»   » മോഹന്‍ലാലിന്റെയും ഫഹദ് ഫാസിലിന്റെയും അഭിനയം തമ്മില്‍ ഒരു സാമ്യതയുണ്ട്! ആര്‍ക്കെങ്കിലും മനസിലായോ?

മോഹന്‍ലാലിന്റെയും ഫഹദ് ഫാസിലിന്റെയും അഭിനയം തമ്മില്‍ ഒരു സാമ്യതയുണ്ട്! ആര്‍ക്കെങ്കിലും മനസിലായോ?

Posted By: Teresa John
Subscribe to Filmibeat Malayalam

അഭിനയമെന്നത് മുഖം കൊണ്ട് മാത്രം കാണിക്കുന്ന കോമളിത്തരമല്ലെന്ന് തെളിയിച്ച പല താരങ്ങളും ഇന്നും സിനിമയില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. അഭിനയിക്കുന്ന രംഗത്തിനനുസരിച്ച് മുഖം, ശരീരം, കൈ വിരലുകളില്‍ പോലും ഭാവങ്ങള്‍ വരുത്തുന്ന മലയാള സിനിമയുടെ നടന വിസ്മയമായ മോഹന്‍ലാലിനെ സിനിമയിലേക്കെത്തിച്ച സംവിധായകനായിരുന്നു ഫാസില്‍.

പ്രായത്തിലല്ല കാര്യം.. 21കാരൻ 28കാരിയെ ഭാര്യയാക്കുമ്പോൾ.. -ശൈലന്റെ 'ബോബി' റിവ്യൂ!!

ഏത് സീന്‍ കൊടുത്താലും ചളിപ്പില്ലാതെ അഭിനയിക്കും അതായിരുന്നു ഫാസില്‍ മോഹന്‍ലാലില്‍ കണ്ടിരുന്ന ഗുണം. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു നല്ല അഭിനേതാവിനെ വീട്ടില്‍ നിന്നും ഫാസില്‍ തന്നെ കണ്ടെത്തിയപ്പോള്‍ ഫഹദിനെ കുറിച്ച് മോഹന്‍ലാലും ഒരു ഡയലോഗ് തിരിച്ചു പറഞ്ഞു. അക്കാര്യം ഫാസില്‍ ഗ്രഹലക്ഷ്മിക്ക് കൊടുത്ത അഭിമുഖത്തിലാണ് തുറന്ന് പറയുന്നത്.

ഫാസിലിന്റെ സംഭാവന

1980 ല്‍ സംവിധായകന്‍ ഫാസില്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത താരമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ അഭിനയിച്ച് തുടങ്ങിയ മോഹന്‍ലാല്‍ ഇന്ന് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കെത്തിയ കാര്യം ഫാസില്‍ തന്നെ തുറന്ന്് പറയുകയാണ്.

പുതുമുഖത്തിനെ വെച്ച് സിനിമ

ഒരു പുതുമുഖത്തിനെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു ഫാസില്‍. അതിനെ കുറിച്ച് വീട്ടിലിരുന്നു സുഹൃത്തുമായി ചര്‍ച്ച ചെയ്യുമ്പോഴായിരുന്നു അന്ന് കോളേജില്‍ പഠിക്കുന്ന മകന്‍ ഫഹദ് വീട്ടിലേക്ക് വരുന്നത്.

ഫഹദിനെ നായകനാക്കാം


ഫഹദിനെ കണ്ട സുഹൃത്താണ് പുതുമുഖത്തിനെ എന്തിന് പുറത്ത് നിന്ന് അന്വേഷിക്കുന്നു വീട്ടില്‍ തന്നെ ഇല്ലേ എന്ന കാര്യം ആദ്യമായി പറഞ്ഞിരുന്നത്. അത് നല്ല ആശയമാണെന്ന് തോന്നി അന്ന് ഫഹദിനെ കൊണ്ട് ചെറിയൊരു ഇന്റര്‍വ്യൂ നടത്തി.

ആക്ടര്‍ ആവാനുള്ള കഴിവുണ്ട്


അവനില്‍ ഒരു ആക്ടര്‍ ആവാനുള്ള കഴിവുണ്ടെന്ന് അന്നത്തെ ഇന്റര്‍വ്യൂവില്‍ നിന്നും മനസിലായിരുന്നു. അതിനിടെ എവിടെ നിന്നോ മോഹന്‍ലാല്‍ വീട്ടില്‍ വന്നു. ഫഹദിനെ ഇന്റര്‍വ്യൂ ചെയ്ത വീഡിയോ കണ്ട് അഭിപ്രായം പറയാന്‍ ലാലിനോട് പറഞ്ഞു. കൊള്ളാം എന്നാണ് ലാലിന്റെ മറുപടി വന്നത്.

പ്രിയന്‍ വിളിക്കുന്നു

മോഹന്‍ലാല്‍ പോയതിന് പിന്നാലെ തന്നെ ചെന്നൈയില്‍ നിന്നും തന്നെ പ്രിയന്‍ വിളിച്ചിരുന്നു. പാച്ചി നിങ്ങള്‍ മോനേ വെച്ച് പടം ചെയ്യാന്‍ പോവുകയാണോ? ലാല്‍ ഇപ്പോള്‍ വിളിച്ചിരുന്നു. അവന്‍ ഒരു ചളിപ്പുമില്ലാതെ അഭിനയിക്കുന്നുണ്ടെന്നാണ് ലാല്‍ പറഞ്ഞിരിക്കുന്നതെന്നും പ്രിയന്‍ പറഞ്ഞിരുന്നു.

മുപ്പത് വര്‍ഷം പിറകിലേട്ട്..


ആ വാക്കുകള്‍ തന്നെ മുപ്പത് വര്‍ഷം പിന്നിലോട്ടാണ് ചിന്തിപ്പിച്ചതെന്ന് ഫാസില്‍ പറയുന്നു. കാരണം മോഹന്‍ലാലിന്റെ അഭിനയം കണ്ട് താന്‍ ആദ്യമായി അദ്ദേഹത്തിന് കൊടുത്ത കോംപ്ലിമെന്റ് ചളിപ്പില്ലാതെ അഭിനയിക്കും എന്നായിരുന്നു.

മോഹന്‍ലാലിന്റെ അഭിനയം


മോഹന്‍ലാല്‍ തനിക്ക് കിട്ടുന്ന വേഷത്തില്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് പലപ്പോഴും തെളിയിച്ചതാണ്. ഫാസില്‍ പറയുന്നതും അതാണ് ലാല്‍ ഒട്ടും ചളിപ്പില്ലാതെ അഭിനയിക്കുമെന്ന് പറയാന്‍ കഴിഞ്ഞത്.

ഫഹദും പെട്ടെന്ന് വന്നതല്ല

ഫഹദ് സിനിമയിലേക്ക് വന്നതും അങ്ങനെയാണ്. അല്ലാതെ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ സിനിമയിലേക്ക് വന്നതല്ലെന്നും ഫാസില്‍ പറയുന്നു.

സൂപ്പര്‍ താരം

ഇന്ന് അഭിനയം കൊണ്ട് മാത്രമാണ് ഫഹദ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്നത്. തന്റെ സിനിമകളെ എങ്ങനെ മികച്ചതാക്കാമെന്ന കാര്യം ഫഹദിന് നന്നായി അറിയാം. നിലവില്‍ നാല് സിനിമകളിലാണ് ഫഹദ് അഭിനയിക്കുന്നത്.

തമിഴ് സിനിമയിലും


മലയാളത്തിന് പുറമെ തമിഴിലും ഫഹദ് അഭിനയിക്കുന്നുണ്ട്. മോഹന്‍ രാജാ സംവിധാനം ചെയ്യുന്ന വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ആദ്യമായി തമിഴില്‍ അഭിനയിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 29 ന് തിയറ്ററുകളിലേക്കെത്തും.

English summary
Faasil Saying About Fahadh Faasil Debut in Film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam