»   » മംമ്ത ഇത്രയും നന്നായി അഭിനയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു; ഷാഫി

മംമ്ത ഇത്രയും നന്നായി അഭിനയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു; ഷാഫി

Posted By:
Subscribe to Filmibeat Malayalam

മൈ ബോസിന് ശേഷം ദിലീപും മംമതയും വീണ്ടും ഒന്നിച്ച ടു കണ്‍ട്രീസ് ഇപ്പോള്‍ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടുകയാണ്. ദിലീപ്-മംമ്ത കെമിസ്ട്രിയാണ് ചിത്രത്തില്‍ എടുത്ത് പറയേണ്ടത്. മൈ ബോസ് കൂടാതെ പാസഞ്ചര്‍, അരികേ എന്നീ ചിത്രങ്ങളിലും ദിലീപും മംമ്തയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭവമാണ് ടു കണ്‍ട്രീസ്.

നായകനും നായികയ്ക്കും തുല്യ പ്രാധന്യമുള്ള ചിത്രമായിരുന്നു ഇത്. നന്നായി ലാഗ്വേജ് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെയായിരുന്നു ചിത്രത്തിലെ ലെന കഥപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടത്. അങ്ങനെ ഒരാളെയാണ് വേണ്ടത് എന്ന് പറഞ്ഞപ്പോള്‍ ദിലീപാണ് മംമ്തയുടെ പേര് പറയുന്നത്. എന്നാല്‍ മംമ്തയുടെ പേര് പറയുമ്പോഴും അവര്‍ക്ക് ഈ കഥാപാത്രം നന്നായി അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. സംവിധായകന്‍ ഷാഫി പറയുന്നു.

മംമ്ത ഇത്രയും നന്നായി അഭിനയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു; ഷാഫി

നായിക കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ദിലീപാണ് മംമ്തയുടെ പേര് നിര്‍ദ്ദേശിക്കുന്നത്. സംവിധായകന്‍ ഷാഫി പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഷാഫി ഇക്കാര്യം പറയുന്നത്.

മംമ്ത ഇത്രയും നന്നായി അഭിനയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു; ഷാഫി

ദിലീപ് മംമതയുടെ പേര് നിര്‍ദ്ദേശിക്കുമ്പോള്‍, അവര്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പക്ഷേ മംമ്തയോട് കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ ത്രില്‍ ആയിരുന്നു. ഷാഫി പറയുന്നു.

മംമ്ത ഇത്രയും നന്നായി അഭിനയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു; ഷാഫി

ആദ്യത്തെ ഒരു സീന്‍ ഷൂട്ട് ചെയ്തപ്പോഴേക്കും മംമ്ത ആ കഥപാത്രത്തെ നന്നായി ഉള്‍ക്കൊണ്ട് കഴിഞ്ഞിരുന്നു-ഷാഫി

മംമ്ത ഇത്രയും നന്നായി അഭിനയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു; ഷാഫി

ലണ്ടനായിരുന്നു ആദ്യം ലൊക്കേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മംമ്തയ്ക്ക് വേണ്ടിയാണ് കാനഡയിലേക്ക് ചിത്രീകരണം മാറ്റുന്നത്.

മംമ്ത ഇത്രയും നന്നായി അഭിനയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു; ഷാഫി

വെയില്‍ കൊള്ളാന്‍ പോലും പാടില്ലായിരുന്നു മംമ്തയ്ക്ക്. എന്നാല്‍ അതൊന്നും നോക്കാതെ ചിത്രീകരണം പൂര്‍ത്തിയാകുന്നത് വരെ മംമ്ത ടീമിനൊപ്പം നിന്നു. ഷാഫി പറയുന്നു.

English summary
Director Shafi about Mamtha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam