»   » മോഹന്‍ലാലിന്റെ റീമേക്ക് സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് ഫഹദ് ഫാസില്‍

മോഹന്‍ലാലിന്റെ റീമേക്ക് സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് ഫഹദ് ഫാസില്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ എന്ന നടന്‍ തന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം ചെയ്ത ഒരു വേഷം ചെയ്യാന്‍ തനിക്ക് കഴിയില്ലെന്ന് ഫഹദ് ഫാസില്‍. പ്രമുഖ സിനിമാ മാഗസിന്റെ ഓണം സ്‌പെഷ്യല്‍ അഡീഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം

കുറച്ച് നാളുകള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ ചെയ്ത സിനിമ റീമേക്ക് ചെയ്യണമെന്ന ആവശ്യവുമായി ഒരു സംവിധായകന്‍ ഫഹദിനെ സമീപിച്ചിരുന്നുവത്രെ. എന്നാല്‍ ആ സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് നടന്‍ ചിത്രത്തില്‍ നിന്നും പിന്മാറി. അത് എന്നെ കൊണ്ട് കഴിയില്ല. അദ്ദേഹത്തിന്റെ ആക്ടിങ് ആസ്വദിക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നാണ് ഫഹദ് പറയുന്നത്.

fahad-mohanlal

മലയാള സിനിമയില്‍ മോഹന്‍ലാലിന് ശേഷം വന്ന എല്ലാ നടന്‍മാരിലും അദ്ദേഹം ആഴത്തില്‍ സ്വാധിച്ചിട്ടുണ്ട്. പക്ഷേ ലാലേട്ടന്‍ എങ്ങനെ ചെയ്യുന്നുവെന്ന് നോക്കാന്‍ മാത്രമേ കഴിയൂ. അതുപോലെ ഒരിക്കലും ചെയ്യാന്‍ കഴിയില്ല

ഒരോ സിനിമയില്‍ അഭിനയിക്കുമ്പോഴും അതിലെ കഥാപാത്രമായി മാറുകയാണ് ലാലേട്ടന്‍. എന്നാല്‍ അഭിനയിച്ച മറ്റൊരു സിനിമയിലെ അഭിനയവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. ഇത് ലാലേട്ടനെ കഴിയൂ. ഇപ്പോള്‍ ദൃശ്യത്തില്‍ കണ്ടതു പോലെയല്ല കിരീടത്തില്‍, നോക്കെത്താ ദൂരത്തില്‍ കണ്ടതു പോലെയാകില്ല രാജാവിന്റെ മകനില്‍- ഫഹദ് ഉദാഹര സഹിതം വ്യക്തമാക്കുന്നു.

English summary
Fahadh Fassil revealed that there was a time when he was approached to do a remake of a classic Mohanlal movie, which he rejected. He says that Mohanlal is irreplaceable and that he wouldn't be able to do justice in the remake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X