»   » കൃഷ്ണന് രാധയെ വേണ്ടങ്കില്‍ വേറെ ആളെ കണ്ടു പിടിച്ച് കൂടെ, കുട്ടികളുടെ ചോദ്യം കേട്ട് ഞെട്ടി!!

കൃഷ്ണന് രാധയെ വേണ്ടങ്കില്‍ വേറെ ആളെ കണ്ടു പിടിച്ച് കൂടെ, കുട്ടികളുടെ ചോദ്യം കേട്ട് ഞെട്ടി!!

Posted By: Sanviya
Subscribe to Filmibeat Malayalam

സുധീര്‍ ശേഖറുമായുള്ള വിവാഹ ശേഷം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയി. സിനിമാ ജീവിതം പൂര്‍ണമായും ഉപേക്ഷിച്ചാണ് നടി വിദേശത്തേക്ക് യാത്രയായത്. അവിടെ ശ്രീപാദം സ്‌കൂള്‍ ആര്‍ട്‌സ് എന്ന പേരില്‍ ഡാന്‍സ് സ്‌കൂളും തുടങ്ങി. പക്ഷേ സ്‌കൂള്‍ നടത്തികൊണ്ടു പോകുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ലെന്നാണ് ദിവ്യ ഉണ്ണി പറയുന്നത്.

ദിവ്യ ഉണ്ണിയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ..

സിനിമയില്‍ നിന്നുള്ള ആളായതുക്കൊണ്ടാണ് പലരും തന്റെ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ അയയ്ക്കുന്നത്. സ്‌കൂളിലെ രസകരമായ ഒരു സംഭവത്തെ കുറിച്ച് ദിവ്യ ഉണ്ണി പറയുന്നു. വനിത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.. തുടര്‍ന്ന് വായിക്കൂ..

ഭര്‍ത്താവിന്റെ ഈഗോ; ദിവ്യ ഉണ്ണിയുടെ വിവാഹ മോചനത്തിന് കാരണം

ഭരതനാട്യത്തോട് അടുപ്പമുണ്ടാക്കി എടുക്കാന്‍ ബുദ്ധിമുട്ടാണ്

താന്‍ സിനിമയില്‍ നിന്നുള്ള ആളായതുക്കൊണ്ട് അങ്ങനെ ഒരു എക്‌സ്‌പോഷര്‍ കൂടി ഉദ്ദേശിച്ചാണ് പല കുട്ടികളും തന്റെ ക്ലാസില്‍ വരുന്നത്. എന്നാല്‍ അങ്ങനെ എത്തുന്നവര്‍ക്ക് ഭരതനാട്യത്തോട് അടുപ്പമുണ്ടാക്കി എടുക്കാന്‍ ബുദ്ധിമുട്ടാണ്. പഠിപ്പിക്കാനായി പല പരീക്ഷണങ്ങളും നടത്താറുണ്ട്.

മലയാളി കുട്ടികളാണ് അധികവും

മലയാളി കുട്ടികളാണ് അധികവും. കഥകളും ഇതിഹാസങ്ങളുമെല്ലാം കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാറുണ്ടെന്ന് ദിവ്യ ഉണ്ണി പറയുന്നു.

കുട്ടിയുടെ ചോദ്യം കേട്ട് പകച്ച് നിന്ന് പോയി

വിരഹം കൊണ്ട് തകര്‍ന്നു പോയ രാധ കൃഷ്ണനെ കാണണം ഉടന്‍ തന്നെ വരൂ എന്ന് കരഞ്ഞ് അഭിനയിച്ച് കാണിക്കുകയായിരുന്നു താന്‍. അതിനിടയില്‍ ഒരു കുട്ടി ചോദിക്കുന്നു. കൃഷ്ണന് വേണ്ടെന്ന് രാധയ്ക്ക് മനസിലായി. പിന്നെ എന്തിനാണ് രാധ അദ്ദേഹത്തെ ഓര്‍ത്ത് ദുഃഖിക്കുന്നത്. പുതിയ ആളെ നോക്കിയാല്‍ പോരെ. കുട്ടിയുടെ ചോദ്യം കേട്ട് പകച്ച് നിന്ന് പോയെന്ന് ദിവ്യാ ഉണ്ണി പറയുന്നു. മൈല്‍ഡ് വികാരങ്ങള്‍ മാത്രമാണ് അവിടെയുള്ളവര്‍ക്കുള്ളൂവെന്ന് ദിവ്യ ഉണ്ണി പറയുന്നു.

അമ്മ അമ്മയല്ലേ ടീച്ചറല്ലല്ലോ

മോള് ഇപ്പോള്‍ മെല്ലെ ചുവട് വച്ച് തുടങ്ങിയിട്ടുണ്ട്. പക്ഷേ ക്ലാസെടുക്കുമ്പോള്‍ അവളെ വഴക്ക് പറയരുത്. അമ്മ അമ്മയല്ലേ ടീച്ചറല്ലല്ലോ എന്ന് പറയും. അമ്മമ്മയായിരിക്കണം നല്ല വടി എടുത്ത് തല്ല് തന്നേനെന്ന് ഞാനും പറയും-ദിവ്യ ഉണ്ണി

ഒരു മണിക്കൂര്‍ യാത്ര

ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന് നാല് ബ്രാഞ്ചുകള്‍ കൂടി തുടങ്ങി. ഒരു മണിക്കൂര്‍ യാത്ര ചെയ്താണ് ക്ലാസെടുക്കാന്‍ പോകുന്നതെന്ന് ദിവ്യ ഉണ്ണി പറയുന്നു.

English summary
Divya Unni about her career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam