»   » ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ദിവസം പോലും വീട്ടില്‍ പൊലീസ് വന്നു, ഭാവന പറയുന്നു

ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ദിവസം പോലും വീട്ടില്‍ പൊലീസ് വന്നു, ഭാവന പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഫെബ്രുവരി 17 എന്ന ദിവസം താനും എന്റെ കുടുംബവും ഒരിക്കലും മറക്കില്ല എന്ന് നടി ഭാവന. കൊച്ചിയില്‍ താന്‍ ആക്രമിയ്ക്കപ്പെട്ട സംഭവത്തെ കുറിച്ച് വനിയ്ക്ക് അനുവദിച്ച വിശദമായ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഭാവന ആ ദിവസം എത്രത്തോളം ക്രൂരമായിരുന്നു എന്ന് വെളിപ്പെടുത്തിയത്.

തന്നെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സ്ത്രീ ആരാണെന്ന് അറിയാമെന്ന് ഭാവന; ആരാണവര്‍ ?

ആ ദിവസം നടന്ന സംഭവങ്ങളെ കുറിച്ചൊക്കെ ഭാവന വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സംഭവത്തിന് പിന്നിലുള്ള കുറ്റവാളികളെ പുറത്ത് കൊണ്ടുവരുന്നതിന്റെ നിയമ നടപടികള്‍ക്ക് പിന്നാലെയാണ് ഭാവന. ഇതിന്റെ ഭാഗമായി ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസം പോലും വീട്ടില്‍ പൊലീസുകാര്‍ വന്നു എന്ന് ഭാവന പറയുന്നു.

വിവാഹ നിശ്ചയ ദിവസം

കേസന്വേഷണത്തിന്റെ ഭാഗമായി വിവാഹ നിശ്ചയം നടക്കുന്ന ദിവസം പോലും പൊലീസുകാര്‍ വീട്ടില്‍ വന്നിരുന്നു. ചടങ്ങുകള്‍ നടക്കുന്നത് അറിയാതെയാണ് അവര്‍ വന്നത്. ഏറ്റവും സന്തോഷമായി ഇരിക്കേണ്ട സമയം പോലും പൊലീസുകാര്‍ക്കാി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു.

വിവാഹം

കന്നട നിര്‍മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹ നിശ്ചയം തീര്‍ത്തും സ്വകാര്യമായാണ് നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് നിശ്ചയ ചടങ്ങകളില്‍ പങ്കെടുത്തത്. വീട്ടില്‍ വച്ച് നടന്ന ചടങ്ങുകളുടെ ഫോട്ടോ പുറത്ത് വന്നതോടെയാണ് വിവാഹ നിശ്ചയം നടന്ന കാര്യം ആരാധകര്‍ അറിഞ്ഞത്.

ഭയക്കുന്നത് എന്തിനാണ്

ആരെങ്കിലും പറഞ്ഞിട്ടോ പേടിപ്പിച്ചിട്ടോ അല്ല, കേസ് നടക്കുന്നത് കൊണ്ട് മാത്രമാണ് ദൃശ്യമാധ്യമങ്ങള്‍ക്കൊന്നും അഭിമുഖം നല്‍കാത്തത്. എന്റെ വാക്കുകള്‍ എതിര്‍ഭാഗം വളച്ചൊടിച്ചാലോ എന്ന ഭയമുണ്ട്. കേസ് എത്രയും പെട്ടന്ന് കോടതിയില്‍ എത്തിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുക എന്നതാണ് ലക്ഷ്യം.

സൂര്യനസ്തമിച്ചാല്‍ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ലേ?

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിയ്ക്കുന്ന സാഹചര്യത്തില്‍ അവര്‍ പുറത്തിറങ്ങരുത് എന്ന് പറയുന്നത് എങ്ങിനെയാണ്. ജീവിക്കാന്‍ വേണ്ടി തൊഴില്‍ ചെയ്യുന്ന പെണ്‍കുട്ടികളുണ്ട്. അവര്‍ അസമയത്ത് ജോലി ചെയ്തില്ലെങ്കില്‍ വീട്ടില്‍ അടുപ്പ് പുകയില്ല. സൂര്യന്‍ അസ്തമിച്ചാല്‍ പുറത്തിറങ്ങാന്‍ പാടില്ലെന്ന് ഇവരോട് പറയാന്‍ കഴിയുമോ- ഭാവന ചോദിച്ചു.

English summary
February 17th is memorable day in life says Bhavana

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam