twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2 മണിക്കൂറില്‍ ഒരു സിനിമ! വിപ്ലവത്തിലൂടെ ഗിന്നസ് റെക്കോര്‍ഡ്! അനുഭവം പങ്കുവെച്ച് എറിക് ജോണ്‍സണ്‍!

    |

    പുതുപുത്തന്‍ സങ്കേതിക വിദ്യകള്‍ അരങ്ങുവാഴുന്ന ഇന്നത്തെക്കാലത്ത് സിനിമാമേഖലയിലും അത്തരത്തിലുള്ള മാറ്റങ്ങള്‍ പ്രകടമാണ്. ദൃശ്യമികവിലും പാട്ടിലും പശ്ചാത്തല സംഗീതത്തിലുമൊക്കെ മലയാള സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. മാസങ്ങളോളമെടുത്താണ് പലരും സിനിമ ചിത്രീകരിക്കുന്നത്. അക്കാര്യത്തിലാണ് വിപ്ലവമെന്ന സിനിമ വ്യത്യസ്തമാവുന്നത്. 2 മണിക്കൂര്‍ കൊണ്ട് ഒറ്റഷോട്ടില്‍ ചിത്രീകരിച്ച സിനിമയായ വിപ്ലവത്തെത്തേടി ഗിന്നസ് റെക്കോര്‍ഡ് നേട്ടവും എത്തിയിരുന്നു. റിലീസിന് മുന്‍പ് തന്നെ സിനിമയുടെ ട്രെയിലര്‍ ശ്രദ്ധേയമായി മാറിയിരുന്നു. ആഗസ്റ്റിലായിരുന്നു സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് എറിക് ജോണ്‍സണ്‍ ഫില്‍മിബീറ്റുമായി സംസാരിച്ചിരുന്നു.

    എഞ്ചീനിയര്‍ ജോലി ഉപേക്ഷിച്ചായിരുന്നു എറിക് സംഗീതമെന്ന ലക്ഷ്യത്തിന് പിന്നാലെ സഞ്ചരിച്ചത്. പരസ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു തുടക്കത്തില്‍ പ്രവര്‍ത്തിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സിലെ പാട്ടുകളെഴുതിയ ദിനു മോഹനാണ് തന്നെ വിപ്ലവത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറയുന്നു. ദിനുവിനൊപ്പം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. ആ പരിചയമാണ് വിപ്ലവത്തിലേക്ക് എത്തിച്ചത്. താന്‍ ഈ സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ചിത്രത്തേടി റെക്കോര്‍ഡ് എത്തിയിരുന്നു. ഒമര്‍ ലുലുവായിരുന്നു ഇത് കൈമാറിയത്. പിന്നീട് മോഹന്‍ലാലിന്റെ പേജിലൂടെ ടീസര്‍ ലോഞ്ച് ചെയ്തിരുന്നു.

    adsasdsd

    കന്നഡയിലാണ് ആദ്യമായി പ്രവര്‍ത്തിച്ചത്. മലയാളത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും എറിക് പറയുന്നു. പെണ്ണന്വേഷണം എന്ന ചിത്രത്തിനായി ഗ്രിഗറി പാടിയ പെണ്ണ് കെട്ടണം കണ്ണുകെട്ടണം എന്ന പാട്ടിന് ഈണമൊരുക്കിയത് എറിക്കാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന ഗാനം ശ്രദ്ധേയമായി മാറിയിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കും ബര്‍ത് ഡേ സോംഗൊരുക്കിയതിന് പിന്നാലെയായാണ് എറിക്കിനെക്കുറിച്ച് കൂടുതല്‍പേര്‍ അറിഞ്ഞ് തുടങ്ങിയത്. ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ വിപ്ലവത്തിനൊപ്പമായിരുന്നു പിന്നീട് അദ്ദേഹം ചേര്‍ന്നത്. എന്നെന്നും നെഞ്ചേറ്റാവുന്ന തരത്തിലുള്ള ഗാനങ്ങള്‍ കംപോസ് ചെയ്യാനുള്ള മികച്ച അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തട്ടെയെന്ന ആശംസയോടെയായിരുന്നു സംസാരം അവസാനിപ്പിച്ചത്.

    English summary
    Erik Johnson About Viplvam Experinece
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X