ധൂർത്ത് ഒഴിവാക്കാമല്ലോ, പണ്ട് മുതലേ ഇങ്ങനെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ചു! വിവാഹശേഷം ദിയയുടെ ആദ്യ പ്രതികരണം

ഏറെ ദിവസത്തെ ഒരുക്കുങ്ങള്‍ക്ക് ശേഷം താരപുത്രി ദിയ കൃഷ്ണ വിവാഹിതയായിരിക്കുകയാണ്. ഏറെ കാലം ആണ്‍സുഹൃത്തായിരുന്ന അശ്വിന്‍ ഗണേശാണ് വരന്‍. ഇരുവരും സോഷ്യല്‍ മീഡിയ പേജുകളിലൂടെ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സൂചിപ്പിച്ചിരുന്നു.

കാത്തിരുന്നത് പോലെ വളരെ ലളിതമായ രീതിയിലാണ് താരവിവാഹം സംഘടിപ്പിച്ചത്. വധു വരന്മാരുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിനെത്തിയതും. ഇത്രയൊക്കെ സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടും ആര്‍ഭാടം ഇല്ലാതെ വിവാഹം കഴിച്ചതിന്റെ കാരണമെന്താണെന്ന് പറയുകയാണ് ദിയയിപ്പോള്‍. വിവാഹശേഷം ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രതികരണത്തിലൂടെ സംസാരിക്കുകയായിരുന്നു.

diya-krishna

ഞങ്ങള്‍ക്കിത് വളരെ സന്തോഷമുള്ള ദിവസമാണ്. സപ്പോര്‍ട്ട് ചെയ്തതിന് എല്ലാവര്‍ക്കും നന്ദിയുണ്ട്. ആ എക്‌സൈറ്റ്‌മെന്റില്‍ നിന്നും ഇനിയും പുറത്ത് കടക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഒന്നും ചിന്തിക്കാന്‍ സമയം കിട്ടിയിട്ടില്ല. ഇനി കൂളായാല്‍ മാത്രമേ എല്ലാം മനസിലാവുകയുള്ളു.

ഞങ്ങള്‍ രണ്ട് വര്‍ഷത്തോളം പ്രണയിച്ചിട്ടാണ് വിവാഹിതരായത്. അശ്വിന്‍ കൂടെ പഠിച്ചതല്ല. എന്റെ ഗ്യാങ്ങില്‍ തന്നെ ഉണ്ടായിരുന്ന സുഹൃത്തായിരുന്നു. ഇവനെ പണ്ടേ അറിയാമെന്നും ദിയ പറഞ്ഞു.

വിവാഹം വളരെ ലളിതമാക്കി നടത്തിയതിന്റെ കാരണവും താരപുത്രി സൂചിപ്പിച്ചു. പണ്ട് മുതലേ വിവാഹം ലളിതമാക്കി നടത്തണമെന്ന് തന്നെയായിരുന്നു എന്റെ ആഗ്രഹം. എന്നെ ഇഷ്ടമുള്ളവരും എനിക്കിഷ്ടമുള്ളവരും മാത്രം ഉള്ളയിടത്ത് വച്ച് അവരുടെ അനുഗ്രഹത്തോടെ വിവാഹം കഴിക്കണമെന്ന് ഞാന്‍ പണ്ടേ ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ ഇന്ന് സംഭവിച്ചു. ഇവന്റ് മൊത്തം മനോഹരമായെന്നും ദിയ കൂട്ടിച്ചേര്‍ത്തു.

diya-krishna

ചെറിയ തോതില്‍ വിവാഹം കഴിക്കാമെന്ന് കൊവിഡ് നമ്മളെ പഠിപ്പിച്ചു. ലളിതമായ വിവാഹത്തിലൂടെ അനാവശ്യ ധൂര്‍ത്ത് ഒഴിവാക്കാനും സാധിക്കുമെന്നാണ് ദിയയുടെ പിതാവും നടനുമായ കൃഷ്ണ കുമാര്‍ പറഞ്ഞത്.

വിവാഹശേഷമുള്ള പരിപാടികളെന്താണെന്ന് ഇനിയും പ്ലാന്‍ ചെയ്തിട്ടില്ല. വിദേശത്തേക്ക് പറക്കാനൊന്നും പ്ലാനില്ല. ഇവിടെയൊക്കെ ഉണ്ടാവും. എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സസ്‌പെന്‍സ് ആക്കാതെ നിങ്ങളോടും പറയും.

വിവാഹത്തിന് കൂടുതല്‍ ആര്‍ട്ടിസ്റ്റുകള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന ചോദ്യത്തിന് എന്റെ കുടംബം മുഴുവന്‍ ആര്‍ട്ടിസ്റ്റുകളാണ്. അത്രയും പോരെ എന്നായി ദിയ. സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ നമുക്ക് ഒരുപാട് ബന്ധങ്ങളുണ്ട്. എല്ലാവരും സഹോദരതുല്യരുമാണ്. വിളിക്കാന്‍ തുടങ്ങിയാല്‍ എല്ലാവരെയും വിളിക്കണം. അതിങ്ങനെ കൈകാര്യം ചെയ്യാന്‍ പറ്റില്ല. അതാണ് വിപുലമായ വിവാഹം നടത്താതിരുന്നതെന്ന് കൃഷ്ണ കുമാറും പറയുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X