Don't Miss!
- News
നിങ്ങളുടെ പ്രണയരാശിയില്‍ ഒരു അപൂര്‍വ്വമായ താരകയോഗം, അപ്രതീക്ഷിതമായൊരു പ്രണയം
- Sports
ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടും
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
വന്‍തുക പ്രതിഫലം തരാമെന്ന് പറഞ്ഞാലും നരസിംഹം പോലൊരു സിനിമ ഇനി ചെയ്യില്ല! തുറന്നു പറഞ്ഞ് രഞ്ജിത്ത്
Recommended Video

മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു നരസിംഹം. 2000ല്‍ പുറത്തിറങ്ങിയ ഈ ചിത്രം വലിയ വിജയമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും നേടിയിരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. സംവിധായകനും നടനുമായ രഞ്ജിത്തിന്റെ തിരക്കഥയിലായിരുന്നു ഷാജി കൈലാസ് ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്.
കെട്ടുന്നെങ്കില്‍ ബിഗ് ബോസിനെ പോലെ ആറ്റിറ്റ്യടുളള ഒരാളെ കെട്ടണം! തുറന്ന് പറഞ്ഞ് രഞ്ജിനി
രഞ്ജിത്തിന്റെയും കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു നരസിംഹം. മോഹന്‍ലാല്‍ ആരാധകരെ ഒന്നടങ്കംം ആവേശം കൊള്ളിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ തിരക്കഥ രഞ്ജിത്ത് എഴുത്ിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു നരസിംഹം പോലൊരു ചിത്രം താന്‍ ഇനി ചെയ്യില്ലെന്ന് രഞ്ജിത്ത് പറഞ്ഞത്. തനിക്ക് വന്‍തുക പ്രതിഫലമായി വാഗ്ദാനം ചെയ്താലും ഇതേപൊലോരു സിനിമ ചെയ്യില്ലെന്നാണ് രഞ്ജിത്ത് പറയുന്നത്.

നരസിംഹം
ലാലേട്ടന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമായിരുന്നു നരസിംഹം. വലിയ കളക്ഷനൊപ്പം ഇരുനൂറ് ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ചിത്രം കുടിയായിരുന്നു ഇത്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ തിലകന്,കനിഹ,ജഗതി,മമ്മൂട്ടി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. ലാലേട്ടന് മാസ് ഹീറോ പരിവേഷം നല്കിയൊരുക്കിയ ചിത്രം കൂടിയായിരുന്നു നരസിംഹം. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന തരത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ ചിത്രമൊരുക്കിയിരുന്നത്.

രഞ്ജിത്തിന്റെ തിരക്കഥ
സംവിധായകന് ആവുന്നതിനു മുന്‍പ് തിരക്കഥാകൃത്തായി മലയാളത്തില്‍ ശ്രദ്ധേ നേടിയ ആളായിരുന്നു രഞ്ജിത്ത്. ഷാജി കൈലാസ് രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമായിരുന്നു നരസിംഹം. ഷാജി കൈലാസിന്റെ സംവിധാനത്തിനൊപ്പം തന്നെ രഞ്ജിത്തിന്റെ തിരക്കഥയും ചിത്രത്തില്‍ മികച്ചുനിന്നിരുന്നു. രഞ്ജിത്തിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു 2000ല്‍ പുറത്തിറങ്ങിയ നരസിംഹം. മോഹന്‍ലാലിനായി അദ്ദേഹമെഴുതിയ ശ്രദ്ധേയ തിരക്കഥകളിലൊന്നായിരുന്നു ചിത്രത്തിന്റെത്.

രഞ്ജിത്ത് പറയുന്നത്
അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു നരസിംഹം പോലൊരു ചിത്രം ഇനി ചെയ്യില്ലെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നത്. തനിക്ക് വന്‍തുക പ്രതിഫലമായി വാഗ്ദാനം ചെയ്താലും ഇതേപോലുളള ചിത്രങ്ങള്‍ ചെയ്യില്ലെന്നാണ് രഞ്ജിത്ത് പറയുന്നത്. ഒരേ തരത്തിലുളള ചിത്രങ്ങള്‍ ചെയ്താല്‍ ബോറടിക്കുമെന്നും വ്യത്യസ്ഥമാര്‍ന്ന സിനിമകള്‍ ഒരുക്കാനുളള ശ്രമങ്ങള്‍ തന്നെ പലപ്പോഴും ത്രില്ലടിപ്പിക്കാറുണ്ടെന്നും രഞ്ജിത്ത് പറയുന്നു.

പാലേരി മാണിക്യം പോലുളള സിനിമകള്‍
ആളുക്കള്‍ മിക്കപ്പോഴും ചോദിക്കാറുളള കാര്യമാണ് പാലേരി മാണിക്യം,തിരക്കഥ പോലുളള ചിത്രങ്ങള്‍ എന്തിനാണ് ചെയ്യുന്നതെന്നും നരസിംഹം പോലുളള സിനിമകള്‍ ഇനി ചെയ്തൂടെയെന്നും, രഞ്ജിത്ത് പറയുന്നു. പക്ഷേ അത്തരത്തിലുളള ശൈലികള്‍ മാത്രം പിന്തുടരുന്നവര് പെട്ടെന്ന് തന്നെ വിസ്മരിക്കപ്പെടും. ഇനി എത്ര പ്രതിഫലാം തരാമെന്നും പറഞ്ഞാലും നരസിംഹം പോലൊരു സിനിമ എനിക്ക് ചെയ്യാന്‍ സാധിക്കുകയില്ല. രഞ്ജിത്ത് പറഞ്ഞു. ടെെംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.

പുതിയ സിനിമ
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഡ്രാമ എന്ന ചിത്രമാണ് രഞ്ജിത്തിന്റെ പുതിയ സിനിമ. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ഹാസ്യത്തിന് പ്രധാന്യം നല്കിയൊരുക്കിയ ചിത്രമാണ് ഡ്രാമ എന്നാണ് അറിയുന്നത്. ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ലണ്ടനിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ ചിത്രീകരിച്ചിരുന്നത്.

ആഗസ്റ്റ് 24ന് റിലീസ്
ആഗസ്റ്റ് 24നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ലോഹം എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രമാണ് ഡ്രാമ. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രമാണ് ഡ്രാമയെന്നാണ് അറിയുന്നത്. ആശാ ശരത്താണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികാ വേഷത്തിലെത്തുന്നത്. ലണ്ടനില്‍ ബന്ധുക്കളോടൊപ്പം താമസിക്കുന്ന വൃദ്ധ അവിടെ വെച്ച് മരണപ്പെടുകയും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

ചിത്രത്തിലെ താരങ്ങള്‍
മോഹന്‍ലാലിനൊപ്പം മലയാളത്തിലെ ശ്രദ്ധേയ അഭിനേതാക്കളെല്ലാം തന്നെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സുരേഷ് കൃഷ്ണ, ടിനി ടോം, ദിലീഷ് പോത്തന്,ശ്യാമപ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ആശാ ശരത്തിനു പുറമെ കനിഹയും ചിത്രത്തില്‍ ലാലേട്ടന്റെ നായികാവേഷത്തിലെത്തുന്നുണ്ട്.
സ്ത്രീവിരുദ്ധ സംഭാഷണങ്ങളുടെ പേരില്‍ മാപ്പ് പറയാനില്ല! തുറന്ന് പറഞ്ഞ് സംവിധായകന് രഞ്ജിത്ത്!!
-
'ഫേയ്മസ് ആകുന്നതിനൊപ്പം എനിക്ക് അധികാരവും വേണം, എങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും'; റോബിൻ പറയുന്നു
-
മമ്മൂക്ക മാത്രം എന്തുകൊണ്ട് ഇത്ര നല്ല സിനിമള്‍ ചെയ്യുന്നു? ദുല്‍ഖര്‍ നല്കിയ മറുപടി പറഞ്ഞ് ഐശ്വര്യ
-
'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം, ഞങ്ങളൊരു കുഞ്ഞുവീട് മേടിച്ചു'; സന്തോഷം പങ്കിട്ട് പാർവതി