»   » വിമര്‍ശനം കാര്യമാക്കുന്നില്ല: പ്രിയദര്‍ശന്‍

വിമര്‍ശനം കാര്യമാക്കുന്നില്ല: പ്രിയദര്‍ശന്‍

Posted By:
Subscribe to Filmibeat Malayalam
Priyadarshan
മുംബൈ: 86 സിനിമകള്‍ സംവിധാനം ചെയ്ത താന്‍ വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. രണ്ടുതരം സിനിമകളുണ്ടെന്നാണ് എന്റെ അഭിപ്രായം. വിമര്‍ശകര്‍ക്കുവേണ്ടിയുണ്ടാക്കുന്ന സിനിമയും ജനങ്ങള്‍ക്കുവേണ്ടിയുണ്ടാക്കുന്ന സിനിമയുമാണത്. സെപ്തംബര്‍ അവസാനം റിലീസ് ചെയ്യുന്ന കമാല്‍ ധമാല്‍ മലാമാല്‍ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട്‌ ഐഎഎന്‍എസ് വാര്‍ത്താഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും സിനിമകള്‍ ചെയ്തു കഴിഞ്ഞ ഞാന്‍ ഇനി നിരൂപകരെ പേടിക്കേണ്ട കാര്യമൊന്നുമില്ല. നിരൂപകര്‍ക്ക് ഇഷ്ടപ്പെടാന്‍ വേണ്ടിയെടുത്ത സിനിമയല്ല ഇത്. ജനങ്ങള്‍ക്കുവേണ്ടിയുള്ള സിനിമയാണിത്.

എപ്പോഴും ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. ചില സിനിമകള്‍ എട്ടുനിലയില്‍ പൊട്ടിയിട്ടുണ്ട്. ചിലത് വിജയിക്കുകയും ചെയ്തു. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുകയാണെങ്കില്‍ ഈ പണി നിര്‍ത്തുന്നതാണ് നല്ലത്.

വ്യത്യസ്തമായ സിനിമ ഉണ്ടാക്കുന്നതിന് ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന തമാശയ്ക്ക് പ്രാധാന്യമുള്ള സിനിമകള്‍ എടുക്കണമെന്നു തന്നെയാണ് ആഗ്രഹം.

തമാശപടങ്ങളുമായി ഹിന്ദിയിലെത്തിയപ്പോള്‍ പലരും നെറ്റിച്ചുളിച്ചിരുന്നു. പക്ഷേ, ഒട്ടേറെ പടങ്ങള്‍ വിജയിപ്പിക്കുന്നതിന് സാധിച്ചു. ബോറടിക്കാതിരിക്കാന്‍ എല്ലാതരത്തിലുള്ള സിനിമയും ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം നീക്കങ്ങള്‍ ഇനിയുമുണ്ടാകും.

English summary
After 86 films, who cares about critics, Says famous director Priyadarshan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam