»   »  താരകുടുംബത്തിലെ ഇളം തലമുറക്കാരന് സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ കണ്ണില്ല, താരപദവിയെ പേടിയാണ്, കാരണം ?

താരകുടുംബത്തിലെ ഇളം തലമുറക്കാരന് സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ കണ്ണില്ല, താരപദവിയെ പേടിയാണ്, കാരണം ?

Posted By: Nihara
Subscribe to Filmibeat Malayalam

സൂപ്പര്‍താര പദവിയെ ഇത്രമേല്‍ ഭയക്കുന്ന യുവതാരം !!
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രന്‍ എന്നതിനുമപ്പുറത്ത് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത ഡിക്യു വളരെപ്പെട്ടെന്നാണ് പ്രേക്ഷക മനസ്സിലേക്ക് ഇടിച്ചു കയറിയത്. തുടക്കത്തില്‍ അല്‍പ്പം സ്റ്റീരിയോ ടൈപ്പായിരുന്നുവെങ്കിലും പിന്നീട് ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായാണ് ഡിക്യു എത്തിയത്.

പ്രേക്ഷകര്‍ ഏവരും ഉറ്റുനോക്കുകയാണ് ഈ താരകുടുംബത്തിലേക്ക്. ഡുല്‍ഖര്‍ സല്‍മാനും അമാലിനും മകള്‍ ജനിച്ചിട്ട് കുറച്ചു ദിവസങ്ങളായതേ ഉള്ളൂ. കുഞ്ഞുമാലാഖയെ ലഭിച്ച കാര്യത്തെക്കുറിച്ച് ഫേസ് ബുക്കിലൂടെ ഡിക്യു തന്നെയാണ് ആരാധകരെ അറിയിച്ചത്. ദുല്‍ഖറിന്റെ മകളെ കാണാനായി സിനിമാലോകത്തു നിന്നും നിരവധി പേര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ മകളുടെ ഫോട്ടോ കാണാന്‍ വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് ഇപ്പോഴും തുടങ്ങുകയാണ്.

അങ്ങനെ സംഭവിച്ചാല്‍ സഹിക്കാന്‍ കഴിയില്ല, അത് വല്ലാതെ വിഷമിപ്പിക്കുമെന്ന് ദുല്‍ഖര്‍, കാര്യമെന്താ??

താരപുത്രന്‍ ഇമേജിനും അപ്പുറത്തേക്കുള്ള വളര്‍ച്ച

താര കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തുന്നവര്‍ താരമയാണ് വരുന്നത് തന്നെ. തലയ്ക്ക് മുകളില്‍ താരപദവി ഉണ്ടെങ്കിലും അഭിനയത്തിലൂടെ അത് തെളിയിച്ചു കഴിഞ്ഞ താരം കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ കാലം കൊണ്ടു തന്നെ സിനിമയില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ ഈ കലാകാരന് കഴിഞ്ഞു.

അംഗീകാരങ്ങളും തേടിയെത്തി

നിരവധി ചിത്രങ്ങളുമായി സിനിമയില്‍ സജീവമായ ദുല്‍ഖര്‍ സല്‍മാനെ തേടി നിരവധി പുരസ്‌കാരങ്ങലും എത്തി. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരവും ദുല്‍ഖര്‍ സ്വന്തമാക്കിയിട്ടുണ്ട്. നടനെന്ന രീതിയില്‍ വളരെ പെട്ടെന്നാണ് ഡിക്യു കഴിവു തെളിയിച്ചത്.

അസൂയാവാഹമായ വളര്‍ച്ച

മറ്റ് താരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന തരത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ വളര്‍ച്ച. ചെയ്യുന്നതെല്ലാം മികച്ച കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഡിക്യു സെലക്റ്റീവാണ്.

നടനെന്ന രീതിയില്‍ ലഭിച്ച സ്വീകാര്യത

യുവതലമുറയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ചെറുപ്പക്കാരുടെ ഹരമായി മാറിയിരിക്കുന്ന ഡിക്യവിന് നിരവധി പരസ്യ ചിത്രങ്ങളും ലഭിക്കുന്നുണ്ട്. പ്രേക്ഷകരില്‍ ിത്രയുമധികം സ്വാധീനം ചെലുത്താന്‍ കഴിയുന്നതിനാല്‍ത്തന്നെയാണ് പരസ്യക്കാര്‍ താരത്തെ തേടിയെത്തുന്നത്.

സൂപ്പര്‍താര പദവിയെക്കുറിച്ച്

മെഗാസ്റ്റാറിന്റെ മകനായ സൂപ്പര്‍ സ്റ്റാര്‍ ഇത്തരത്തിലുള്ള പദവിയൊന്നും തനിക്ക് വേണ്ടെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. സിനിമയില്‍ സജീവമായ അതുല്യ പ്രതിഭകള്‍ക്കാമ് സൂപ്പര്‍ സ്റ്റാര്‍ പദവി ചേരുകയെന്നും ഡിക്യു പറഞ്ഞു.

പെടടെന്നു വരുന്ന താരപദവി നില നില്‍ക്കില്ല

ഒന്നോ രണ്ടോ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി പരലെയും സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാരുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള താരപദവി നിലനില്‍ക്കില്ലെന്നാണ് ദുല്‍ഖറിന്റെ അഭിപ്രായം.

നടനെന്ന നിലയില്‍ സ്വീകരിക്കപ്പെടുമ്പോള്‍

ഒരു നടന്‍ എന്ന നിലയില്‍ കൂടുതലായി അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട്. തന്റെ കഥാപാത്രങ്ങള്‍ക്ക് മാസ് ഇന്‍ട്രോ വേണമെന്ന് ആവശ്യപ്പെടാറില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

English summary
Dulquer Salman about stardom.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam