മിനിസ്റ്റര്‍ രാജയ്ക്ക് മുന്‍പ് മമ്മൂട്ടി ചിത്രം; മധുരരാജയുടെ രണ്ടാംഭാഗം ഉണ്ടാകുമോ, വെളിപ്പെടുത്തി വൈശാഖ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് വൈശാഖ്. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാണ്. സഹസംവിധായകനായി സിനിമ ജീവിത തുടങ്ങിയ വൈശാഖ് മമ്മൂട്ടി ചിത്രമായ പോക്കിരി രാജയിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. വൈശാഖിന്റെ ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്നും പോക്കിരി രാജ സിനിമ കോളങ്ങളില്‍ ചര്‍ച്ച വിഷയമാണ്. പോക്കിരി രാജയെ പോലെ തന്നെ രണ്ടാം ഭാഗമായ മധുരരാജയും വന്‍ വിജയമായിരുന്നു.

Recommended Video

മമ്മൂക്കയുടെ കൂടെയുള്ള അടുത്ത പടം മിനിസ്റ്റർ രാജ ഒഴിവാക്കിയോ | Vysakh Interview | Filmibeat

വൈശാഖിന്റെ ഏറ്റവും പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. മാര്‍ച്ച് 11 ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മാസ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖിന്റെ ത്രില്ലര്‍ ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഇന്ദ്രജിത്ത്, അന്ന ബെന്‍, റോഷന്‍ മാത്യൂ, സിദ്ദിഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്.

നൈറ്റ് ഡ്രൈവ്

നൈറ്റ് ഡ്രൈവിന് ശേഷം റിലീസിനൊരുങ്ങുന്ന വൈശാഖ് ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരുകന് ശേഷം മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഇതും ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു വൈശാഖ് ചിത്രമാണ്. മോഹന്‍ ലാല്‍ ചിത്രം ചര്‍ച്ചയാകുമ്പോള്‍ വരാന്‍ പോകുന്ന മമ്മൂട്ടി സിനിമയെ കുറിച്ചുള്ള ചെറിയ സൂചന നല്‍കുകയാണ് സംവിധായകന്‍ വൈശാഖ്. ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ചിത്രത്തിന്റെ ചര്‍ച്ചയെ കുറിച്ച് പറഞ്ഞത്. എന്നാല്‍ പുതിയ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാറായിട്ടില്ലെന്നു സംവിധായകന്‍ പറയുന്നു.

പോക്കിരി രാജയുടെ മൂന്നാം ഭാഗം

പോക്കിരി രാജയുടെ മൂന്നാം ഭാഗത്തെ കുറിച്ച് ചോദിക്കവെയാണ് പുതിയ മമ്മൂട്ടി ചിത്രത്തെ കുറിച്ച് പറഞ്ഞത്. അങ്ങനെയൊരു ചിത്രത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ വൈശാഖ് പറയുന്നത്. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ... '' മധുരരാജയുടെ ഒരു സാധ്യത മാത്രമാണ് സിനിമയുടെ അവസാനത്തില്‍ മിനിസ്റ്റര്‍രാജ എന്ന് മെന്‍ഷന്‍ ചെയ്തിരിക്കുന്നത്. സത്യത്തില്‍ അങ്ങനൊയൊരു പ്രോജക്ടിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഒരു സിനിമയുടേയും രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. മമ്മൂക്കയുമായി വേറെ കമിറ്റ്‌മെന്‍സുകള്‍ ഉണ്ട്. അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അങ്ങനെയൊരു സിനിമ സംഭവിക്കുമോ എന്ന് അറിയില്ല. സാധൃത ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടിയാണ് മധുരരാജയുടെ അവസാനം അങ്ങനെ കൊടുത്തത. എന്നാല്‍ അതൊരു ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല സിനിമയുടെ അവസാനം അങ്ങനെ കൊടുത്തതെന്നും വൈശാഖ് അഭിമുഖത്തില്‍ പറയുന്നു''. ഒപ്പം തന്നെ പൃഥ്വിരാജുമായിട്ടുള്ള ചിത്രത്തെ കുറിച്ചും പറയുന്നുണ്ട്.

നൈറ്റ് ഡ്രൈവ്

തന്റെ മറ്റ് സിനികള്‍ പോലെയുള്ള കണാന്‍ പറ്റുന്ന ചിത്രമല്ല നൈറ്റ് ഡ്രൈവെന്നും സംവിധായക പറയുന്നു മറ്റൊതൊക്കെ വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമകളാണ്. ഇത് സ്‌ക്രിപ്റ്റ് ഓറിയേന്‍ഡ് ചിത്രമാണ് നല്ലൊരു കഥ ലഭിച്ചപ്പോള്‍ അതിന്റെ ലൈനില്‍ നിന്ന് സിനിമ ചെയ്യാന്‍ തോന്നി. എന്നാല്‍ തന്റെ എക്‌സ്പീരിയന്‍സിലുള്ള എന്റര്‍ടെയ്‌മെന്‌റ് ഫാക്ടറൊക്കെ ആ ചിത്രത്തിലും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. സാധാരണ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രങ്ങളാണ് താന്‍ ചെയ്തുകൊണ്ടിരി്ക്കുന്നത്. അത്തരത്തില്‍ ഒരു ചിത്രം ആകണമെന്നാണ് എന്നൊരു നിര്‍ബന്ധത്തോടെയാണ് നൈറ്റ് ഡ്രൈവ് ചെയ്തിരിക്കുന്നത്. അത്തരത്തിലൊരു കംബ്ലീറ്റ് ഫാമിലി എന്റെര്‍ടെയ്‌മെന്റ് ആകും ചിത്രമെന്നുള്ള പ്രതീക്ഷയും വൈശാഖ് നല്‍കുന്നുണ്ട്.

ശ്രീവിദ്യ

റോഷന്‍, അന്ന ബൈന്‍, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം ശ്രീവിദ്യ മുല്ലച്ചേരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിലൂടെ അല്ലാതെ ആരാധകരെ നേടിയ കലാകാരിയാണ് ശ്രീവിദ്യ. താരത്തെ കുറിച്ചു വൈശാഖ് അഭിമുഖത്തില്‍ പറയുന്നുണ്ട്. നല്ലത് പോലെ ചെയ്തിട്ടുണ്ടെന്നാണ് വൈശാഖ് പറയുന്നത്. കോമഡി ചെയ്യാന്‍ കഴിയുന്ന ഒരു ആള്‍ വേണമായിരുന്നു. അങ്ങനെ സെര്‍ച്ച് ചെയ്തു വന്നപ്പോഴാണ് ശ്രീവിദ്യയുടെ പേര് തിരക്കഥകൃത്ത് അഭിലാഷ് നിര്‍ദ്ദേശിക്കുന്നത്. അവരുടെ ടെലിവിഷന്‍ ഷോയുടെ വീഡിയോ കണ്ടപ്പോള്‍ കഥാപാത്രത്തിന് ചേരുന്നതായി തോന്നി. അങ്ങനെയാണ് ശ്രീവിദ്യ സിനിമയില്‍ എത്തുന്നത്. കൂടാതെ നല്ലത് പോലെ ക്യാരക്ടര്‍ ചെയ്തിട്ടുമുണ്ട്. വളരെ ഫണ്‍ ആണ് ശ്രീവിദ്യ. റിയല്‍ ലൈഫിലും ഫണ്‍ ആണ്. സെറ്റിലും കുട്ടിയെ പോലെയാണ് എല്ലാവരും കണ്ടത്., വൈശാഖ് അഭിമുഖത്തില്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X