»   » മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇനിയും കണ്ട് കൊതി തീര്‍ന്നിട്ടില്ല എന്ന് ഫഹദ്

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇനിയും കണ്ട് കൊതി തീര്‍ന്നിട്ടില്ല എന്ന് ഫഹദ്

Written By:
Subscribe to Filmibeat Malayalam

കഷണ്ടിത്തലയുമായി ഇന്റസ്ട്രിയിലേക്ക് വരുമ്പോള്‍ പേടിയുണ്ടായിരുന്നില്ലേ എന്ന് ഫഹദ് ഫാസിലിനോട് നേരെ ചൊവ്വേ എന്ന പരിപാടിയില്‍ ജോണി ലൂക്കോസ് ചോദിച്ചപ്പോള്‍ ഫഹദ് പറഞ്ഞു, ഇങ്ങനെയാണ് ഞാന്‍ കംഫര്‍ട്ടബിള്‍. കഥാപാത്രങ്ങള്‍ക്ക് വേണ്ടി രൂപത്തില്‍ മാറ്റം വരുത്തിയേക്കാം, പക്ഷെ താനെന്ന വ്യക്തിയെ മാറ്റേണ്ടതില്ലല്ലോ.

തമിഴില്‍ രജനികാന്തിനെ പോലെ നമ്മുടെ സൂപ്പര്‍സ്റ്റാര്‍സ് പൊതു പരിപാടിയില്‍ വരുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍, അതോരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. പിന്നെ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലാണെങ്കില്‍ 'അവരെ ഇനിയും ഇങ്ങനെ കണ്ട് കൊതി എനിക്ക് തീര്‍ന്നിട്ടില്ല' എന്നായിരുന്നു ഫഹദിന്റെ മറുപടി.

 fahadh-faasil

ഈ അവസ്ഥയില്‍ അവര്‍ക്കിനിയും ഒരുപാട് വേഷങ്ങള്‍ ചെയ്യാനുണ്ട് എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. ഒരു ആരാധകന്‍ എന്ന നിലയില്‍ ഞാന്‍ ഇനിയും അവരെ മടുത്തിട്ടില്ല. ഇനിയും ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. മമ്മൂക്കയുടെ സ്റ്റാര്‍ഡം എക്‌സ്‌പ്ലോര്‍ ചെയ്യുന്ന ബിഗ് ബി പോലുള്ള ചിത്രങ്ങള്‍ എനിക്കൊരുപാട് ഇഷ്ടമാണ്.

ഒരിക്കല്‍ ഞാനും ദുല്‍ഖറും ഇരിക്കുമ്പോള്‍ മമ്മൂക്ക പറഞ്ഞു, ഇവിടെ എല്ലാവര്‍ക്കും സ്‌പേസുണ്ട്. നോക്കിയും കണ്ടു നിന്നാല്‍ ഇവിടെ നില്‍ക്കാം എന്ന്. അത് തന്നെയാണ് അതിന്റെ സത്യവും- ഫഹദ് ഫാസില്‍ പറഞ്ഞു.

English summary
Fahadh Faasil telling about Mohanlal and Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam