»   » ആ വേഷം ചെയ്യാന്‍ പൃഥ്വിരാജിനെ ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞു, കമല്‍ പറയുന്നു

ആ വേഷം ചെയ്യാന്‍ പൃഥ്വിരാജിനെ ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞു, കമല്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

തന്റെ പുതിയ ചിത്രത്തിലെ നായകനായി പൃഥ്വിരാജിനെ ഉറപ്പിച്ചു കഴിഞ്ഞതായി സംവിധായകന്‍ കമല്‍ പറയുന്നു. മാധവികുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ ചിത്രത്തില്‍ നായകനാക്കാന്‍ പൃഥ്വിരാജിനെ ഉറപ്പിച്ചതായി കമല്‍ പറഞ്ഞു.

മാധവികുട്ടിയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുകയെന്നും കമല്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറയുന്നത്. ഇപ്പോള്‍ പൃഥ്വിരാജ് പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. ശേഷം ചിത്രത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കുവാനുണ്ടെന്നും കമല്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ആ വേഷം ചെയ്യാന്‍ പൃഥ്വിരാജിനെ ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞു, കമല്‍ പറയുന്നു

ഫിക്ഷണലായിട്ടുള്ള കഥാപാത്രമാണ് ചിത്രത്തില്‍ പൃഥ്വിരാജിനുള്ളതെന്ന് കമല്‍ പറയുന്നു.

ആ വേഷം ചെയ്യാന്‍ പൃഥ്വിരാജിനെ ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞു, കമല്‍ പറയുന്നു

മാധവികുട്ടിയുടെ വേഷം അവതരിപ്പിക്കുന്നത് വിദ്യാ ബാലനാണ്. എന്റെ കഥ മാധവികുട്ടിക്ക് 38 വയസുള്ളപ്പോഴാണ്. എന്നാല്‍ മാധവികുട്ടിയുടെ 65ാം വയസില്‍ പ്രധാനപ്പെട്ട ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിന് പറ്റിയ ആളാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിന് പറ്റിയ നടി വിദ്യാ ബാലന്‍ മാത്രമാണെന്ന് തോന്നി- കമല്‍ പറയുന്നു.

ആ വേഷം ചെയ്യാന്‍ പൃഥ്വിരാജിനെ ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞു, കമല്‍ പറയുന്നു

മാധവികുട്ടിയുടെ ജീവിതത്തെ രണ്ട് ഘട്ടങ്ങളായി തിരിച്ചാണ് ചിത്രം ഒരുക്കുന്നത്.

ആ വേഷം ചെയ്യാന്‍ പൃഥ്വിരാജിനെ ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞു, കമല്‍ പറയുന്നു

മാധവികുട്ടിയുടെ ഭര്‍ത്താവായി മുരളിഗോപിയും ചിത്രത്തില്‍ എത്തുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.

ആ വേഷം ചെയ്യാന്‍ പൃഥ്വിരാജിനെ ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞു, കമല്‍ പറയുന്നു

റസൂല്‍ പൂക്കുട്ടിയാണ് ശബദ സംവിധാനം, സംഗീത സംവിധായകന്‍ സക്കീര്‍ ഹുസൈനും വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്.

ആ വേഷം ചെയ്യാന്‍ പൃഥ്വിരാജിനെ ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞു, കമല്‍ പറയുന്നു

ഒക്ടോബര്‍ ആദ്യമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക-കമല്‍ പറയുന്നു.

English summary
Director kamal about his next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam