»   » അങ്ങനെ സംഭവിച്ചാല്‍ സഹിക്കാന്‍ കഴിയില്ല, അത് വല്ലാതെ വിഷമിപ്പിക്കുമെന്ന് ദുല്‍ഖര്‍, കാര്യമെന്താ??

അങ്ങനെ സംഭവിച്ചാല്‍ സഹിക്കാന്‍ കഴിയില്ല, അത് വല്ലാതെ വിഷമിപ്പിക്കുമെന്ന് ദുല്‍ഖര്‍, കാര്യമെന്താ??

By: Nihara
Subscribe to Filmibeat Malayalam

മെഗാസ്റ്റാറിന്റെ മകന്‍ എന്നതിനേക്കാളുപരി തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് ദുല്‍ഖര്‍ സല്‍മാന്‍. തുടക്കത്തില്‍ സ്റ്റീരിയോ ടൈപ്പായിരുന്നുവെങ്കിലും പിന്നീട് ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രമാണ് താരത്തെ തേടിയെത്തിയത്. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ഇതിനിടയില്‍ താരത്തെ തേടിയെടുത്തു.

ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞു മാലാഖയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായാണ് ഇപ്പോള്‍ പ്രേക്ഷകരും സിനിമാലോകവും ഒന്നടങ്കം കാത്തിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് മകള്‍ ജനിച്ച വാര്‍ത്ത ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്. മമ്മൂട്ടിയെന്ന നടനേയും അച്ഛനേയും ഒരുപോലെ അടുത്തറിയുന്ന മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. താനൊരു അച്ഛനായി കഴിഞ്ഞതിനു ശേഷമുള്ള അനുഭവത്തെക്കുറിച്ചാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.

കഥ കേള്‍ക്കുമ്പോള്‍ ആകാംക്ഷ കൂടുതലാണ്

മമ്മൂട്ടിയെന്ന നടനും വാപ്പച്ചിയും രണ്ടു വ്യക്തികളാണെന്നാണ് ഡിക്യു പറയുന്നത്. സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ വാപ്പച്ചി കാണിക്കുന്ന ആകാംക്ഷയും ആവേശവും തന്നെക്കാള്‍ കൂടുതലാണ്. അടുണ്ടാക്കുന്ന പോത്സാഹനവും ആവേശവും വലുതാണെന്നും താരപത്രന്‍ പറയുന്നു.

നടനും അച്ഛനും തമ്മിലുള്ള സംഘര്‍ഷം കാണാന്‍ രസമാണ്

മമ്മൂട്ടിയിലെ നടനെയും അച്ഛനെയും അടുത്തറിയുന്ന ദുല്‍ഖര്‍ പറയുന്നത് ഈ സംഘര്‍ഷം കാണാന്‍ രസമാണെന്നാണ്. ഷൂട്ട് കഴിഞ്ഞ് വരാന്‍ ലേറ്റായാല്‍ എന്തിനാ ഇത്രയും വൈകിയത്. നേരത്തെ ഷൂട്ട് തീര്‍ക്കാന്‍ പറഞ്ഞൂടായിരുന്നോ എന്ന് ചോദിക്കും. ഫൈറ്റ് സീനുകള്‍ ചെയ്യുമ്പോള്‍ റിസ്‌ക് എടുക്കരുത് സൂക്ഷിക്കണം എന്നു പറയാറുണ്ട്. അങ്ങനെ പറഞ്ഞ ആളാണ് ഗ്രേറ്റ് ഫാദരിലെ ഫൈറ്റ് ചെയ്തത്.

എല്ലാം സ്വയം ചെയ്യും

എല്ലാം സ്വയം ചെയ്യും നമ്മള്‍ ചെയ്താല്‍ പക്കാ അച്ഛനാകും. മമ്മൂട്ടിയെന്ന നടനെയും അച്ഛനെയും കുറിച്ചാണഅ ദുല്‍ഖര്‍ പറയുന്നത്. ഇതൊക്കെ കൃത്യമായി ആസ്വദിക്കാറുണ്ടെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ഏറ്റവും വലിയ അവാര്‍ഡ് അതാണ്

സിനിമയില്‍ വന്നിട്ട് ആറു വര്‍,മായെങ്കിലും താന്‍ ഒരിക്കലും മാറിയിട്ടില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. പ്രശസ്തി കൂടുന്നതിനനുസരിച്ച് ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് ആയുസ്സു കുറവാണെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.

നല്ല സിനിമകളുടെ ലിസ്റ്റില്‍ എന്റെ സിനിമയും ഇടം പിടിക്കണം

ഒരു വര്‍ഷമിറങ്ങുന്ന നല്ല സിനിമകളുടെ കൂട്ടത്തില്‍ സ്വന്തം സിനിമകളും ഉണ്ടാവണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. അങ്ങനെ വന്നില്ലെങ്കില്‍ സിനിമ തിരഞ്ഞെടുക്കുന്നതില്‍ എന്തോ പിഴവുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

English summary
Dulquer Salman about his family and cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam