»   » ഇനി ആറുമാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ട, ലാല്‍ പറഞ്ഞത് കേട്ടപ്പോള്‍ ആദ്യം വിഷമം തോന്നി

ഇനി ആറുമാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ട, ലാല്‍ പറഞ്ഞത് കേട്ടപ്പോള്‍ ആദ്യം വിഷമം തോന്നി

Posted By:
Subscribe to Filmibeat Malayalam

പരാജയത്തിലും വിജയത്തിലും തന്റെ കൂടെ നിന്നിട്ടുള്ള നടനാണ് മോഹാന്‍ലാലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നു. വെള്ളാനകളുടെ നാട്, ആര്യന്‍, ചിത്രം തുടങ്ങിയ ചിത്രങ്ങള്‍ തന്റെ സിനിമാ കരിയറില്‍ ഉണ്ടാക്കിയ നേട്ടം വലുതായിരുന്നു. അതിനുശേഷം പുറത്തിറങ്ങിയ അക്കരെ അക്കരെ അക്കരെ, കടത്തനാടന്‍ അമ്പാടി എന്നീ ചിത്രങ്ങള്‍ വലിയ പരാജയങ്ങളുമുണ്ടാക്കി.

താന്‍ പരാജയങ്ങള്‍ ഓരോന്നായി നേരിടുന്ന സമയത്താണ് ലാല്‍ തന്നോട് പറയുന്നത്, ഇനി അടുത്ത ആറു മാസത്തേക്ക് പുതിയ ചിത്രങ്ങളൊന്നും ചെയ്യേണ്ട. ലാലിന്റെ ഉപദേശം ശരിക്കും തന്നെ വേദനിപ്പിച്ചു. എന്നാല്‍ അത് നല്ലൊരു ഉപദേശമായിരുന്നുവെന്ന് പിന്നീട് എനിക്ക് മനസിലായി. പ്രിയദര്‍ശന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

ഇനി ആറുമാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ട, ലാല്‍ പറഞ്ഞത് കേട്ടപ്പോള്‍ ആദ്യം വിഷമം തോന്നി

ലാല്‍ പറഞ്ഞത് പോലെ ചെറിയ ഇടവേളയ്ക്ക് ശേഷമാണ് താന്‍ അടുത്ത ചിത്രം ചെയ്യുന്നത്. മോഹന്‍ലാല്‍, രേവതി, ജഗതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കിലുക്കം. ചിത്രം വന്‍ വിജയമായി മാറി.

ഇനി ആറുമാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ട, ലാല്‍ പറഞ്ഞത് കേട്ടപ്പോള്‍ ആദ്യം വിഷമം തോന്നി

അന്ന് എന്തുക്കൊണ്ടാണ് ലാല്‍ അങ്ങനെ പറഞ്ഞു, ഞാന്‍ കിലുക്കത്തിന്റെ വിജയ ശേഷം ലാലിനോട് ചോദിച്ചു. പരാജയങ്ങളാണ് നമ്മളെ വിജയം എന്തായിരുന്നുവെന്ന് പഠിപ്പിക്കുന്നത്. നിങ്ങള്‍ നേരിട്ട പരാജയം ഒരുപാട് ഉയര്‍ച്ചയില്‍ എത്തിക്കുമെന്നുമായിരുന്നു ലാലിന്റെ മറുപടി.

ഇനി ആറുമാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ട, ലാല്‍ പറഞ്ഞത് കേട്ടപ്പോള്‍ ആദ്യം വിഷമം തോന്നി

90കളില്‍ ബോളിവുഡില്‍ ഒരു പരാജയം ഞാന്‍ നേരിട്ടിരുന്നു. അന്ന് താന്‍ ലാല്‍ പറഞ്ഞ വാക്കുകളോര്‍ത്ത് ഇടവേളയ്ക്ക് ശേഷമാണ് പുതിയ ചിത്രം ചെയ്തിരുന്നത്. ഹേരാ ഫെരിയായിരുന്നു ആ ചിത്രം. പ്രിയദര്‍ശന്‍ പറയുന്നു.

ഇനി ആറുമാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ട, ലാല്‍ പറഞ്ഞത് കേട്ടപ്പോള്‍ ആദ്യം വിഷമം തോന്നി

തന്റെ പഴയ ചിത്രങ്ങളില്‍ പപ്പുവേട്ടന്‍, ജഗതി, തിലകന്‍ എന്നിവര്‍ക്കൊപ്പം ഞാനും, അതിലൊരു കെമിസ്ട്രി ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോള്‍ നഷ്ടമായി. പ്രിയദര്‍ശന്‍ പറയുന്നു.

ഇനി ആറുമാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ട, ലാല്‍ പറഞ്ഞത് കേട്ടപ്പോള്‍ ആദ്യം വിഷമം തോന്നി

ഇപ്പോള്‍ പുതിയ നടന്മാരെ പഠിക്കണം. പ്രിയദര്‍ശന്‍ പറയുന്നു.

English summary
Director Priyadarshan about Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam