ദുല്‍ഖറിന്റെ നല്ല ഗുണങ്ങള്‍ മമ്മൂട്ടിയില്‍ നിന്ന് വന്നതാണ്: അപര്‍ണ ഗോപിനാഥ്

By Aswini

നാടകങ്ങളില്‍ ശ്രദ്ധകൊടുത്തിരുന്ന അപര്‍ണ ഗോപിനാഥ് ഒരിക്കലും താനൊരു സിനിമാ നടി ആകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായാണ് എബിസിഡി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കുന്നത്.

അതോടെ മലയാള സിനിമയില്‍ അവസരങ്ങള്‍ വന്നു തുടങ്ങി. ഒന്നരവര്‍ഷത്തിനകം മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനും അവസരം കിട്ടി. മുന്നറിയിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ അപര്‍ണയ്ക്കും പ്രശംസകള്‍ ലഭിച്ചു. ഇപ്പോള്‍ വീണ്ടും രണ്ടര വര്‍ഷത്തിന് ശേഷം ദുല്‍ഖറിനൊപ്പം ചാര്‍ലി എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് അപര്‍ണ. ദുല്‍ഖറിനെയും മമ്മൂട്ടിയെയും കുറിച്ച് അപര്‍ണ പറയുന്നു. തുടര്‍ന്ന് വായിക്കാം...

ചാര്‍ലി എന്ന ചിത്രത്തില്‍

ദുല്‍ഖറിന്റെ നല്ല ഗുണങ്ങള്‍ മമ്മൂട്ടിയില്‍ നിന്ന് വന്നതാണ്: അപര്‍ണ ഗോപിനാഥ്

എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അപര്‍ണ ഗോപിനാഥും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചഭിനയിക്കുന്നത്.

ദുല്‍ഖറിനൊപ്പം വീണ്ടും

ദുല്‍ഖറിന്റെ നല്ല ഗുണങ്ങള്‍ മമ്മൂട്ടിയില്‍ നിന്ന് വന്നതാണ്: അപര്‍ണ ഗോപിനാഥ്

ചാര്‍ലിയുടെ ലൊക്കേഷനില്‍ വീണ്ടും എത്തിയപ്പോള്‍ സ്‌കൂളിലേക്ക് മടങ്ങിപ്പോകുന്ന അനുഭവമാണ് തോന്നിയെതെന്ന് അപര്‍ണ പറയുന്നു. രണ്ട് വര്‍ഷത്തെ ഗ്യാപ്പ് തോന്നുന്നതേയില്ല.

എബിസിഡി അനുഭവം

ദുല്‍ഖറിന്റെ നല്ല ഗുണങ്ങള്‍ മമ്മൂട്ടിയില്‍ നിന്ന് വന്നതാണ്: അപര്‍ണ ഗോപിനാഥ്

എബിസിഡി എന്റെ ആദ്യ ചിത്രമാണ്. മലയാള സിനിമയെ കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. പക്ഷെ രണ്ടാഴ്ചയ്ക്കകം ദുല്‍ഖറുമായി ഒരുപാട് അടുത്തു. ഒരുപാട് കാര്യങ്ങള്‍ പരസ്പരം സംസാരിച്ചു, പരസ്പരം ആശയങ്ങള്‍ കൈമാറി. ദുല്‍ഖര്‍ എന്റെ ഏറ്റവു അടുത്ത സുഹൃത്തായി.

മമ്മൂട്ടിയെ കണ്ടത്

ദുല്‍ഖറിന്റെ നല്ല ഗുണങ്ങള്‍ മമ്മൂട്ടിയില്‍ നിന്ന് വന്നതാണ്: അപര്‍ണ ഗോപിനാഥ്

എബിസിഡിയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ദുല്‍ഖറിലൂടെ തന്നെയാണ് മമ്മൂക്കയെ നേരിട്ട് കണ്ടത്. ഒരു നടനെന്നതിനെക്കാള്‍ മികച്ച അച്ഛനാണ് മമ്മൂട്ടിയെന്ന് അപര്‍ണ പറയുന്നു. അതിന് ശേഷമാണ് മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്

മമ്മൂട്ടിയും ദുല്‍ഖറും

ദുല്‍ഖറിന്റെ നല്ല ഗുണങ്ങള്‍ മമ്മൂട്ടിയില്‍ നിന്ന് വന്നതാണ്: അപര്‍ണ ഗോപിനാഥ്

രണ്ട് പേരും വളരെ നല്ലവരാണ്. ദുല്‍ഖറിനെവിടെ നിന്നാണ് ഇത്രയധികം നന്മ എന്ന് മനസ്സിലായത് മമ്മൂക്കയെ കണ്ടശേഷണാണ്- അപര്‍ണ പറഞ്ഞു.

മലയാളം അറിയില്ല

ദുല്‍ഖറിന്റെ നല്ല ഗുണങ്ങള്‍ മമ്മൂട്ടിയില്‍ നിന്ന് വന്നതാണ്: അപര്‍ണ ഗോപിനാഥ്

ചെന്നൈയിലാണ് വളര്‍ന്നതൊക്കെ. വീട്ടില്‍ സംസാരിക്കുന്നത് തമിഴ് ആയതുകൊണ്ട് തനിക്ക് മലയാള ഭാഷ അത്ര നന്നായി അറിയില്ലെന്ന് അപര്‍ണ സമ്മതിച്ചു. തമിഴ് - ഹിന്ദി സിനിമകളാണത്രെ കാണാറുള്ളത്.

ഡബ്ബ് ചെയ്യാറില്ല

ദുല്‍ഖറിന്റെ നല്ല ഗുണങ്ങള്‍ മമ്മൂട്ടിയില്‍ നിന്ന് വന്നതാണ്: അപര്‍ണ ഗോപിനാഥ്

ഇന്റസ്ട്രിയില്‍ വന്നിട്ടിപ്പോള്‍ അഞ്ച് സിനിമകള്‍ ചെയ്തു. ഇതുവരെ ഒരു സിനിമയ്ക്കും സ്വയം ഡബ്ബ് ചെയ്തിട്ടില്ല. ഗ്യാങ്‌സ്റ്ററിന് ചെയ്തു. അതില്‍ തന്റെ ഡയലോഗ് ഏറിയതും ഇംഗ്ലീഷിലായിരുന്നു.

ഡബ്ബ് ചെയ്യാന്‍ ആഗ്രഹം

ദുല്‍ഖറിന്റെ നല്ല ഗുണങ്ങള്‍ മമ്മൂട്ടിയില്‍ നിന്ന് വന്നതാണ്: അപര്‍ണ ഗോപിനാഥ്

സ്വന്തം സിനിമയ്ക്ക് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷെ അത് അടുത്തൊന്നും നടക്കും എന്ന് തോന്നുന്നില്ല. മലയാള ഭാഷ പഠിയ്ക്കാനും ആഗ്രമുണ്ട്.

പിന്തുണ ലഭിയ്ക്കുന്നു

ദുല്‍ഖറിന്റെ നല്ല ഗുണങ്ങള്‍ മമ്മൂട്ടിയില്‍ നിന്ന് വന്നതാണ്: അപര്‍ണ ഗോപിനാഥ്

ഭാഷ സിനിമാ അഭിനയത്തിന് ഒരു തടസ്സമേ അല്ല എന്നാണ് എന്റെ വിശ്വാസം. ഒപ്പം ജോലിചെയ്യുന്നവരില്‍ നിന്ന് നല്ല പിന്തുണ ലഭിക്കാറുണ്ട്. അതിന് ഞാനെല്ലാവരോടും നന്ദിയുള്ളവളാണ്- അപര്‍ണ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X