ദുല്‍ഖര്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആലോചിക്കുന്നു

By Aswathi

അഭിനയത്തിന്റെ മേഖലയില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ കഴിവ് തെളിയിച്ചു. മമ്മൂട്ടിയുടെ മകനായതുകൊണ്ട് അഭിനയത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്നാണ് ദുല്‍ഖറിന്റെ ഓരോ ഘട്ടത്തിലും പ്രേക്ഷകര്‍ പറഞ്ഞത്.

എന്നാല്‍ പിതാവിന്റെ വഴിയില്‍ നിന്ന് അല്പം മാറി സഞ്ചരിയ്ക്കാന്‍ തന്നെയാണ് ദുല്‍ഖറിന്റെ തീരുമാനം. അഭിനയം മാത്രമല്ല, സംവിധാനവും ഒരു കൈ നോക്കാന്‍ ദുല്‍ഖര്‍ തയ്യാറാണ്.അധികം വൈകാതെ അങ്ങനെ ഒന്ന് സംഭവിയ്ക്കുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

dulquar

ഒരുപാട് കഥകള്‍ മലസ്സിലുണ്ട്. ഇന്ന് ഇന്റസ്ട്രിയില്‍ സംവിധാന മേഖലയില്‍ ഒരുപാട് യുവാക്കള്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു. അവര്‍ക്കിടയില്‍ പേനയെടുക്കുക വെല്ലുവിളിയാണ്. എന്നിരിക്കിലും ഒരു കൈ നോക്കും. പക്ഷെ അതെന്നാണെന്ന താരപുത്രന് കൃത്യമായി പറയാന്‍ കഴിയുന്നില്ല. അധികം വൈകാതെ അങ്ങനെ ഒരു മാറ്റം പ്രതീക്ഷിക്കാം എന്ന ഉറപ്പ് ദുല്‍ഖര്‍ നല്‍കി.

മണിരത്‌നം സംവിധാനം ചെയ്ത ഓ കാദല്‍ കണ്‍മണിയാണ് ദുല്‍ഖറിന്റെ ഒടുവിലത്തെ റിലീസ്. തെലുങ്കിലും തമിഴിലുമായി ഒരുക്കിയ ചിത്രം ലോകമെമ്പാടും മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X