»   » പ്രേമത്തെ കുറിച്ച് ഞാന്‍ പറഞ്ഞ സാഹചര്യം വേറെയായിരുന്നു: കമല്‍

പ്രേമത്തെ കുറിച്ച് ഞാന്‍ പറഞ്ഞ സാഹചര്യം വേറെയായിരുന്നു: കമല്‍

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ഹിറ്റ് ചിത്രത്തെ സംവിധായകന്‍ കമല്‍ വിമര്‍ശിച്ചു എന്ന് പറഞ്ഞ് ഇനിയൊരു പുകിലുണ്ടാവാനില്ല. പ്രേമം സിനിമയ്‌ക്കെതിരെ സംസാരിച്ചു എന്ന ആരോപണത്തോട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പ്രതികരിച്ചു.

പ്രേമം എന്ന ചിത്രത്തെ കുറിച്ച് താന്‍ പറഞ്ഞ സാഹചര്യം വേറെയാണെന്നാണ് കമല്‍ പറഞ്ഞത്. അവാര്‍ഡില്‍ നിന്നും മഞ്ജു വാര്യരെ തഴഞ്ഞു എന്ന വാര്‍ത്തയോടും കമല്‍ പ്രതികരിച്ചു. തുടര്‍ന്ന് വായിക്കൂ...

പ്രേമത്തെ കുറിച്ച് ഞാന്‍ പറഞ്ഞ സാഹചര്യം വേറെയായിരുന്നു: കമല്‍

പ്രേമം സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഒരുപാട് വന്നു കഴിഞ്ഞു. അതുകൊണ്ട് ഞാനായി ഇനി ഒന്നും പറയുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് കമല്‍ തുടങ്ങിയത്

പ്രേമത്തെ കുറിച്ച് ഞാന്‍ പറഞ്ഞ സാഹചര്യം വേറെയായിരുന്നു: കമല്‍

ഒരു കാര്യം മാത്രം പറയാം, ആ സിനിമയേക്കുറിച്ചു ഞാന്‍ പറഞ്ഞതു വേറൊരു സാഹചര്യത്തിലായിരുന്നു. ആലപ്പുഴ റോട്ടറി ക്ലബിന്റെ പരിപാടയില്‍ പങ്കെടുത്തുകൊണ്ടാണ് കമല്‍ പ്രസംഗിച്ചത്. മറ്റു പ്രധാനവിഷയങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നതിനെടെയായിരുന്നു പ്രേമത്തെകുറിച്ചുള്ള പരാമര്‍ശം വന്നത്.

പ്രേമത്തെ കുറിച്ച് ഞാന്‍ പറഞ്ഞ സാഹചര്യം വേറെയായിരുന്നു: കമല്‍

മഞ്ജുവിനെ അവാര്‍ഡില്‍ തഴഞ്ഞു എന്നുള്ളതില്‍ പ്രത്യേകിച്ച് കഴമ്പൊന്നുമില്ലെന്ന് കമല്‍ പറയുന്നു

പ്രേമത്തെ കുറിച്ച് ഞാന്‍ പറഞ്ഞ സാഹചര്യം വേറെയായിരുന്നു: കമല്‍

ഞാന്‍ ഒരാളല്ല അവാര്‍ഡ് കമിറ്റിയില്‍ ഉണ്ടായിരുന്നത്. എനിക്ക് മാത്രം തീരുമാനം എടുക്കാമെങ്കില്‍ എന്തു നന്നായിരുന്നു? അതൊക്കെ അവാര്‍ഡ് നിര്‍ണ്ണയ സമിതിയിലെ മറ്റുള്ള അംഗങ്ങളുടെ തീരുമാനം കൂടി അനുസരിച്ചായിരിക്കും. അവസാന റൗണ്ടില്‍ ഒരു സിനിമ എത്തിയാലേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. എത്തിയില്ലെങ്കില്‍ പിന്നെ എന്തുചെയ്യും?- കമല്‍ പറഞ്ഞു.

English summary
Director Kamal respond on his statement about Premam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam