ദാസനും വിജയനുമായി ഞങ്ങളെ താരതമ്യം ചെയ്യരുത്
മലയാളത്തില്‍ ഒത്തിരി ഹിറ്റുകള്‍ ഒന്നിച്ചു നല്‍കിയ കൂട്ടുകെട്ടാണ് മോഹന്‍ലാലും ശ്രീനിവാസനും. ദാസനും വിജയനുമെന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളയ്ക്കും. ആ സ്ഥാനം ഇപ്പോള്‍ അജു വര്‍ഗീസിനും നിവിന്‍ പോളിയ്ക്കും നല്‍കാന്‍ ചിലര്‍ ശ്രമിയ്ക്കുന്നുണ്ട്. അത് വേണ്ടെന്നാണ് അജു വര്‍ഗീസിന് പറയാനുള്ളത്.
ഞങ്ങള്‍ ആകെ അഞ്ച് സിനിമകളാണ് ഒന്നിച്ചഭിനയിച്ചത്. അതുവച്ചിട്ട് പഴയ കൂട്ടുകെട്ടിനെ താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇത്തരം താരതമ്യങ്ങള്‍ അവരെ അവഹേളിയ്ക്കുന്നതിന് തുല്യമാണ്. അവര്‍ എത്രയോ സിനിമകളില്‍ ഒന്നിച്ചവരാണ് എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് അജുവിന്റെ മറുപടി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പ്രേമത്തില്‍ അഭിനയിക്കാത്ത അജു, തന്റെ ഫേസ്ബുക്കിലൂടെ പ്രേമത്തിന്റെ വിശേഷങ്ങള്‍ ഷെയര്‍ ചെയ്തത് ചിലര്‍ കളിയാക്കിയിരുന്നു. എന്റെ കൂട്ടുകാരുടെ സിനിമയ്ക്ക് തന്നെക്കൊണ്ടാവുന്ന വിധത്തില്‍ പ്രമോഷന്‍ നല്‍കി എന്നാണ് ഇതേ കുറിച്ച് അജുവിന് പറയാനുള്ളത്.
വ്യക്തിപരമായ ഗുണങ്ങള്‍ക്കു വേണ്ടിയുള്ളതല്ല സൗഹൃദങ്ങള്‍ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പ്രേമത്തിന്റെ ഭാഗമല്ലെങ്കില്‍ പോലും എന്നെ ഒരുപാട് സന്തോഷിപ്പിച്ച സിനിമയാണിത്. സിനിമ കാണുന്ന പ്രേക്ഷകന് എന്ന നിലയില്‍ എന്റെ കൂട്ടുകാരന്റെ സിനിമയ്ക്ക് എന്നെക്കൊണ്ട് ആവുന്ന രീതിയില്‍ പ്രമോഷന്‍ നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്. അതിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ വരുന്ന വേദനിപ്പിക്കുന്ന കമന്റുകളെ അവഗണിക്കുന്നതല്ലേ നല്ലത്- അജു പറഞ്ഞു.


Click it and Unblock the Notifications











