കുട്ടനാട് ആയതുകൊണ്ട് വെള്ളത്തിലിറങ്ങാമെന്ന് കരുതിയതാണ്! മമ്മൂക്ക പറഞ്ഞ കാര്യത്തെക്കുറിച്ച് സേതു!!

By Prashant V R

Recommended Video

മമ്മൂക്ക പറഞ്ഞ കാര്യത്തെക്കുറിച്ച് സേതു | filmibeat Malayalam

മലയാളത്തിന്റെ മെഗാസ്റ്റാറിന്റെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ചിത്രം ഇന്ന് തിയ്യേറ്ററുകളിലെത്തിയിരുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം മമ്മൂക്കയുടെതായി റിലീസ് ചെയ്ത ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നു. മലയാളത്തിലെ തിരക്കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ സേതുവാണ് മമ്മൂക്കയുടെ കുട്ടനാടന്‍ ബ്ലോഗുമായി എത്തിയിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ചിത്രത്തിന്‌റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ സേതു പങ്കുവെച്ചിരുന്നു.

കുട്ടനാടന്‍ ബ്ലോഗ്

കുട്ടനാടന്‍ ബ്ലോഗ്

കുട്ടനാടന്‍ ബ്ലോഗില്‍ ബ്ലോഗര്‍ ഹരി എന്നൊരു കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. നാട്ടിലെ യുവാക്കള്‍ക്കിടയില്‍ വല്ല്യേട്ടനും മാതൃകാപുരുഷനുമായ ഹരിയേട്ടന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ സംവിധായകന്‍ പറയുന്നത്. സേതു തന്നെയാണ് സംവിധാനത്തിനു പുറമെ ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികളില്‍ നിന്നും തികച്ചും വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂക്ക അവതരിപ്പിക്കുന്നത്. കുട്ടനാടന്‍ ബ്ലോഗിന്റെതായി പുറത്തിറങ്ങിയ ഫസ്‌റ്‌ലുക്ക് പോസ്റ്ററിനെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

കുടുംബ ചിത്രം

കുടുംബ ചിത്രം

കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ഇത്തവണ മമ്മൂക്ക എത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്കയുടെതായി പുറത്തിറങ്ങിയിരിക്കുന്ന കൂടുംബ ചിത്രം കൂടിയാണിത്. അനു സിത്താര,റായി ലക്ഷ്മി,ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളും മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള വേഷത്തിലെത്തുന്നുണ്ട്.

കുട്ടനാടന്‍ ബ്ലോഗിനെക്കുറിച്ച് സേതു

കുട്ടനാടന്‍ ബ്ലോഗിനെക്കുറിച്ച് സേതു

കുട്ടനാടന്‍ ബ്ലോഗിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അനുഭവങ്ങളായിരുന്നു സേതു പങ്കുവെച്ചിരുന്നത്. കുട്ടനാടന്‍ ബ്ലോഗിന്റെ ഷൂട്ടിംഗിനിടെ ഷര്‍ട്ടിടാതെ മമ്മൂക്കയെ വെളളത്തിലിറക്കണം എന്ന ആഗ്രഹമുണ്ടായിരുന്നതായി സേതു പറഞ്ഞു. അദ്ധേഹം ഷൂട്ടിംഗിന് എത്തിയപ്പോള്‍ മനസില്‍ തോന്നിയ ആഗ്രഹമാണിതെന്നും സേതു പറയുന്നു.വള്ളത്തിലും ബോട്ടിലുമൊക്കെയായി നിരവധി രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അദ്ദേഹത്തോട് പറയാന്‍ പേടി തോന്നിയതയായും സേതു പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സേതു ഇക്കാര്യം പറഞ്ഞത്.

മമ്മൂക്ക പറഞ്ഞത്

മമ്മൂക്ക പറഞ്ഞത്

പെട്ടെന്നൊരു ദിവസം മമ്മൂക്ക പറഞ്ഞു; കുട്ടനാട് ആയതുകൊണ്ട് ഒന്ന് വെള്ളത്തിലിറങ്ങാം എന്നൊക്കെ കരുതിയാണ്. ഇതിപ്പോ വെള്ളത്തിലും ബോട്ടിലും മാത്രമാണല്ലോ എന്ന്. മമ്മൂക്ക എന്റെ മനസ് വായിച്ച പോലെയായിരുന്നു എനിക്ക് അപ്പോള്‍ തോന്നിയത്. ഞാന്‍ പറയാന്‍ മടിച്ച ആ രംഗങ്ങള്‍ മമ്മൂക്കയുടെ ആവശ്യപ്രകാരം ചിത്രീകരിക്കുകയും സിനിമയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അഭിമുഖത്തില്‍ സേതു പറഞ്ഞു.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

അതേസമയം ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ആരാധകരില്‍ വലിയ ആവേശമായിരുന്നു ഉണ്ടാക്കിയിരുന്നത്. മമ്മൂക്കയുടെ ഗംഭീരം പ്രകടനം തന്നെയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്ന് സൂചന നല്‍കികൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്. ചോക്ലേറ്റ്.മെമ്മറീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം അനന്തവിഷന്റെ ബാനറില്‍ സി മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്നാണ് കുട്ടനാടന്‍ ബ്ലോഗ് നിര്‍മ്മിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X