Don't Miss!
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
'വെറുതേ വളച്ചൊടിക്കല്ലേ, ദുല്‍ഖറിന് സുന്ദരിയായ ഒരു ഭാര്യയുണ്ട്'
മലയാള സിനിമയിലെയും തമിഴകത്തെയും മികച്ച താരജോഡികളാണ് ഇപ്പോള്‍ നിത്യ മേനോനും ദുല്‍ഖര്‍ സല്‍മാനും. ഉസ്തദാസ് ഹോട്ടല്‍, 100 ഡെയ്സ് ഓഫ് ലവ് എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകര്‍ ഈ തീരുമാനത്തിലെത്തിയതെങ്കില് ഓ കാദല്‍ കണ്മണി എന്ന ഒറ്റചിത്രത്തിലൂടെയാണ് തമിഴകം ഈ സത്യം അംഗീകരിച്ചത്.
സ്ക്രീനില്‍ മികച്ച കെമിസ്ട്രി ദുല്‍ഖറിനും നിത്യയ്ക്കും ഉണ്ടാകാം. എന്നാല്‍ യഥാര്‍ത്ഥ ജീവിത്തതില്‍ ഇരുവരും തമ്മില്‍ ആനയും അമ്പഴവും എന്നപോലെ വ്യത്യാസം ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
താന്‍ പരിചയപ്പെട്ടതില്‍, എപ്പോവും പോസിറ്റീവായിരിക്കുന്നതും സന്തോഷവാനായിരിക്കുന്നതുമായ ഒരു വ്യക്തി ദുല്‍ഖര്‍ സല്‍മാനാണെന്ന് നിത്യ പറയുന്നു. പ്രമുഖ തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ദുല്‍ഖര്‍ നിത്യ, നിത്യ ദുല്‍ഖര്‍ എന്ന് അവതാരക ആവര്‍ത്തിച്ച് തിരിച്ചും മറിച്ചും ചോദിച്ചപ്പോള്‍ നിത്യ പറഞ്ഞു, അതിനെ വളച്ചൊടിയ്ക്കാന്‍ ശ്രമിക്കല്ലെ. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. ദുല്‍ഖറിന് സുന്ദരിയായ ഒരു ഭാര്യയുണ്ട് എന്ന്