ദുല്‍ഖറിനെ തിരഞ്ഞെടുത്തത് നന്നായിയെന്ന് രഞ്ജിത്ത്
ദുല്‍ഖര്‍ സല്‍മാന് സിനിമയോടുള്ള പാഷനെ കുറിച്ച് കഴിഞ്ഞ ദിവസം രഞ്ജിത്ത് പറഞ്ഞിരുന്നു. ദുല്‍ഖറിന്റെ സിനിമയോടുള്ള പാഷന്‍ അപാരമാണെന്നാണ് അന്ന് രഞ്ജിത്ത് പറഞ്ഞിരുന്നത്. 'ഞാന്‍' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ സമയത്തായിരുന്നു അത്.
രഞ്ജിത്ത്- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് ഞാന്‍. കെടിഎന്‍ കൊട്ടൂരിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്തത ചിത്രത്തില്‍ കൊട്ടൂര്‍ എന്ന കഥാപാത്രത്തോട് ദുല്‍ഖര്‍ പൂര്‍ണമായും നീതി പുലര്‍ത്തി എന്നാണ് പ്രേക്ഷകാഭിപ്രായം. അത് തന്നെയാണ് രഞ്ജിത്തിനും പറയാനുള്ളത്.

ചിത്രത്തില്‍ കെ ടി എന്‍ കൊട്ടൂരിനെ അവതരിപ്പിക്കാന്‍ താന്‍ ദുല്‍ഖര്‍ സല്‍മാനെ തിരഞ്ഞെടുത്തത് നന്നായിയെന്ന് രഞ്ജിത്ത് പറഞ്ഞു. തന്റെ കഴിവ് നേരത്തെ പ്രകടിപ്പിച്ച നടനാണ് ദുല്‍ഖര്‍. കെടി എന്‍ കൊട്ടൂരിനെ അവതരിപ്പിക്കാന്‍ ആ പ്രായത്തിലുള്ള ഒരാള്‍ വേണമായിരുന്നു. ദുല്‍ഖറിന് അതിന് സാധിക്കുമെന്ന് എനിക്ക് തോന്നി. ആ കഥാപാത്രമായി ദുല്‍ഖറിനെ തിരഞ്ഞെടുത്തത് നല്ല ചോയിസായിരുന്നു- രഞ്ജിത്ത് പറഞ്ഞു.
കെ മാധവന്റെ ജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചരിത്രത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന യുവത്വത്തിന് വേണ്ടിയാണ് ഇത്തരം സിനിമകളെന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി.
രണ്ട് തരത്തിലുള്ള യുവജനങ്ങളാണുള്ളത്. ആദ്യത്തെ കൂട്ടര്‍ക്ക് ഡാന്‍സും പാട്ടുമെല്ലാം ഇഷ്ടമാണ്. എന്നാല്‍ അടുത്ത കൂട്ടര്‍ക്ക് ഇതോടൊപ്പം തന്നെ ചരിത്രത്തെപ്പറ്റിയും ഐതിഹ്യങ്ങളെപ്പറ്റിയുമെല്ലാം കൂടുതലായി അറിയണമെന്ന് ആഗ്രഹമുള്ളവരാണ്.
കേരളത്തില്‍ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമരസേനാനികളില്‍ അവസാന വ്യക്തിയാണ് കെ മാധവന്‍. വളരെ ആഭിജാത്യമുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം തന്റെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് വേറിട്ട ജീവിതവുമായി മുന്നോട്ട് പോയി. ആ ജീവിതം സിനിമയാക്കണമെന്ന് തനിക്ക് തോന്നി- രഞ്ജിത്ത് വ്യക്തമാക്കി.


Click it and Unblock the Notifications











