»   » മോഹന്‍ലാല്‍ നല്‍കിയ ഉപദേശം, ലിസിയുമായുള്ള വേര്‍പിരിയലിന് ശേഷം പ്രിയന്‍ വെളിപ്പെടുത്തി!

മോഹന്‍ലാല്‍ നല്‍കിയ ഉപദേശം, ലിസിയുമായുള്ള വേര്‍പിരിയലിന് ശേഷം പ്രിയന്‍ വെളിപ്പെടുത്തി!

By: Sanviya
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്റെയും ലിസിയുടെയും വിവാഹജീവിതത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇപ്പോള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടും ഇരുവരുടെയും വിവാഹമോചനം തന്നെയാണ് വാര്‍ത്തായാകുന്നത്.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വീണ്ടും വിവാഹമോചനത്തിലെ ചില വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നു. വേര്‍പിരിയലിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ നല്‍കിയ ഉപദേശവും പ്രിയന്‍ തുറന്ന് പറയുന്നുണ്ട്.

Read Also:സംവിധായകന് ഇഷ്ടപ്പെട്ട നടികളെ മാത്രം, ബാക്കിയുള്ളവരെ അവഗണിക്കും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!

വിവാഹമോചനം

കോടതിക്കകത്തും പുറത്തും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നത്. ചെന്നൈയിലെ കുടുംബ കോടതിയില്‍ വച്ചായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

സുഹൃത്തുക്കള്‍ നല്‍കിയ ഉപദേശം

ലിസിയുമായുള്ള പ്രശ്‌നങ്ങളില്‍ സുഹൃത്തുക്കള്‍ ഇടപ്പെടുന്നതിന് ഒരു പരിധിയുണ്ട്. പുറത്തുള്ളവര്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളായിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ലിസിയുമായി വേര്‍പിരിയുന്ന ഘട്ടത്തില്‍ സുഹൃത്തുക്കള്‍ ഇടപ്പെട്ടിരുന്നോ എന്ന വനിതയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.

മോഹന്‍ലാല്‍ പറഞ്ഞത്

മോഹന്‍ലാല്‍ നല്‍കിയ ഒരു ഉപദേശമുണ്ടായിരുന്നു. രണ്ടു പേരും ചേരാന്‍ തീരുമാനിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ ശത്രുക്കളാകും, രണ്ടു പേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്‍ക്കുന്നവന്‍ ശത്രുവാകും. മോഹന്‍ലാല്‍ നല്‍കിയ ഉപദേശത്തെ കുറിച്ചും പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

വിവാഹമോചനത്തെ കുറിച്ച് മക്കള്‍

വിവാഹമോചനത്തെ കുറിച്ച് മക്കള്‍ ഒന്നും പറയാറില്ലായിരുന്നു. ഒരു വീട്ടില്‍ രണ്ട് മനസുമായി കഴിയുന്ന അച്ഛനും അമ്മയും കഴിയുന്നതിനേക്കാള്‍ നല്ലത് രണ്ട് വീടുകളില്‍ രണ്ട് മനസുമായി കഴിയട്ടെ എന്ന് മക്കള്‍ കരുതുന്നുണ്ടാകും. പ്രിയദര്‍ശന്‍ പറയുന്നു.

ലിസി പറഞ്ഞത്

വിവാഹമോചനത്തിന് ശേഷം ലിസി പ്രതികരിച്ചിരുന്നു. ഇപ്പോള്‍ തനിക്ക് ആശ്വാസമുണ്ടെന്നും വെല്ലുവിളികള്‍ നിറഞ്ഞ വഴികളിലൂടെയുള്ള തന്റെ യാത്രയുടെ അവസാനമാണിതെന്നും ലിസി പറഞ്ഞിരുന്നു.

ലാലേട്ടന്റെ ഫോട്ടോസിനായി...

English summary
Director Priyadarshan about Divorce.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam