»   » എല്ലാവരും കഥ പറയും, അതൊന്നും സ്‌ക്രീനില്‍ കാണില്ല, പുലിമുരുകന്റെ കാര്യത്തില്‍ ലാല്‍ പറഞ്ഞ വാക്കുകള്‍

എല്ലാവരും കഥ പറയും, അതൊന്നും സ്‌ക്രീനില്‍ കാണില്ല, പുലിമുരുകന്റെ കാര്യത്തില്‍ ലാല്‍ പറഞ്ഞ വാക്കുകള്‍

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ വൈശാഖിന്റെയും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെയും ഏറെ നാളത്തെ സ്വപ്‌നമാണ് ഇപ്പോള്‍ യഥാര്‍ത്ഥ്യമായിരിക്കുന്നത്. ഒരു വമ്പന്‍ ചിത്രം എന്നതിനേക്കാള്‍ ഒരു നല്ല ചിത്രം പ്രേക്ഷകരില്‍ എത്തിക്കണമെന്ന സ്വപ്‌നമാണ് പുലിമുരുകനെ ഇത്രയും വലിയ ഹിറ്റാക്കി മാറ്റിയത്.

ചിത്രത്തിന്‍െ തിരക്കഥ വൈശാഖിനോട് പറയുന്ന സമയത്ത് തന്നെ പുലിമുരുകന്‍ എന്ന ടൈറ്റില്‍ റോള്‍ മോഹന്‍ലാലിന് വേണ്ടി തന്നെയാണെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലെ പുലിമുരുകന്‍ എന്ന കഥാപാത്രം മോഹന്‍ലാല്‍ ഏറ്റെടുത്തതിന് പിന്നില്‍ ഒരു കഥയുണ്ട്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വൈശാഖ് പറയുന്നു. തുടര്‍ന്ന് വായിക്കൂ...


ലാലേട്ടനോട് കഥ പറഞ്ഞു

തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ലാലേട്ടനോട് കഥ പറഞ്ഞു. 15 മിനിറ്റ് സീന്‍ ബൈ ഷോട്ടില്‍ ഞാന്‍ ലാലേട്ടനോട് പറഞ്ഞു. ലാലേട്ടന്‍ വളരെ വിസ്മയത്തോടെ അത് കേട്ടിരുന്നു.


വണ്ടര്‍ഫുള്‍

കഥ പൂര്‍ത്തിയായപ്പോള്‍ വണ്ടര്‍ ഫുള്‍ എന്ന് പറഞ്ഞ് ലാലേട്ടന്‍ കൈ തന്നു. വൈശാഖ് പറയുന്നു.


ലാലേട്ടന്‍ കൂടെ നിന്നു

ഇതെങ്ങനെ ക്യാമറയില്‍ ആക്കുമെന്ന് ഓര്‍ത്തായിരുന്നു എനിക്ക് ടെന്‍ഷന്‍. പക്ഷേ സമയവും സാഹചര്യവും തന്നാല്‍ ഈ ചിത്രം മനോഹരമായി അവതരിപ്പിക്കാമെന്ന് ഞാന്‍ ലാലേട്ടന് ഉറപ്പ് നല്‍കി. ആ ഉറപ്പില്‍ അദ്ദേഹം എന്റെ കൂടെ നിന്നു-വൈശാഖ് പറയുന്നു.


സ്‌ക്രീനില്‍ കാണില്ല

ചിത്രത്തിന്റെ ഫൈനല്‍ പ്രിവ്യു കണ്ട് കഴിഞ്ഞപ്പോള്‍ ലാല്‍ സാര്‍ പറഞ്ഞു. പലരും കഥ പറയും. പക്ഷേ അതൊന്നും സ്‌ക്രീനിലുണ്ടാകില്ല, എന്നാല്‍ പറഞ്ഞതിന്റെ പതിന്മടങ്ങ് ഞാനിവിടെ കണ്ടു.


ചരിത്രമാകും

ഇത് ചരിത്രമാകുമെന്ന് ലാല്‍ സാര്‍ അന്ന് ഉറപ്പിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സത്യമായിരിക്കുകയാണ്. വൈശാഖ് പറയുന്നു.


നൂറു കോടി വിജയം

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത പുലിമുരുകന്റെ നൂറു കോടി വിജയത്തിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ എല്ലാവരും. റിലിസ് ചെയ്ത് 30 ദിവസങ്ങള്‍കൊണ്ട്് നൂറ് കോടി നേടിയ ചിത്രം 150 കോടി തികയ്ക്കുമെന്നാണ് വിലയിരുത്തല്‍.


English summary
Director Vyshak about Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X