»   » എന്റെ വാളില്‍ കേറി തന്തയ്ക്ക് വിളിച്ചാല്‍ അതേ നാണയത്തിലാകും ഞാനും പ്രതികരിക്കുക

എന്റെ വാളില്‍ കേറി തന്തയ്ക്ക് വിളിച്ചാല്‍ അതേ നാണയത്തിലാകും ഞാനും പ്രതികരിക്കുക

Posted By:
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ വളരെ സജീവമാണ് സംവിധായകന്‍ ജൂഡ് ആന്റണി. സാമൂഹികവും രാഷ്ട്രീയവുമായ എല്ലാം കാര്യങ്ങളെ കുറിച്ചും തന്റെ അഭിപ്രായം പറയാന്‍ മടിയില്ലാത്ത ഒരു വ്യക്തി കൂടിയാണ് ജൂഡ് ആന്റണി. എന്നാല്‍ അടുത്തിടെ ആഷിക് അബുവിന്റെ റാണി പത്മിനിയെ കുറിച്ച് ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞത് കുറച്ച് കൂടി. ചിത്രം വളരെ മോശമെന്ന രീതിയിലായിരുന്നു ജൂഡിന്റെ അഭിപ്രായം. യഥാര്‍ത്ഥത്തില്‍ ജൂഡ് എന്നത്തെ പോലെയും തന്റെ അഭിപ്രായം രേഖപ്പെടുത്തിയതായിരുന്നു. പക്ഷേ പുറത്തിറങ്ങിയ ആദ്യ ദിവസം തന്നെ ചിത്രത്തെ കുറിച്ച് മോശം പറഞ്ഞതിന് ആരാധകരുടെ കമന്റുകളുടെയും ചീത്ത വിളിയുടെയും ഒരു പൊങ്കാല തന്നെയായിരുന്നു.

എന്തായാലും സംഭവം തെറ്റെന്ന് മനസിലാക്കി ജൂഡ് തന്റെ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകെയും ചെയ്തു. ഒരു സിനിമ ചെയ്തപ്പോഴേയ്ക്കും നീ അഭിപ്രായം പറയാന്‍ മാത്രം വളര്‍ന്നോ എന്ന് വരെ ജൂടിനോട് ചോദിച്ചു. എന്നാല്‍ ഇത്തരം സംഭവങ്ങളൊന്നും താന്‍ ഗൗനിക്കുന്നില്ലെന്ന് ജൂഡ് പറയുന്നു. അഭിപ്രായങ്ങള്‍ ഞാന്‍ എവിടെയും തുറന്ന് പറയും. സിനിമ ചെയ്തു എന്ന പേരില്‍ ഞാന്‍ മനുഷ്യനല്ലാതാകുന്നില്ലെന്നാണ് ജൂഡ് പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

എന്റെ വാളില്‍ കേറി തന്തയ്ക്ക് വിളിച്ചാല്‍ അതേ നാണയത്തിലാകും ഞാനും പ്രതികരിക്കുക

ഞാന്‍ ഒരു സാധരണ മനുഷ്യനാണ്. ആരെ പോലെ തന്നെ എനിയ്ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. യോഗ്യതയോ മറ്റ് മാനദണ്ഡങ്ങള്‍ ഒന്നും നോക്കിയല്ല ഒരു വിഷയത്തില്‍ ഒരാള്‍ അഭിപ്രായം പറയുന്നത്. ജൂഡ് ആന്റണി പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

എന്റെ വാളില്‍ കേറി തന്തയ്ക്ക് വിളിച്ചാല്‍ അതേ നാണയത്തിലാകും ഞാനും പ്രതികരിക്കുക

റാണി പത്മിനിയെ കുറിച്ച് ഞാന്‍ അങ്ങനെ പറയാനും കാരണമുണ്ട്. താന്‍ ഇഷ്ടപ്പെടുന്ന യുവ സംവിധായകരില്‍ ഒരാളാണ് ആഷിക് അബു. മികച്ച സിനിമകള്‍ വെള്ളിത്തിരയില്‍ എത്തിച്ചിട്ടുള്ള ഒരു സംവിധായകന്‍ കൂടിയാണ് അദ്ദേഹം. അതുക്കൊണ്ടാണ് താന്‍ ഏറെ പ്രതീക്ഷയോടെ റാണി പത്മിനി കാണാന്‍ പോയതും. എന്നാല്‍ എന്നിലെ പ്രേക്ഷകനെ നിരാശപ്പെടുത്തിയതുക്കൊണ്ടാണ് ഞാന്‍ അങ്ങനെ അഭിപ്രായം പറഞ്ഞത്. ജൂഡ് ആന്റണി പറയുന്നു.

എന്റെ വാളില്‍ കേറി തന്തയ്ക്ക് വിളിച്ചാല്‍ അതേ നാണയത്തിലാകും ഞാനും പ്രതികരിക്കുക

എന്റെ സിനിമ മോശമാണെങ്കില്‍ ആര്‍ക്കും വിമര്‍ശിക്കാം. പക്ഷേ എന്റെ സിനിമ നന്നായിട്ടും മോശമായി എതിര്‍ത്താല്‍ താന്‍ യോജിക്കില്ല-ജൂഡ് ആന്റണി

എന്റെ വാളില്‍ കേറി തന്തയ്ക്ക് വിളിച്ചാല്‍ അതേ നാണയത്തിലാകും ഞാനും പ്രതികരിക്കുക

തന്റെ അടുത്ത ചിത്രം പടം പുറത്തിങ്ങുമ്പോള്‍ കൂവി തോല്‍പ്പിക്കാമെന്ന് പലരും വെല്ലുവിളിച്ചു. അവര്‍ക്ക് വേണ്ടിയുള്ളതാണ് എന്റെ പുതിയ ചിത്ര. ഓള്‍ ഇന്ത്യ റിലീസായിരിക്കും ചിത്രമെന്നും ജൂഡ് പറയുന്നു.

English summary
Director Jude antony about facebook issue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam