ആ കഥാപാത്രത്തിന് ഏറ്റവും അനിയോജ്യമായ മുഖം ദുല്‍ഖറിന്റേത്!
തമിഴില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന ഓകെ കണ്‍മണി എന്ന ചിത്രത്തിലും മലയാളത്തില്‍ കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവ്വിലും നായിക നായകന്മാരായി ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും എത്തിയതെങ്ങനെയാണ്?.
ചോദ്യം ജാനൂസ് മുഹമ്മദിനോടാണ്, തികച്ചും യാദൃശ്ചികമായാണ് അത് സംഭവിച്ചതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജാനൂസ് പറഞ്ഞു. എന്റെ സിനിമയിലെ കഥാപാത്രത്തിന് ഏറ്റവും അനിയോജ്യമായ മുഖം ദുല്‍ഖറിന്റെ തന്നെയായിരുന്നു എന്ന് ജാനൂസ് പറയുന്നു. എഴുതുമ്പോള്‍ മനസ്സില്‍ കണ്ടതും ദുല്‍ഖറിനെ മാത്രമായിരുന്നുവത്രെ.

ജാനൂസ് മുഹമ്മദാണ് ആദ്യം ദുല്‍ഖറിനെയും നിത്യയെയും സെലക്ട് ചെയ്തത്. പിന്നീടാണ് മണിരത്‌നത്തിന്റെ ചിത്രത്തിലേയ്ക്ക് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സിനിമകളുടെ ഷൂട്ടിങും ഏതാണ്ട് ഒരേ സമയത്തായിരുന്നു.
100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഷൂട്ടിങ് സമയത്ത് ഇടയ്ക്ക് ഇടവേളയെടുത്താണ് നിത്യയും ദുല്‍ഖറും മണിരത്‌നത്തിന്റെ ഓകെ കണ്‍മണിയിലേക്ക് പോയതെന്ന് ജാനൂസ് പറഞ്ഞു. രണ്ട് ചിത്രങ്ങളുടെ റിലീസും ഇപ്പോള്‍ ഏതാണ്ട് ഒരേ സമയത്ത്, രണ്ടും പറയുന്നത് വ്യത്യസ്തമായ രണ്ട് പ്രണയ കഥകള്‍!


Click it and Unblock the Notifications











