ദുല്‍ഖറിനെ വിളിച്ചത് മമ്മൂട്ടിയുടെ മകന്‍ ആയതുകൊണ്ടല്ല: മണിരത്‌നം

By Aswathi

ഓ കാദല്‍ കണ്‍മണി എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന് തമിഴകത്തുനിന്നും മലയാളക്കരയില്‍ നിന്നും പ്രശംസകള്‍ വന്നു കുമിയുകയാണ്. അപ്പോഴാണ് പല ഭാഗത്തുനിന്നും ആ അശരീരികള്‍ മുഴങ്ങിക്കേട്ടത്, ഹൊ, ദുല്‍ഖര്‍ സല്‍മാനെ മണിരത്‌നം വിളിച്ചത് മമ്മൂട്ടിയുടെ മകന്‍ ആയതുകൊണ്ടല്ലേ, മുമ്പ് ചിത്രത്തിന് വേണ്ടി പരിഗണിച്ചത് ഫഹദിനെയും നിവിനിനെയുമൊക്കയല്ലേ എന്നൊക്കെ.

എന്നാല്‍ ഈ പരക്കുന്ന കിംവദികള്‍ക്ക് പിന്നിലൊന്നും ആരു സത്യവുമില്ല. ഇക്കാര്യം വ്യക്തമാക്കിയത് സംവിധായകന്‍ മണിരത്‌നം തന്നെയാണ്. ക്ലബ്ബ് എഫ് എമ്മിന്റെ ബാല്‍ക്കണി എന്ന പരിപാടിയില്‍ ആര്‍ജെ രാഹുലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ok-kanmani

ഓകെ കണ്‍മണിയ്ക്ക് വേണ്ടി ആദ്യം മുതല്‍ പരിഗണിച്ചത് ദുല്‍ഖര്‍ സല്‍മാനെ മാത്രമാണ്. ഫഹദ് ഫാസിലിനെയും നിവിന്‍ പോളിയെയും ചിത്രത്തിന് വേണ്ടി പരിഗണിച്ചു എന്ന് പറയുന്നത് വ്യാജ വാര്‍ത്തയാണ്- മണിരത്‌നം വ്യക്തമാക്കി

മമ്മൂട്ടിയുടെ മകന്‍ ആയതുകൊണ്ടല്ല ചിത്രത്തിന് വേണ്ടി ദുല്‍ഖറിനെ പരിഗണിച്ചത്. ആ കഥാപാത്രത്തിന് ചേരുന്നതുകൊണ്ട് മാത്രമാണ്. അത് മമ്മൂട്ടിയായാലും മോഹന്‍ലാല്‍ ആയാലും അങ്ങനെയേ തന്റെ ചിത്രത്തില്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കൂ എന്ന് മണിരത്‌നം പറഞ്ഞു. ആദ്യമായണത്രെ മണിരത്‌നം ഒരു റേഡിയ പരിപാടിയ്ക്ക് അഭിമുഖം നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X