India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്ലെസ്ലി മോശമായി തൊട്ടിട്ടുണ്ടോ? അതൊക്കെ ഇങ്ങനെയാണ് പുറത്ത് വന്നതെന്ന് അറിഞ്ഞ ദില്‍ഷയുടെ പ്രതികരണം

  |

  ബിഗ് ബോസ് നാലാം സീസണിന്റെ ഫിനാലെയിലേക്ക് എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ കേട്ടത് ബ്ലെസ്ലിയും ദില്‍ഷയും തമ്മിലുള്ള സൗഹൃദമാണ്. ദില്‍ഷയോട് പ്രണയാഭ്യര്‍ഥന നടത്തിയ ബ്ലെസ്ലി അവളെ മോശമായി സ്പര്‍ശിച്ചു എന്നൊക്കെയാണ് ചിലര്‍ പറഞ്ഞുണ്ടാക്കിയത്. ബ്ലെസ്ലി അതിര്‍വരമ്പുകള്‍ കടന്ന് വന്നതായിട്ടുള്ള ആരോപണവും വന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് ദില്‍ഷയിപ്പോല്‍.

  Dilsha About Bad Touch | റോബിനും ബ്ലെസ്ലിയും തമ്മിലുള്ള പ്രശ്നം ദിൽഷ പറയുന്നു | *Interview

  ഒരാള്‍ക്ക് എന്നോട് ഇഷ്ടം തോന്നുന്നത് തെറ്റല്ല. എന്ന് കരുതി ഞാന്‍ ഫ്രണ്ട് ആയിട്ട് കാണുന്ന ആളിന്റെ സൗഹൃദം വേണ്ടെന്ന് വെക്കണമെന്ന് പറയുന്നതും ശരിയല്ല. കാരണം അവര്‍ എന്റെ ഫീലിങ്ങ്‌സിനെയും ബഹുമാനിക്കുന്നുണ്ട്. ഞാനെങ്ങനെ അതിനെ കാണുന്നുവെന്ന് അവര്‍ക്കറിയാം. അത്തരം അതിര്‍ വരമ്പുകള്‍ ആരും തെറ്റിച്ചിട്ടില്ല.

  dilu

  എന്നോട് നീ ഇഷ്ടം പറഞ്ഞത് കൊണ്ട് നീയുമായി ഇനിയൊരു സൗഹൃദവും ഇല്ലെന്ന് പറയുന്നതിനോട് എനിക്ക് തോന്നിയിട്ടില്ലെന്നാണ് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ദില്‍ഷ പറഞ്ഞത്.

  Also Read: ലാലേട്ടന്റെ അനിയത്തിയാവാന്‍ പോയി, സംവിധായകന്‍ പറഞ്ഞത് കേട്ട് സങ്കടത്തിലായി! വെളിപ്പെടുത്തി നടി സരിത ബാലകൃഷ്ണൻ

  ബ്ലെസ്ലി എപ്പോഴെങ്കിലും മോശമായി പെരുമാറിയെന്ന് തോന്നുന്നുണ്ടോ?

  ബ്ലെസ്ലിയെ എന്റെ സഹോദരനായിട്ടാണ് കാണുന്നതെന്ന് ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഞാന്‍ കാണുമ്പോള്‍ അവനെന്നെ തൊട്ടെന്ന് കരുതി വേറൊരു രീതിയില്‍ ചിന്തിക്കേണ്ടതില്ല. അവനും ആ രീതിയില്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വിശ്വസിക്കാനൊട്ട് താല്‍പര്യവുമില്ല. പുറത്തിറങ്ങിയ ശേഷം ആ വീഡിയോസ് കണ്ടപ്പോഴാണ് ഇതൊക്കെ ഈ രീതിയിലാണ് പോയതെന്ന് വരെ മനസിലായത്. എന്റെ ചിന്തയിലൊന്നും അതില്‍ ഇല്ലായിരുന്നു.

  Also Read: മോനിഷ നാല് വയസില്‍ അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ചു; അന്ന് നടന്ന സംഭവത്തെ കുറിച്ച് ഊര്‍മിള ഉണ്ണി

  dilu

  ബാത്ത്‌റൂമില്‍ പോവുമ്പോള്‍ സൂക്ഷിക്കണമെന്നടക്കം റോബിന്‍ നല്‍കിയ ഉപദേശമെന്തിന്?

  പുറത്ത് ഞങ്ങളെ കുറിച്ച് മോശമായ രീതിയില്‍ പ്രചരിക്കുന്നുണ്ടെന്നുള്ള സൂചനയാണ് റോബിന്‍ നല്‍കിയത്. രണ്ട് പേര്‍ക്കും ബാധിക്കാത്ത രീതിയില്‍ മുന്നോട്ട് പോവണം എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ അവനെ സൂക്ഷിക്കണം, അവന്‍ ഉപദ്രവിക്കും എന്ന് അര്‍ഥം വരുന്നില്ല.

  Also Read: ഐവി ശശിയുമായിട്ടുള്ള കല്യാണം നടക്കാന്‍ കാരണം ജയനാണെന്ന് നടി സീമ; ഭർത്താവിൻ്റെ വേർപാടിനെ കുറിച്ചും നടി

  ജാസ്മിന്‍ സ്വയം ഇറങ്ങി പോയതിനെ പറ്റി ദില്‍ഷയുടെ അഭിപ്രായം..

  എന്നെ സംബന്ധിച്ചിടത്തോളം ജാസ്മിന് ഇനിയും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമായിരുന്നു എന്നാണ് തോന്നിയത്. അവള്‍ക്ക് അവളുടേതായ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അവള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ജാസ്മിനേ അറിയൂ. ഇനിയും നിന്നാല്‍ അതിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായാലോ, എന്തായാലും അവളുടെ നല്ലതിന് വേണ്ടിയാവും പോയതെന്ന് തോന്നുവെന്ന് ദില്‍ഷ പറയുന്നു.

  English summary
  Exclusive Interview: Dilsha Prasannan About Bad Touch And Blesslee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X