For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മഹാനടി' തന്നിലേക്കെത്തിയതിന് കാരണം വാപ്പച്ചി, അനുകരിക്കാന്‍ ശ്രമിക്കില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍

  |

  മലയാളത്തിന്റെ താരപുത്രന്‍ ഇപ്പോള്‍ അന്യഭാഷയുടെ കൂടി സ്വന്തം താരപുത്രനായി മാറിയിരിക്കുകയാണ്. ഭാഷാഭേദമില്ലാതെ അഭിനയിക്കുകയും മികച്ച സ്വീകാര്യതയും നേടുകയെന്ന കാര്യം അത്ര ചില്ലറയല്ല. മമ്മൂട്ടിയുടെ മകന്‍ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ആ ഇമേജിനും അപ്പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ദുല്‍ഖര്‍ സല്‍മാന്. കീര്‍ത്തി സുരേഷും ദുല്‍ഖറും നായികാനായകന്‍മാരായെത്തിയ തെലുങ്ക് ചിത്രമായ മഹാനടി മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സംവിധായകരും താരങ്ങളുമെല്ലാം ഈ താരപുത്രന്റെ പ്രകടനത്തെക്കുറിച്ച് വാചാലനാവുകയാണ്.

  താരസംഘടനയിലെ അസ്വാരസ്യം മുറുകുന്നു? നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകര്‍,!

  മോഹന്‍ലാല്‍, ലിസി, രാജമൗലി തുടങ്ങി നിരവധി പേരാണ് ജെമിനി ഗണേശനായി വേഷമിട്ട ദുല്‍ഖറിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മലയാളത്തിന് പിന്നാലെ തമിഴിലും തുടക്കം കുറിച്ച താരപുത്രന് ഇപ്പോള്‍ തെലുങ്ക് സിനിമയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗംഭീര പ്രതികരണവുമായി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ് മഹാനടി. സിനിമയുടെ തമിഴ് പതിപ്പും ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. സേഫ് സോണില്‍ നിന്ന് അഭിനയിക്കുന്നതിനോട് തനിക്ക് വലിയ താല്‍പര്യമില്ലെന്നാണ് ആരാധകരുടെ കുഞ്ഞിക്ക പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

  ആര്യയെ കെട്ടിപ്പിടിച്ചതും ഉമ്മ വെച്ചതുമൊന്നും തെറ്റായി തോന്നുന്നില്ല, അദ്ദേഹത്തോട് കടുത്ത പ്രണയമാണ്

  മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്ക്

  മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്ക്

  നേരത്തെ ബാലതാരമായി അഭിനയിച്ച പരിചയമൊന്നുമില്ലാതെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ശ്രീനാഥ് രാജേന്ദ്രന്‍ എന്ന നവാഗത സംവിധായകനും സംഘത്തിനൊപ്പമാണ് താരപുത്രന്‍ തുടക്കമിട്ടത്. മലയാളത്തിലെ മുന്‍നിര ബാനറുകളും സംവിധായകരുമെല്ലാം തൊട്ടടുത്തുണ്ടായിരുന്നിട്ടും സ്വന്തം ലെവലിലൂടെ മകന്‍ തുടക്കം കുറിക്കുന്നതിനോടായിരുന്നു മെഗാസ്റ്റാറിന് താല്‍പര്യം. മമ്മൂട്ടിയുടെ താരപദവി സഹായിച്ചിട്ടുണ്ടെങ്കിലും അതേ വഴി പിന്തുടരാന്‍ ദുല്‍ഖര്‍ ആഗ്രഹിച്ചിരുന്നില്ല. വാപ്പച്ചി ചെയ്ത പോലെയുള്ള കഥാപാത്രം താന്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കുമെന്ന കാര്യത്തെക്കുറിച്ച് താരപുത്രന് കൃത്യമായ ധാരണയുണ്ടായിരുന്നു. അത് തന്നെയാണ് അദ്ദേഹത്തിന്റെ വ്യത്യസ്തതയും.

  അവസരങ്ങള്‍ ലഭിക്കാന്‍ കാരണമായി

  അവസരങ്ങള്‍ ലഭിക്കാന്‍ കാരണമായി

  അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് മലയാള സിനിമ. സിനിമയിലെ വിവിധ മേഖലകളിലായി നിരവധി പേരാണ് ഓരോ ദിനവും കടന്നുവരുന്നത്. ഗ്രാന്റ് ഫാദറില്ലാതെ സിനിമയില്‍ തിളങ്ങാന്‍ ബുദ്ധിമുട്ടാണെന്ന വാദം നേരത്തെ തന്നെ ശക്തമാണ്. അത്തരത്തില്‍ വിലയിരുത്തുമ്പോള്‍ താരപുത്രനെന്ന ലേബല്‍ ദുല്‍ഖറിനും സഹായകമായിരുന്നു. വാപ്പച്ചിയുടെ മകന്‍ എന്ന ലേബലില്‍ തനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ദുല്‍ഖര്‍ വ്യക്തമാക്കുന്നു. മഹാനടി തന്നിലേക്കെത്തിയതും അത്തരത്തിലാണ്. വേറെ ഒരാളായിരുന്നുവെങ്കില്‍ ഇത്തരത്തിലുളള കഥാപാത്രത്തെ അത്ര പെട്ടെന്ന് ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു.

  അനുകരണത്തിന് മുതിരുന്നില്ല

  അനുകരണത്തിന് മുതിരുന്നില്ല

  താരപുത്രന്‍ എന്ന ലേബലില്‍ നില്‍ക്കാതെ മലയാള സിനിമയില്‍ സ്വന്തമായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ മുന്നേറുന്നത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് ഏത് തരം കഥാപാത്രത്തെ അവതരിപ്പിക്കാനും താന്‍ പ്രാപ്തനാണെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. മമ്മൂട്ടിയുടെ അത് സ്വീകാര്യത നിലനിര്‍ത്തിയാണ് ഡിക്യു സഞ്ചരിക്കുന്നത്. വാപ്പച്ചി അവതരിപ്പിച്ച തരത്തിലുള്ള കഥാപാത്രങ്ങളെ അനുകരിക്കാന്‍ പോലും താന്‍ മുതിരുന്നില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  വെല്ലുവിളിയുള്ള റോളുകളോടാണ് താല്‍പര്യം

  വെല്ലുവിളിയുള്ള റോളുകളോടാണ് താല്‍പര്യം

  വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രത്തെ സ്വീകരിക്കുമ്പോഴാണ് താന്‍ കൂടുതല്‍ സംതൃപ്തനാവുന്നതെന്ന് ദുല്‍ഖര്‍ പറയുന്നു. അനായാസേന അവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമാവുമ്പോള്‍ അതില്‍ തനിക്കൊന്നും ചെയ്യാനില്ലാത്ത് പോലെയാണ് അനുഭവപ്പെടാറുള്ളത്. റിസ്‌ക്ക് ഏറ്റെടുക്കുമ്പോഴാണല്ലോ ജീവിതത്തില്‍ അതിന്റേതായ മാറ്റങ്ങള്‍ കടന്നുവരുന്നത്, ഈ ശൈലിയാണ് ദുല്‍ഖര്‍ തുടരുന്നത്.

  താരതമ്യപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല

  താരതമ്യപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല

  ദുല്‍ഖര്‍ സിനിമയിലെത്തിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് മമ്മൂട്ടിയുമായി സിനിമ ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച. ഇരുവരും ഒരുമിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്ത നേരത്തെ നിരവധി തവണ പ്രചരിച്ചിരുന്നു. എന്നാല്‍ എല്ലാം കുപ്രചാരണങ്ങളായി ഒടുങ്ങുകയായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്, രണ്ട് പേര്‍ക്കും ഒരുമിച്ച് അഭിനയിക്കാന്‍ പറ്റിയ തരത്തിലുള്ള തിരക്കഥ ലഭിച്ചാല്‍ അത് സ്വീകരിക്കും. ഓണ്‍സ്‌ക്രീനില്‍ തന്നെയും വാപ്പച്ചിയേയും താരതമ്യം ചെയ്യുന്നതിനോട് ദുല്‍ഖറിന് താല്‍പര്യമില്ല.

  സിനിമയെക്കുറിച്ചുള്ള സംസാരം

  സിനിമയെക്കുറിച്ചുള്ള സംസാരം

  കാണുമ്പോഴെല്ലാം സിനിമയെക്കുറിച്ച് സംസാരിക്കുന്ന അച്ഛനും മകനുമല്ല ഇരുവരും. എന്നാല്‍ പ്രധാനപ്പെട്ട സിനിമകളെക്കുറിച്ച് വാപ്പച്ചിയുമായി സംസാരിക്കാറുണ്ട്. സിനിമയിലെ തുടക്ക കാലത്ത് ദുല്‍ഖറിന് സിനിമകള്‍ സ്വീകരിക്കുന്നതിനായി സഹായിച്ചിരുന്നത് മമ്മൂട്ടിയായിരുന്നു. ശക്തമായ പിന്തുണ നല്‍കി മകനൊപ്പം നില്‍ക്കുമ്പോഴും ആ പിന്തുണ പരസ്യമാക്കാന്‍ ഇരുവരും താല്‍പര്യപ്പെട്ടിരുന്നില്ല. സ്വന്തം പ്രയത്‌നത്തിലൂടെ മകന്‍ വളര്‍ന്നുവരുന്നത് കാണാനായാണ് മമ്മൂട്ടിക്ക് താല്‍പര്യം. ഇത് കൃത്യമായി പാലിച്ചിരിക്കുകയാണ് ഡിക്യു.

   ഭാര്യയുടെ പിന്തുണ

  ഭാര്യയുടെ പിന്തുണ

  സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ദുല്‍ഖര്‍ അമാല്‍ സൂഫിയയെ ജീവിതസഖിയാക്കിയിരുന്നു. നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളില്‍ അമാലിന്റെ പ്രതികരണത്തെക്കുറിച്ച് നേരത്തെയും ദുല്‍ഖറിനോട് ചോദിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിന് ശക്തമായ പിന്തുണയാണ് അമാല്‍ നല്‍കുന്നതെന്നായിരുന്നു താരപുത്രന്റെ പ്രതികരണം. നായികമാരില്‍ പലരുമായും അടുത്ത സൗഹൃദത്തിലാണ് അമാല്‍.

  കുഞ്ഞുമറിയത്തിന്റെ വരവ്

  കുഞ്ഞുമറിയത്തിന്റെ വരവ്

  അടുത്തിടെയാണ് കുഞ്ഞുമറിയം ആദ്യ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആശംസയ്‌ക്കൊപ്പം മകളുടെ ചിത്രവും താരം പുറത്തുവിട്ടിരുന്നു. വിപുലമായ പരിപാടികളൊന്നും നടത്താതെ വളരെ ലളിതമായാണ് പിറന്നാള്‍ ആഘോഷം നടത്തിയതെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. മറിയം അമീറ സല്‍മാനെക്കൊണ്ട് കേക്ക് മുറിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  English summary
  Dulquer Salmaan about his film life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X