»   » അഭിനയിക്കാത്ത ഭാഗം ഉള്‍പ്പെടുത്തി; മണിച്ചിത്രത്താഴിലെ കുളിമുറി രംഗം കണ്ട് കെപിഎസി ലളിത ദേഷ്യപ്പെട്ടു

അഭിനയിക്കാത്ത ഭാഗം ഉള്‍പ്പെടുത്തി; മണിച്ചിത്രത്താഴിലെ കുളിമുറി രംഗം കണ്ട് കെപിഎസി ലളിത ദേഷ്യപ്പെട്ടു

Posted By: Rohini
Subscribe to Filmibeat Malayalam

മണിച്ചിത്രത്താഴിലെ ഓരോ നര്‍മരംഗവും ഒരു മാലയില്‍ എന്ന പോലെ കോര്‍ത്തിടുകയായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ കെ പി എ സി ലളിതയുടെ മുണ്ട് എടുക്കുന്ന രംഗവും അങ്ങനെ കോര്‍ത്തുവച്ച മാലയിലെ ഒരു രംഗമാണ്.

ജപിച്ച ചരട് അരയില്‍ കെട്ടാന്‍ ബാസുരെ ഉണ്ണിത്താനെ വലിച്ചുകൊണ്ടുപോയി, പിന്നെ എന്ത് സംഭവിച്ചു?


ആ രംഗത്ത് കെ പി എ സി ലളിത അഭിനയിച്ചിട്ടില്ല. ഡബ്ബിങ് സ്റ്റുഡിയോയില്‍ വന്നപ്പോഴാണ് ആ രംഗത്തെ കുറിച്ച് ലളിത അറിയുന്നത്. പ്രേക്ഷകരെ ഇന്നും ചിരിപ്പിയ്ക്കുന്ന ആ രംഗത്തിന് പിന്നിലെ കഥയെ കുറിച്ച് ഫാസില്‍ പറയുന്നു


കുളിമുറി രംഗം

കെപിഎസി ലളിതയും മോഹന്‍ലാലുമുള്ള കുളിമുറി രംഗം. രംഗത്ത് മോഹന്‍ലാലിനെ മാത്രമേ കാണിയ്ക്കുന്നുള്ളൂ. ആരാടീ എന്റെ മുണ്ടെടുത്തത് എന്ന് ലളിത ചോദിയ്ക്കുന്നതും എടിയല്ല എടനാ എടാ എന്ന് മോഹന്‍ലാല്‍ ശബ്ദം മാറ്റി പറയുന്നതുമാണ് സീന്‍. കുളിമുറിയ്ക്ക് പുറത്തിറങ്ങുന്ന ലാല്‍ വിനയ പ്രസാദിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്നു. അത് തന്നോടാണെന്ന് കരുതി ലളിത ദേഷ്യപ്പെടുന്നു.


കുളിമുറി തപ്പി നടന്നു

ഈ രംഗം ചെയ്യുന്നതിന് അര ചുമരുള്ള രണ്ട് കുളിമുറികള്‍ വേണം. എങ്കിലേ മുണ്ട് ചുമരില്‍ ഇടുന്ന രംഗം ചിത്രീകരിക്കാന്‍ കഴിയൂ. ഈ രംഗത്തിന് വേണ്ടി വേറെ ലൊക്കേഷന്‍ നോക്കാന്‍ കഴിയില്ല. അങ്ങനെ കുളിമുറി സെറ്റിടാന്‍ തീരുമാനിച്ചു. തൃപ്പൂണിത്തുറയിലെ പാലസിലാണ് ഷൂട്ടിങ്. ഇടനേരത്ത് പാലസിന് പിന്നിലൂടെ നടക്കുമ്പോഴാണ് ഈ കെട്ടിടം കാണുന്നത്. അന്വേഷിച്ചപ്പോള്‍ അത് മനസ്സില്‍ കണ്ട പോലെ തന്നെയുള്ള ഒരു കുളിമുറിയായിരുന്നു.


ലളിത ദേഷ്യപ്പെട്ടു

ഈ രംഗത്ത് കെപിഎസി ലളിത അഭിനയിച്ചിട്ടില്ല. ഡബ്ബിങിന് വന്നപ്പോഴാണ് ഇങ്ങനെ ഒരു സീനുള്ള കാര്യം അറിയുന്നത്. ഈ രംഗം എപ്പോഴെടുത്തു, ആരെടുത്തു എന്നൊക്കെ ചോദിച്ച് ലളിത ആദ്യം ദേഷ്യപ്പെട്ടു. പിന്നീട് സീനിലെ തമാശ ഓര്‍ത്ത് അവര്‍ക്ക് ചിരി അടക്കാന്‍ സാധിച്ചില്ല.


ഇതാണ് രംഗം

ഇതാണ് ആ രംഗം. ദൈവത്തിന്റെ കൈയ്യൊപ്പുള്ള ചിത്രമാണ് മണിച്ചിത്രത്താഴ് എന്ന് ഫാസില്‍ പറയുന്നു.
English summary
Fazil about bath room scene in Manichitrathazhu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam