»   » 'ചാന്‍സ് ചോദിച്ച് വന്നപ്പോഴുള്ള അയാളുടെ നന്ദിയും വാലാട്ടലും കാണേണ്ടതായിരുന്നു'

'ചാന്‍സ് ചോദിച്ച് വന്നപ്പോഴുള്ള അയാളുടെ നന്ദിയും വാലാട്ടലും കാണേണ്ടതായിരുന്നു'

Written By:
Subscribe to Filmibeat Malayalam

നടന്‍ അനൂപ് മേനോന് എതിര ശക്തമായ വിമര്‍ശനങ്ങളുമായി സംവിധായകന്‍ വിനയന്‍. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ അടുത്തിടെ ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് മേനോന്‍ കാട്ടുചെമ്പകത്തെ കുറിച്ച് മോശമായ പരമാര്‍ശങ്ങള്‍ നടത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നടനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി വിനയന്‍ രംഗത്തെത്തിയത്. അനൂപിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു എന്ന് വിനയന്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. വിനയന്റെ വാക്കുകളിലൂടെ...

'ചാന്‍സ് ചോദിച്ച് വന്നപ്പോഴുള്ള അയാളുടെ നന്ദിയും വാലാട്ടലും കാണേണ്ടതായിരുന്നു'

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത്, ലാല്‍ ജോസ് എന്നീ വലിയ സംവിധായകരോടൊപ്പം മാത്രമേ പ്രവൃത്തിച്ചിട്ടുള്ളൂ എന്നും ബാക്കിയെല്ലാവരും ന്യൂജനറേഷന്‍ കാരാണെന്നും അനൂപ് പറഞ്ഞിരുന്നു. ആദ്യ ചിത്രമായ കാട്ടുചെമ്പകത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അതില്‍ അഭിനയിച്ചത് ഓര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു എന്ന തരത്തിലായിരുന്നു അനൂപിന്റെ പ്രതികരണം.

'ചാന്‍സ് ചോദിച്ച് വന്നപ്പോഴുള്ള അയാളുടെ നന്ദിയും വാലാട്ടലും കാണേണ്ടതായിരുന്നു'

അയാളെ സിനിമയിലേക്ക് കൊണ്ടു വന്നത് ഞാനാണ്. തിരുവനന്തപുരത്ത് അയാള്‍ ചാന്‍സ് ചോദിച്ച് പോകാത്ത സംവിധായകരില്ല. സീരിയലില്‍ അഭിനയിച്ചുകൊണ്ട് നടക്കുകയായിരുന്നു. സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ട് ആരും ചാന്‍സ് തരുന്നില്ല, സാറാണ് എന്റെ പ്രതീക്ഷ, എന്നെ കൈ വിടരുത് എന്നൊക്കെ പറഞ്ഞാണ് അനൂപ് അന്ന് എന്നെ കാണാന്‍ വന്നത്. അന്ന് ഞാന്‍ അയാളോട് ഓള്‍ ദ ബെസ്റ്റ് പറഞ്ഞ്, അഭിനയിപ്പിക്കാം എന്ന ഉറപ്പും നല്‍കിയാണ് വിട്ടത്.

'ചാന്‍സ് ചോദിച്ച് വന്നപ്പോഴുള്ള അയാളുടെ നന്ദിയും വാലാട്ടലും കാണേണ്ടതായിരുന്നു'

നിര്‍മാതാവ് ആരോമ മണിയ്‌ക്കൊന്നും അനൂപിനെ അഭിനയിപ്പിയ്ക്കുന്നതില്‍ യോജിപ്പില്ലായിരുന്നു. അവസാനം എന്റെ അഭിപ്രായത്തോട് യോജിയ്ക്കുകയായിരുന്നു. അന്ന് ഞാന്‍ കത്തി നില്‍ക്കുന്ന സമയമാണ്. ഏത് സൂപ്പര്‍താരങ്ങളുടെ ഡേറ്റും എനിക്ക് കിട്ടുമായിരുന്നു. ഇയാളെ അഭിനയിപ്പിച്ചതുകൊണ്ടാണ് പരാജയപ്പെട്ടത് എന്ന് എനിക്ക് വേണമെങ്കില്‍ പറയാം. കാട്ടു ചെമ്പകം രണ്ടാഴ്ച തിയേറ്ററില്‍ ഓടിയ ചിത്രമാണ്. അന്ന് അയാളുടെ നന്ദിയും വാലാട്ടലുമൊക്കെ കാണേണ്ടതായിരുന്നു.

'ചാന്‍സ് ചോദിച്ച് വന്നപ്പോഴുള്ള അയാളുടെ നന്ദിയും വാലാട്ടലും കാണേണ്ടതായിരുന്നു'

പൊട്ടിപ്പോയ എത്രയോ ചിത്രങ്ങളില്‍ അനൂപ് മേനോന്‍ അഭിനയിച്ചിരിയ്ക്കുന്നു. എന്നെ തള്ളിപ്പറഞ്ഞതിലൊന്നും എനിക്ക് വിഷമമില്ല. എന്റെ നല്ല സമയത്താണ് ഞാനയാള്‍ക്ക് അവസരം കൊടുത്തത്. എന്നെ എന്തും പറഞ്ഞോട്ടെ, പക്ഷെ അയാളെന്ന നടനെ ജനിപ്പിച്ചത് കാട്ടുചെമ്പകം എന്ന സിനിമയാണ്.

'ചാന്‍സ് ചോദിച്ച് വന്നപ്പോഴുള്ള അയാളുടെ നന്ദിയും വാലാട്ടലും കാണേണ്ടതായിരുന്നു'

അച്ഛന് സൗന്ദര്യം പോര എന്ന് പറഞ്ഞ് അടുത്ത വീട്ടിലുള്ളയാളെ അച്ഛാ എന്ന് വിളിച്ചത് പോലെയാണ് അനൂപ് എന്റെ സിനിമയെ തള്ളിപ്പറഞ്ഞത്. സൂപ്പര്‍താരങ്ങളോട് ഞാന്‍ ഏറ്റുമുട്ടാറുണ്ട്. പക്ഷെ ഇവനെ പോലുള്ളവരോട് ഏറ്റുമുട്ടുന്നത് എനിക്ക് നാണക്കേടാണ്.

'ചാന്‍സ് ചോദിച്ച് വന്നപ്പോഴുള്ള അയാളുടെ നന്ദിയും വാലാട്ടലും കാണേണ്ടതായിരുന്നു'

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഒരു ചാനലില്‍ നിന്ന് എന്നെ വിളിച്ചിരുന്നു. അതില്‍ അഭിനയിച്ച അനൂപ് മേനോന്‍, മേഘ്‌ന രാജ്, ജയസൂര്യ എന്നിവരെയെല്ലാം സിനിമയില്‍ കൊണ്ടു വന്നത് ഞാനാണ്. വികെപിയ്ക്കും താത്പര്യമുണ്ട് എന്നറിഞ്ഞപ്പോള്‍ വരാം എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ പിന്നീട് ചാനലില്‍ നിന്ന് വിളിച്ച് പറഞ്ഞു, പരിപാടി റദ്ദാക്കി എന്ന്. എനിക്കൊപ്പം സഹകരിക്കാന്‍ അനൂപ് മേനോന് താത്പര്യമില്ല എന്നതാണ് കാരണം.

'ചാന്‍സ് ചോദിച്ച് വന്നപ്പോഴുള്ള അയാളുടെ നന്ദിയും വാലാട്ടലും കാണേണ്ടതായിരുന്നു'

എന്നെ തള്ളി പറഞ്ഞാല്‍ മറ്റു പലരുടെയും പ്രീതി നേടാം എന്ന അനൂപ് മേനോന്‍ കരുതുന്നുണ്ടാവാം. അന്നും ഇന്നും എനിക്കയാളോട് ഒന്നേ പറയാനുള്ളൂ, ഓള്‍ ദ ബെസ്റ്റ് അനൂപ്- വിനയന്‍ പറഞ്ഞു.

English summary
Director Vinayan against Anoop Menon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam