക്കാന്‍ കഴിയുകയുള്ളൂ. ദിലീഷ് പറയുന്നു.

ഒരു സാധരണകാരന്‍ എങ്ങനെയാണോ അങ്ങനെ, ഫഹദിനെ തെരഞ്ഞെടുത്തതിന്റെ കാരണം

ചിത്രത്തില്‍ കൂടുതലും പുതുമുഖങ്ങളാണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ ഓരോരുത്തരെയും തെരഞ്ഞെടുത്തിരിക്കുന്നത് അത്ര സൂക്ഷമതയോടെയാണ്. ദിലീഷ് പോത്തന്‍ പറയുന്നു.

ഒരു സാധരണകാരന്‍ എങ്ങനെയാണോ അങ്ങനെ, ഫഹദിനെ തെരഞ്ഞെടുത്തതിന്റെ കാരണം

22 എഫ്‌കെ എന്ന ചിത്രത്തിന് വേണ്ടിയാണ് ഫഹദും ദിലീഷ് പോത്തനും ആദ്യമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലും ഇരവരും ഒന്നിച്ച് പ്രവര്‍ത്തിച്ചു.

ഒരു സാധരണകാരന്‍ എങ്ങനെയാണോ അങ്ങനെ, ഫഹദിനെ തെരഞ്ഞെടുത്തതിന്റെ കാരണം

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹേഷിന്റെ പ്രതികാരം വെള്ളിയാഴ്ച(ജനുവരി 5)ന് തിയേറ്ററുകളില്‍ എത്തും.

English summary
Director Dileesh Pothan about Fahad Fazil.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam