ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ്! തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍
ശ്രദ്ധേയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ഫഹദ് ഫാസില്‍. നടന്റെ സിനിമകള്‍ എപ്പോഴിറങ്ങിയാലും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. ഒന്നിനൊന്ന് മികച്ച സിനിമകളുമായിട്ടാണ് ഫഹദ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു മലയാളത്തിലെ മികച്ച നടന്‍മാരിലൊരാളായി ഫഹദ് മാറിയിരുന്നത്.
കൈനിറയെ സിനിമകളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന ചിത്രമാണ് താരത്തിന്റെതായി റീലിസിങ്ങിനൊരുങ്ങുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫഹദ് എത്തിയിരുന്നത്. തന്റെ ഡേറ്റ് പലര്‍ക്കും നല്‍കാറില്ലെന്ന ആരോപണത്തിന് മറുപടിയുമായിട്ടായിരുന്നു ഫഹദ് എത്തിയിരുന്നത്.

ഫഹദ് പറഞ്ഞത്
ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ തിരക്കേറിയ നടനായി മാറിയ താരം കൂടിയാണ് ഫഹദ് ഫാസില്‍. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായാണ് ഫഹദ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. കാര്‍ബണ്‍ എന്ന ചിത്രമായിരുന്നു ഫഹദിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. എം വേണു സംവിധാനം ചെയ്ത ഈ ചിത്രം പ്രമേയപരമായി ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായി മാറിയിരുന്നു. അടുത്തിടെയായിരുന്നു ഒരു വിഭാഗം ആളുകളുടെ സിനിമയില്‍ മാത്രം പ്രവര്‍ത്തിക്കുന്നെന്നും സീനിയര്‍ സംവിധായകര്‍ പോലും വിളിച്ചാല്‍ ഫോണടുക്കാന്‍ മടിക്കുന്ന വ്യക്തി തുടങ്ങിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫഹദ് എത്തിയത്.

തനിക്ക് താരജാഡകളില്ല
തനിക്ക് താരജാഡയില്ലെന്നും ആരോടും ഡേറ്റ് നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഫഹദ് പറയുന്നു. തനിക്കു കൂടി തൃപ്തികരമാകുന്ന എക്‌സൈറ്റ്‌മെന്റ് ചെയ്യിക്കുന്ന സിനിമയായിരിക്കണം. എന്റെ സിനിമകള്‍ ആളുകള്‍ കാണണമെന്നും എന്‍ജോയ് ചെയ്യണമെന്നുമാണ് ആഗ്രഹം. അതിനപ്പുറത്ത് വെറൊന്നും ചിന്തിക്കാനില്ല. സിനിമയില്‍ നിന്ന് എഴെട്ട് വര്‍ഷം മാറിനിന്നെങ്കിലും പ്രതീക്ഷയോടെയാണ് തിരിച്ചുവന്നതെന്നും ഫഹദ് പറയുന്നു.

കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുളള മാറ്റം
ഞാന്‍ മാറിപോയി ചില ആളുകളുടെ സിനിമകളില്‍ മാത്രം അഭിനയിക്കുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അതെന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ്. ഫഹദ് പറഞ്ഞു. നാനയുമായുളള അഭിമുഖത്തിലായിരുന്നു ഫഹദ് ഫാസില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മണിരത്‌നം ചിത്രം
അടുത്തിടെ മണിരത്‌നം ചിത്രം ചെക്ക ചിവന്ത വാനത്തില്‍ നിന്നും ഫഹദ് പിന്മാറിയത് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. തനിക്ക് വിശ്വാസമില്ലാതിരുന്നത് കൊണ്ടാണ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് ഫഹദ് പറഞ്ഞിരുന്നത്. അവസാന നിമിഷം വരെ ആ സിനിമ മനസില്‍ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നു ഫഹദ് പറഞ്ഞിരുന്നു

വരത്തന്‍
അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വരത്തനാണ് ഫഹദിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ സിനിമയായിട്ടാണ് സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 20നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് വരത്തന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ സിനിമകള്‍
വരത്തനു പുറമെ അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്, സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്‌സ്,ആണെങ്കിലും അല്ലെങ്കിലും, സൂപ്പര്‍ ഡീലക്‌സ് തുടങ്ങിയ സിനിമകളും ഫഹദിന്റെതായി റീലിസിങ്ങിനൊരുങ്ങുന്നവയാണ്.


Click it and Unblock the Notifications