»   » ജീവിതത്തില്‍ ഒരാള്‍ മാത്രമേ ആ ചോദ്യം ചോദിച്ചിട്ടുള്ളൂ, അവളെ ഞാന്‍ കെട്ടി, എന്താണ് ആ ചോദ്യം??

ജീവിതത്തില്‍ ഒരാള്‍ മാത്രമേ ആ ചോദ്യം ചോദിച്ചിട്ടുള്ളൂ, അവളെ ഞാന്‍ കെട്ടി, എന്താണ് ആ ചോദ്യം??

Posted By:
Subscribe to Filmibeat Malayalam

താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ബാലതാരമായും അവതാരകയായുമൊക്കെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ നസ്രിയ വളരെ പെട്ടെന്നാണഅ പ്രേക്ഷക മനസ്സിലേക്ക് ഇടം നേടിയത്. സിനിമാ കുടുംബത്തില്‍ നിന്നും എത്തിയ ഫഹദും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഇരുവരും വിവാഹതിരാവുന്നുവെന്ന വാര്‍ത്ത പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

എല്ലാവരോടും ചോദിക്കുന്നത് പോലെ വിവാഹ ശേഷം അഭിനയിക്കുമോയെന്നുള്ള ചോദ്യമാണ് നസ്രിയയും നേരിട്ടു കൊണ്ടിരിക്കുന്നത്. നസ്രിയ എവിടെയെന്നാണ് ആരാധകര്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. നല്ല അവസരം കിട്ടാത്തതാണോ, ഭര്‍ത്താവ് സമ്മതിക്കാത്തതാണോ, വേറെ വല്ല കാരണവുമാണോയെന്നാണ് പ്രേക്ഷകര്‍ ചോദിച്ചുകൊണ്ടിരുന്നത്.

നല്ലൊരു അവസരത്തിനു വേണ്ടി കാത്തിരിക്കുന്നു

നസ്രിയയെ പൂട്ടിയിട്ടൊന്നുമില്ല. മികച്ച അവസരത്തിനായി കാത്തിരിക്കുകയാണ് താരമെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. രണ്ടു പേരും ഒരുമിച്ച് അഭിനയിക്കില്ല.

അമേസിങ്ങ് വൈഫ്

നസ്രിയയെന്ന ഭാര്യയെക്കുറിച്ച് അമേസിങ്ങ് എന്നാണ് താരം പറയുന്നത് വിവാഹത്തിന് മുന്‍പ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സഹയിച്ചിരുന്നത് ഉമ്മയായിരുന്നുവെന്നാണ് താരം പറയുന്നത്.

നസ്രിയയെ നോക്കിയിരുന്നു

ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് നസ്രിയയെ ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവരെ നോക്കുന്ന പോലെ ആയിരുന്നില്ല അത്. പിന്നെ ഉമ്മയ്ക്കും അവളെ ഇഷ്ടമായിരുന്നു.

ഡോ, തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ ??

ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ട് പുരോഗമിക്കുന്നതിനിടയിലാണ് നസ്രിയ ആ ചോദ്യം ചോദിക്കുന്നത്. ഡോ തനിക്കെന്നെ കല്ല്യാണം കഴിക്കാന്‍ പറ്റുമോയെന്ന്. ഇനിയുള്ള ജീവിതത്തില്‍ തന്നെ ഞാന്‍ നോക്കിക്കോളാമെന്ന് അവള്‍ വാക്കും തന്നു. പരിചയപ്പെട്ടതില്‍ ഒരാള്‍ മാത്രമേ ആ ചോദ്യം ചോദിച്ചിട്ടിട്ടുള്ളൂ. അവരെ ഞാന്‍ കെട്ടുകയും ചെയ്തുവെന്നും ഫഹദ് പറഞ്ഞു.

ഒരുമിച്ച് അഭിനയിക്കുമോ ??

ഇരവുരും ഒരുമിച്ച് അഭിനയിക്കുമോയെന്നുള്ള കാര്യമൊക്കെ ആലോചിക്കേണ്ട കാര്യമാണെന്നാണ് ഫഹദ് പറയുന്നത്. അവള്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ല. നസ്രിയ അഭിനയിക്കുമ്പോള്‍ വീടു നോക്കി വീട്ടിലിരിക്കാനാണ് തന്റെ തീരുമാനം.

English summary
Fahad Fazil about Nazriya's comeback

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam