ദുല്‍ഖറിന്റെ സൗന്ദര്യത്തിലും അഭിനയത്തിലും ദീപ്തി സതി വീണു!

By Aswathi

ലാല്‍ ജോസിന്റെ സിനിമകളിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നായികമാര്‍ക്കെല്ലാം സിനിമയില്‍ നല്ല ഭാവി തന്നെ ലഭിച്ചിട്ടുണ്ട്. ആ നിരയില്‍ ഒടുവിലത്തെ കണ്ണിയാണ് ദീപ്തി സതി. നീന എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദീപ്തി സതി പ്രേക്ഷകരുടെ മനം കവര്‍ന്നു.

അടുത്തിടെ കപ്പ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദീപ്തി തന്റെ ഇഷ്ടനടനെ കുറിച്ച് വാചാലയായി. മറ്റാരുമല്ല, ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖിന്റെ അഭിനയത്തിലും സൗന്ദര്യത്തിലും ദീപ്തി സതി വീണുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

ദുല്‍ഖറിനോട് ക്രഷ്

ദുല്‍ഖറിന്റെ സൗന്ദര്യത്തിലും അഭിനയത്തിലും ദീപ്തി സതി വീണു!

കപ്പ ടിവിയിലെ സ്റ്റാര്‍ ജം ഷോയില്‍ സംസാരിക്കവെയാണ് ദീപ്തി സതി ദുല്‍ഖറിനോട് തനിക്ക് ക്രഷാണെന്ന് പറഞ്ഞത്.

ദുല്‍ഖര്‍ അനുഗ്രഹീയ കലാകാരന്‍

ദുല്‍ഖറിന്റെ സൗന്ദര്യത്തിലും അഭിനയത്തിലും ദീപ്തി സതി വീണു!

ദുല്‍ഖര്‍ അനുഗ്രഹീയ കലാകാരന്‍ എന്നാണ് ദീപ്തിയുടെ അഭിപ്രായം. സൗന്ദര്യവും അഭിനയിക്കാനുള്ള കഴിവും അദ്ദേഹത്തിന് അറിഞ്ഞ് നല്‍കിയിട്ടുണ്ടെന്ന് നടി പറഞ്ഞു.

എല്ലാ വേഷത്തിനും യോഗ്യന്‍

ദുല്‍ഖറിന്റെ സൗന്ദര്യത്തിലും അഭിനയത്തിലും ദീപ്തി സതി വീണു!

എല്ലാ ഇന്റസ്ട്രിയിലും ദുല്‍ഖറിന് തിളങ്ങാന്‍ സാധിക്കുമെന്നും ദീപ്തി പറയുന്നു. ഏത് റോളിലും നടന്‍ യോഗ്യനാണത്രെ

ഓകെ കണ്‍മണി ഇഷ്ട ചിത്രം

ദുല്‍ഖറിന്റെ സൗന്ദര്യത്തിലും അഭിനയത്തിലും ദീപ്തി സതി വീണു!

ദുല്‍ഖറിന്റെ കണ്ടതില്‍ ഇപ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഓകെ കണ്‍മണിയാണെന്നും ദീപ്തി പറഞ്ഞു. ചിത്രം താന്‍ പൂര്‍ണമായും ആസ്വദിച്ചാണ് കണ്ടത്.

ദുല്‍ഖറിന്റെ മികച്ച പെയര്‍

ദുല്‍ഖറിന്റെ സൗന്ദര്യത്തിലും അഭിനയത്തിലും ദീപ്തി സതി വീണു!

ദുല്‍ഖറിന്റെ മികച്ച പെയര്‍ നിത്യ മേനോന്‍ ആണെന്നും ദീപ്തി സതി പറയുന്നു. സമകാലിക സിനിമയില്‍ ഏറ്റവും മികച്ച ജോഡികള്‍ ദുല്‍ഖറും നിത്യയുമാണത്രെ.

ലാല്‍ ജോസിന്റെ നീന

ദുല്‍ഖറിന്റെ സൗന്ദര്യത്തി

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തിയിപ്പോള്‍ വെള്ളിത്തിരയില്‍ എത്തിയിരിക്കുന്നത്. നീന എന്ന ചിത്രത്തിന്റെ വിജയം ദീപ്തിയെ പോലൊരു നടിയെ കിട്ടിയതാണെന്നാണ് ലാല്‍ജോസ് പറയുന്നത്.

മിസ് കേരള

ദുല്‍ഖറിന്റെ സൗന്ദര്യത്തിലും അഭിനയത്തിലും ദീപ്തി സതി വീണു!

പാതി മലയാളിയായ ദീപ്തി സതി മുന്‍ മിസ് കേരളയാണ്. 2012 ലാണ് ദീപ്തി മിസ് കേരള പട്ടമണിഞ്ഞത്. 2014 ല്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഫൈനലിസ്റ്റ് ചെയ്യ്‌പ്പെട്ടവരുടെ കൂട്ടത്തില്‍ ദീപ്തിയുമുണ്ടായിരുന്നു. ഫെമിന മിസ് ടാലെന്റ് വിശേഷണത്തിനും ദീപ്തി അര്‍ഹയായി

ഇനി സിനിമ മാത്രം

ദുല്‍ഖറിന്റെ സൗന്ദര്യത്തിലും അഭിനയത്തിലും ദീപ്തി സതി വീണു!

ഇനി സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് തന്റെ തീരുമാനമെന്ന് ദീപ്തി വ്യക്തമാക്കി. വ്യത്യസ്തമായ ഒത്തിരി വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ട്. അതേ സമയം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതില്‍ താത്പര്യമില്ലെന്നും ഒന്നില്‍ നിന്ന് ഒന്ന് വ്യത്യസ്തമായ വേഷങ്ങളേ തിരഞ്ഞെടുക്കുകയുള്ളൂ എന്നും ദീപ്തി വ്യക്തമാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X