ധൂര്‍ത്തടിക്കാനല്ല പുലിമുരുകന് വേണ്ടി 25 കോടി ചെലവാക്കിയതെന്ന് സംവിധായകന്‍ വൈശാഖ്

പുലിമുരുകന്റെ നൂറു കോടി സന്തോഷത്തിലാണ് എല്ലാവരും. ഒരു മാസംകൊണ്ട് 100 കോടി കടന്ന ചിത്രം 150 കോടിയില്‍ എത്തുമെന്നാണ് വിലയിരുത്തലുകള്‍.

By Sanviya

പുലിമുരുകന്റെ നൂറു കോടി സന്തോഷത്തിലാണ് എല്ലാവരും. ഒരു മാസംകൊണ്ട് 100 കോടി കടന്ന ചിത്രം 150 കോടിയില്‍ എത്തുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍ പുലിമുരുകന്റെ മഹാവിജയം അപ്രതീക്ഷിതമായിരുന്നുവെന്ന് സംവിധായകന്‍ വൈശാഖ്. നല്ലൊരു സിനിമ ചെയ്യണമെന്ന ആഗ്രഹമായിരുന്നു പുലിമുരുകനില്‍ എത്തിച്ചതെന്നും വൈശാഖ് പറഞ്ഞു.

കസിന്‍സ് എന്ന ചിത്രത്തിന്റെ പരാജയം തന്നെ തളര്‍ത്തിയിരിക്കുമ്പോഴാണ് പുലിമുരുകനെ കുറിച്ച് ആലോചിച്ച് തുടങ്ങുന്നത്. കരിയറിലെ ഏറ്റവും മോശം അവസ്ഥയില്‍ ചെയ്ത സിനിമയാണ് പുലിമുരുകന്‍. അത്തരം ഒരു അവസ്ഥയില്‍ പുലിമുരുകന്‍ പോലൊരു വിജയം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് വൈശാഖ് പറയുന്നു.

ടോമിച്ചനോടുള്ള സ്‌നേഹബന്ധം

ടോമിച്ചനോടുള്ള സ്‌നേഹബന്ധം

ഒരു പ്രൊഡ്യൂസര്‍ എന്നതിനപ്പുറമാണ് ടോമിച്ചനുമായുള്ളത്. അതുക്കൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു നഷ്ടം വരുത്തരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഒരുപാട് പേരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് പുലിമുരുകന്‍ വൈശാഖ് പറഞ്ഞു.

ആര്‍ക്കും എറിഞ്ഞിട്ട് പോകാമായിരുന്നു

ആര്‍ക്കും എറിഞ്ഞിട്ട് പോകാമായിരുന്നു

ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വേണ്ടന്ന് വച്ച് പോകാമായിരുന്നു. ചിത്രീകരണ സമയത്ത് ഞാനടക്കമുള്ള ഒട്ടേറെ പേര്‍ ഡോര്‍മെറ്ററികളില്‍ താമസിച്ചിട്ടുണ്ട്. ബ്രഡ് മാത്രം കഴിച്ച് ഒരു ദിവസം മുഴുവന്‍ വിശപ്പ് അടക്കിയിട്ടുണ്ട്-വൈശാഖ് പറയുന്നു.

 സിനിമയുടെ പെര്‍ഫക്ഷന് വേണ്ടി മാത്രം

സിനിമയുടെ പെര്‍ഫക്ഷന് വേണ്ടി മാത്രം

25 കോടി രൂപ ചെലവഴിച്ചത് ധൂര്‍ത്ത് അടിക്കാനായിരുന്നില്ല. ചിത്രത്തിന്റെ പെര്‍ഫക്ഷന് വേണ്ടി മാത്രമായിരുന്നുവെന്നും വൈശാഖ് പറയുന്നു.

സെറ്റില്‍ പിരിവെടുത്തു

സെറ്റില്‍ പിരിവെടുത്തു

സെറ്റില്‍ പിരിവെടുത്ത് ടെക്‌നീഷ്യന്മാരെ സഹായിച്ചു. സിനിമയുടെ ബജറ്റ് കൂടിയപ്പോള്‍ എല്ലാവരും അവരുടെ പ്രതിഫലം കുറച്ചു. അങ്ങനെ ഒരുപാട് കഷ്ടപ്പാടുകള്‍ക്ക് പിന്നിലുള്ളതാണ് ഈ വിജയമെന്ന് വൈശാഖ് പറയുന്നു.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X